കാർമേഘം മൂടിയ മനസ്സിൽ ആയിരമായിരം ആകുലതകളും
നഷ്ട സ്വപ്നങ്ങളുടെയും കൂടാരവും.
കലങ്ങി വീർത്ത കവിൾത്തടങ്ങൾ
കാണാൻ ആർക്കുമേ താൽപ്പര്യമില്ല...
മഴപോലെ പെയ്തൊഴിഞ്ഞ കാർമേഘമോ..?
പുതിയ സ്വപ്നങ്ങൾക്കായ് കാതോർക്കുന്നു
ചൂടേറിയ മരുഭൂമിയിൽ
പതറാത്ത കാലുകളുമായി
ഓടാൻ ഇനിയുമറെ..
പുഞ്ചിരിയും ആത്മവിശ്വാസവും വീണ്ടെടുത്തു
മടുത്തു പോകാതെ ഓടാൻ-
സർവ്വേശരൻ എന്നും കനിഞ്ഞീടട്ടേ...