Asokan VK

കുഞ്ഞായിരിക്കുമ്പോൾ 
അമ്പിളിമാമനെ കൈ കുമ്പിളിൽ പിടിക്കാൻ കൊതിച്ചു
ഇന്ന് ചന്ദ്രനിലെക്ക് പോകാനുള്ള തുക കേട്ട്
ചന്ദ്രനെ കാണുമ്പോൾ തിരിഞ്ഞ് നടക്കുന്നു....

കുഞ്ഞായിരിക്കുമ്പോൾ
സൂര്യൻ്റെ അടുത്തെത്താൻ കൊതിച്ചു
ഇന്ന് സൂര്യൻ എൻ്റെ അടുത്തെത്തുന്നതാണ് പ്രശ്നം

കുഞ്ഞുന്നാളിൽ ഒരു ബസ് ഡ്രൈവറാകാൻ
കൊതിച്ചിരുന്നു
ഇനി സ്വർഗ്ഗത്തിലായാലും
വേണ്ട
അല്ല, വേണ്ടാഞ്ഞിട്ടാ...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ