എൻ കിനാവിലിടം നേടിയൊരു
ശിൽപഭംഗിയെൻ മുന്നിലവൾ-
കളിചിരി പറയവേ...
അറിയാതെൻചിന്തയിലെവിടെയോ..
വീണുചിതറിയ സ്വപ്നകണികൾ-
നിറച്ചാർത്തു പക്ഷേ
തഴുകുന്നു കുളിർതെന്നലിൻമീതെ
കുളിരായ്...
അവളുടെ കൺകോണുകൾ-
മിന്നലാട്ടമായ്
എൻ ഹൃദയകവാടത്തിന്കൽ-
ഒളിയമ്പെറിയുന്നതറിയവേ....
മെല്ലെ മെല്ലെ ഇണയധരങ്ങളിൽ
വിടരുന്നൊരു പുഞ്ചിരിയൊതുക്കി
സ്വകാര്യമോതുവാൻ .... വെമ്പുകയോ നീ....
ചെവിയോർത്തിരിപ്പൂ എൻ-
ഹൃദയവും കിനാക്കളും..
അഴകായ് നീ അണഞ്ഞാൽ...
കരുതാമീ........ കരങ്ങളിൽ....
ജന്മാന്തര പ്രണയമായ് കൂട്ടിരിക്കാം.......