ഇല്ലി പൂക്കുന്ന വേലികള്‍
ചെമ്മണ്ണിന്‍ പാതകള്‍
പോക്കുവെയിലിന്‍
സ്വര്‍ണ്ണകാന്തിയില്‍
മുങ്ങും വയലേലകള്‍
കുന്നിനപ്പുറമെങ്ങോ
ചക്രവാളചുവപ്പില്‍
പറവകള്‍ക്കൊപ്പം
മെല്ലെ മായുന്ന സൂര്യന്‍
പൊടുന്നനെയണി ചേരുന്നു
വാനില്‍ കരിമേഘനിരകള്‍
കുളിര്‍തെന്നലാഞ്ഞു വീശുന്നു
മ്യദുതാളമായ് രാഗമായ്
മനസ്സിലൊരു സംഗീതമായ്
ഈ ഗ്രീഷ്മസന്ധ്യയില്‍
മണ്ണിലാഞ്ഞു പതിയ്ക്കുന്നു
ചാഞ്ഞും ചെരിഞ്ഞും
വെള്ളി മുത്തുകളായ്
സ്ഫടികകണങ്ങളായ്
പുതു മഴപെയ്ത്തിന്നാരവം.