ജനിച്ചു വളർന്ന വീടായിരുന്നു
അവളുടെ ആദ്യ വിദ്യാലയം
തുറന്നിട്ട കാരുണ്യത്തിന്റെ
വാതായനങ്ങളുള്ള വിദ്യാലയം
സ്നേഹത്തിന്റെ ഭാഷയായിരുന്നു അതിലെ പ്രധാന പാഠ്യവിഷയം
പങ്കുവെക്കലിലൂടെ എഴുതപ്പെടാത്ത
കണക്കുകളവൾ പിടിച്ചെടുത്തു
ദാരിദ്ര്യത്തിന്റെ ദൈന്യതയിലുതിർന്ന
കണ്ണീർതുള്ളിയിലൂടെ രസതന്ത്രം
പറഞ്ഞു കൊടുത്തവർ തന്നെ വിശപ്പറിഞ്ഞൂട്ടിയ മുൻഗാമികളുടെ ചരിത്രവുമവളെ പഠിപ്പിച്ചു
ചുറ്റുപാടുകളിലേക്ക് കൺതുറന്നു കൊണ്ടവൾസാമൂഹ്യ ശാസ്ത്രവുംജന്തുശാസ്ത്രവും പഠിച്ചെടുത്തു
തലമുറകൾക്കു കൈമാറനുള്ള ഭൗതികശാസ്ത്രത്തിന്റെ വേരുകളിലേക്കവൾ ആഴ്ന്നിറങ്ങി
വീടെന്ന വിദ്യാലയത്തിൻ പടികൾ വീണ്ടുമവൾ കയറിയെങ്കിലും
ആ വീട് തന്നെയായിരുന്നു അവളുടെ സ്വർഗം, അവളെന്ന മകളുടെ സ്വർഗം
വാത്സല്ല്യകരങ്ങളാൽ മാടി വിളിച്ചു മാറോടണക്കുന്ന വീട്
കാലാഹരണപ്പെട്ട സ്മൃതി പോൽ
ദ്രവിച്ച ചുമരുകൾ അടർന്നു വീഴൂമ്പോൾ ആത്മരോദനത്താൽ പുളയുന്നതവളുടെ ഹൃദയമായിരുന്നു,
അതവളുടെ സ്വർഗമായിരുന്നു, ആദ്യ വിദ്യാലയവും.