പ്രകൃതിതൻ വശ്യമാം സാന്ദ്ര സംഗീതിക.
രാഗവും, താളവും ഭാവാർദ്രഗാനമായി,
നമ്മിലണർത്തുന്നു വശ്യമാം ചാരുത.
ഏതോ വികാര നിർവൃർതിയാർന്നൊരു,
കാല്പനിക പ്രവഞ്ചസംഗീതമായി,
നമ്മിൽ ഉണർത്തുന്നു ആത്മഹർഷങ്ങൾ!
പൊട്ടിച്ചിരിയും, കരച്ചിലും ചേർന്നൊരു -
പ്രകൃതിതൻ വൈവിധ്യ നൃത്ത താണ്ടവം.
കത്തജ്വലിച്ചുകൊണ്ടാകാശവീഥിയിൽ,
ഉച്ചസ്ഥനായിരിക്കുന്നു സൂര്യനും.
നിത്യതാമോമായ മന്ധകാരങ്ങളിൽ,
സൂര്യജന്മങ്ങൾ തമസ്കരിച്ചീടുന്നു.
പ്രകൃതിതൻ മായ വിലാസങ്ങൾ നമ്മളിൽ.
ഉദ്ബോധനത്തിൻ വഴിതെളിയിക്കുമാറാകുന്നു.
ഓരോ ജീവന്റെ കണികയും പ്രകൃതിതൻ,
വരദാനമായി നാം കാണേണ്ടിയിരിക്കുന്നു.
ആയിരം ബ്രഹ്‌മാണ്ഡകാലത്തിനപ്പുറമാകുന്നു
പ്രപഞ്ച പരിണാമഗുപ്‍തികൾ.
സൃഷ്ടിയുടെ ഓരോ ദളങ്ങളും.
പ്രപഞ്ച പ്രകാശരേണുക്കളിൽ,
മൃദുസ്പർശമാകവേ,
നമ്മിലെ പ്രകൃതിതൻ സ്നേഹസംഗീതിക,
ഉണരട്ടെ ഓരോ മനുഷ്യമനസ്സിലും.