Rajendran Thriveni

അറബിക്കടലു തിളയ്ക്കും
ചുഴലിക്കാറ്റു പിറക്കും
പവിഴപ്പുറ്റുകൾ ചീയും
കടലിനു ഭ്രാന്തു പിടിക്കും!
പടുത്തുയർത്തിയ
നഗരമുഖങ്ങളിൽ
സൂക്ഷ്മാണുക്കൾ പരക്കും
രോഗം താണ്ഡവമാടും!

കണ്ണുമടച്ചു ജപിച്ചൂ,
നാടുമുടിക്കും മന്ത്രം
വികസനമെന്ന
മഹാമന്ത്രം!
കാടു തകർത്തു
പാറയുടച്ചു
മണ്ണിനെ വെട്ടിക്കീറി,
പുകപടലത്തെയുയർത്തി!

പ്രസംഗവേദിയിൽ
വീമ്പായ് പറയും
സന്തുലനത്തിൻ
പദ്ധതികൾ!
വൈകിയതില്ല
ഇനിയും ചെയ്യാം
പ്രകൃതിക്കായൊരു
സത്ക്കർമം!

നഗരം കെട്ടിയുയർത്തുകയല്ല
വണ്ടികളോടി മുടിക്കുകയല്ല
കത്തിച്ചേറെയെരിക്കുകയല്ല
മാറ്റം തീർത്തു രസിക്കുകയല്ല
നഷ്ടപ്പെട്ട പ്രതാപത്തെ വീണ്ടും
പ്രകൃതിക്കേകാൻ കഴിവുള്ളോർ നാം!

ചൂടുകുറയ്ക്കാൻ
കാടു വളർത്താൻ
പുഴയെയൊഴുക്കാൻ
നിർമാണങ്ങൾ നിയന്ത്രിക്കാൻ;
ജീവിത ശൈലികൾ
പാടെ മാറ്റാൻ
ലാളിത്യത്തിൻ
ലഹരിയിൽ മുങ്ങാൻ
കഴിയുന്നവർ നാം
ശാന്തി ജഗത്തിനു നല്കേണ്ടവർ നാം!

-------

(വരും വർഷങ്ങളിലും അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും ചൂടാവും എന്നാണ് പഠനങ്ങൾ പറയുന്നത്. അത് ഉഷ്ണതരംഗങ്ങൾക്കും ചുഴലിക്കൊടുങ്കാറ്റിനും മേഘവിസ്ഫോടനങ്ങൾക്കും കാരണമാവും. കടൽജീവികളിൽ പലതും ചത്തു ചീഞ്ഞേക്കാം. കടലിന്റെ അമ്ലത വർദ്ധിക്കാം. രോഗാണുക്കളും ഈച്ചയും കൊതുകും കൂടി രോഗങ്ങൾ പരത്താം ജീവിതം ദുരിതപൂർണമാവാം.)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ