മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

viraham

Ajikumar MR

ഇവിടെ വച്ചു നാം കണ്ടുമുട്ടി, പരസ്പരം
ഒരു മാത്ര നമ്മേ ആഗ്രഹിച്ചു.
അളൊഴിഞ്ഞ ലവണ തീരത്തിലെ
കുങ്കുമ തൂവലൊക്കെ ഇരുണ്ടു പോയെങ്കിലും,
വിജനമീ കടൽ തീരത്തിലിപ്പൊഴും
മിഴിയെറിയുകയാണാ നിലാവിനായ്.

തിരകളൊക്കെ ഒടുങ്ങാതെ നിന്റെ 
മൃദുല പാദങ്ങൾ തേടുന്നു ഇപ്പൊഴും.
മണലിലെന്നേ അലിഞ്ഞ കാൽപാടുകൾ
തിരയുവാനായ് വരുന്നു, ഞാൻ ഭ്രാന്തനോ?
പകൽവെളിച്ചം പൊലിയുന്നതിൻ മുന്നേ
കൂടുതേടി പറന്നുപോയ് പക്ഷികൾ.

സമയ ഗർത്തതിനുളളിൽ ഏകാന്തതയ്ക്ക-
രികേ നീ വന്നു നിൽക്കുന്നു നിത്യവും.
പകൽ മയക്കങ്ങളിൽ നീന്നുണർത്തുന്ന
മൃദുകരാംഗുലി സ്പർശം, എൻ തോന്നലോ!
നിറ പനീർപ്പൂവു ചൂടി സന്ധ്യാംമ്പര
ചരിവിൽ നിന്നു മറഞ്ഞു പോയെങ്കിലും,
ഒരു നിമിഷാർദ്ധ ദർശനം കൊണ്ടു നീ
ചിരപരിചിത ആയെനിക്കോമലേ.

മദിരയിൽ അർദ്ധലഹരിയിൽ വീണുനിൻ
വിരഹവേതന ആറ്റുന്നു എങ്കിലും,
പുകയിലപ്പുക ചുരുളുകൊണ്ടോർമ്മയെ
അരനിമിഷം അകറ്റുവാൻ നോക്കിലും
ഒരു ലഹരിയായ് വന്നു നീ മുട്ടി ഹൃദയ ധമനിയിൽ തീർക്കുന്നു വീർപ്പുകൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ