നാളെ നീ ചെന്നുകയറും
വിദ്യാലയമാം മറ്റൊരു ലോകം
നിനക്കായ് തുറന്നീടും...
വിവിധങ്ങളാം കുടുംബങ്ങളിൽ
നിന്നും ഒന്നിച്ചുകൂടിയവർ നിങ്ങൾ
അറിവിൻ മാധുര്യം നുകരാൻ
കുഞ്ഞേ നീ
നല്ലത് മാത്രം കാണുക...
നല്ലത് മാത്രം കേൾക്കുക...
നിൻ അധരങ്ങൾ ചലിക്കട്ടെ
നന്മകൾ പ്രവർത്തിക്കാൻ
അക്ഷരങ്ങൾ ചൊല്ലി പഠിക്കും
പാട്ടുകൾ പാടി രസിക്കും
കഥകൾ പറയും
അങ്ങനെ നീ പറന്നുയരും
അക്ഷരലോകത്ത് വിളക്കായ് തീരും
നന്മകൾ നിന്നിലെന്നും നിറയട്ടെ...
നാളെ നല്ലൊരു വ്യക്തിയായി
നീ എന്നുമെന്നും വളരട്ടെ..!