മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വിട വാങ്ങുന്ന സന്ധ്യ 
ചെറുചാറ്റല്‍ മഴത്താളം
പ്രകാശപൂരിതമീ ഉത്സവമൈതാനം
നിലാവു പോല്‍ പടരുന്ന വെള്ളിവെളിച്ചം
വര്‍ണ്ണക്കുടകള്‍

 
കാവടിയാട്ടം
നിറഞ്ഞൊഴുകുന്ന ജനക്കൂട്ടം
പഞ്ചവാദ്യത്തിന്‍ മന്ദ്രനാദം
ആല്‍ത്തറമുകളില്‍ മണ്‍തിട്ടകളില്‍
കല്‍പ്പടവുകളില്‍ താളലയത്തില്‍
സ്വയമലിയുന്ന പുരുഷാരം
മൈതാനമദ്ധ്യത്തില്‍
സ്വര്‍ണ്ണവര്‍ണ്ണത്തിളക്കത്തില്‍
ഭഗവതി തിടമ്പേന്തി
തലയാട്ടുന്ന കരിവീരന്‍
താളം മുറുകുന്നൂ.

കലാശക്കൊട്ടിന്‍ ലഹരിയില്‍
ആഘോഷരാവായ് 
മനസ്സുകളില്‍ ആഹ്ളാദത്തിന്‍ പൂത്തിരികളായ്
പൂരം പൊട്ടിവിടരുന്നു.

മാനത്തണി ചേരും മഴമേഘനിര
അകലെയെങ്ങോ മഴത്താളത്തിന്‍ ഇരമ്പം  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ