മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

peeli

Bajisha

മുന്നൂറ്റിയമ്പതിന്റെ പുലിപാവ
ക്യൂവിനടുത്തെ ഓടയ്‌ക്കരികിൽ വീണതിനാണ്
രജനിയെന്ന അമ്മ
റിങ്കുവെന്ന കുട്ടിയെ തല്ലിയത്


മുപ്പതിന്റെ മൂപ്പിലും
മൂന്നു വയസ്സിന്റെ അശ്രദ്ധയോട്
കോപംകൊള്ളുന്ന രജനിയോട്
റിങ്കുവിനോടൊപ്പം കരഞ്ഞ കണ്ണൻ
കണ്ണീരണിഞ്ഞു പറഞ്ഞതിങ്ങനെ
കുന്നിക്കുരുവോളം പോലും ഇഷ്ട്ടല്ല്യ
കുട്ടീടെ അമ്മോട് 
കുന്നോളം ഇഷ്ട്ടം ഈ കുട്ട്യോട് മാത്രം
വേഗം ചെന്നൈ എഗ്മോറിൽ കേറി
ന്റെ ഗുരുവായൂർ തട്ടകം വിട്ടോളു

2

അമ്മൂമ്മയെ പിച്ചുമ്പോഴെല്ലാം
കണ്ണനെ കണ്ടു മതിയായില്ലെന്നാണ്
ബുദ്ധിയ്ക്ക് വയ്യാത്ത നന്ദന
പൊന്തിയ പല്ലിടയിലെ ഉമനീരൊലിപ്പിൽ
മുപ്പത്തിരണ്ടുവയസ്സിൽ ചിണുങ്ങിയത്
പിച്ചു കണക്കു വെച്ച് അമ്മൂമ്മ
ആനപറമ്പിനടുത്തു ആളിലെന്നു കണ്ട്
നന്ദനയുടെ  കൈത്തണ്ട നുള്ളിപൊളിച്ചു
അപ്പോൾ ഞാനെന്താ പറേണ്ടെന്നായി
കണ്ണന്റെ നിസ്സഹായത

3

പതിവുള്ള കറുപ്പ് ചുരിദാറിൽ
ചെമ്പിച്ചമുടിയിൽ മുല്ല ചൂടി
മേൽപ്പത്തൂർ ഹാളിനരികിലിരുന്ന്
മഞ്ജുള കണ്ണനുള്ള വനമാല കോർത്തു
മാല കോർക്കലിനിടെ
ആരെയും അവൾ നോക്കിയില്ല
മുഖമൊന്നുയർത്തുക പോലും ചെയ്യില്ല
കോർത്ത മാല കണ്ണന്റെ
ഭണ്ടാരത്തിലെ രൂപത്തിൽ ചാർത്തുന്ന കാഴ്ച്ച മാത്രമാണ് അവൾക്ക് വേണ്ടത്
അപ്പോൾ കണ്ണന്റെ കള്ളചിരി കണ്ട്
ആ ചിരിപായസം കുടിച്ച്
വടക്കേ നടയിലെ നടപ്പാതയിൽ
കരിമ്പടം പുതച്ചുറങ്ങുന്ന സുഖം
മാത്രമാണ് മഞ്ജുളയുടെ രാത്രികൾ
കണ്ണൻ കാത്തിരിക്കുന്നത്
മഞ്ജുളയുടെ വനമാലകൾ തന്നെ

4

കണ്ണന്റെ മുൻപിലെ താടിചേട്ടൻ
കണ്ണന്റെ മുൻപിൽ കണ്ണടച്ചിരിക്കും
കണ്ണന്റെ ഇഡ്ഡലിയും
ചുക്ക്കാപ്പിയും കുടിക്കും
ഉച്ചയൂണും രാത്രിയിലെ
മോരൊഴിച്ചുകറിയുള്ള ചോറുമുണ്ണും
നേരെ വന്ന് കൊടിമരം നോക്കിയൊന്നിരിക്കും
ഉണ്ടചോറിനു നന്ദിയുള്ള
ഭക്തന്റെ നോട്ടം കണ്ട് കണ്ണൻ പുഞ്ചിരിക്കും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ