mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

chitha

Bilal

മഹാമാരി വിതറിയ നഷ്ടങ്ങളിൽ ചിതകൾ എരിയുന്നു 
അലമുറയിട്ട്  കരഞ്ഞ കുടുംബത്തിന്
മരണം എന്ന ജനിതകമാറ്റത്തിന്റെ 
അവസാന ഭയം ജനിപ്പിച്ച ചിത

ഒരിക്കലും തന്നിലേക്ക് തിരിച്ചു  വരാത്ത ചലനങ്ങളെ ഓർത്തുള്ള
അന്ധാളിപ്പിന്റെയും ദുഖങ്ങളുടെയും  ഹൃദയ വർജ്ജകമായ ചിത 
പ്രണയാതുരമായി കേട്ട സംഗീതം  ഉറക്കുയും ഉണർത്തുകയും ചെയ്യുന്ന 
ഇളം കാറ്റിന്റെ നനുത്ത കുളിരിനെ 
നിശ്ചലമാക്കപ്പെട്ട ചിത 
ഇനിയൊരിക്കലും തലോടലുകൾക്കും 
ലാളനങ്ങൾക്കും പ്രിയപ്പെട്ടവർ ഇല്ല എന്നറിയുന്ന മനസ്സുകളിൽ ഉയർന്ന ചിത 
കൂടെയുണ്ടാവും എന്നുറപ്പിച്ച പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളുടെ ചിത 
നെഞ്ചിൻകൂട്ടിൽ നിന്ന് പറന്നകലുന്ന 
ജീവന്റെ അവസാന തുടിപ്പിന്റെ എരിയുന്ന ചിത 
ഭൂഖണ്ഠങ്ങൾക്കുംഅകലെ എല്ലാം 
  അവസാനിപ്പിച്ചു എങ്ങോ മറഞ്ഞ 
മരവിച്ച ഉറക്കച്ചടവിന്റെ അവസാന 
ചിത  
നക്ഷത്രങ്ങൾ തിളങ്ങുന്ന അന്ധകാരത്തിന്റെ യൗവ്വനം നിറഞ്ഞ 
രാത്രികളിൽ കൊലക്കത്തികൾക്ക് ഇരയാകേണ്ടി വന്നവരുടെ  സ്വപ്നങ്ങളുടെ ചിത 
രാഷ്ട്രീയ വൈരങ്ങൾക്കപ്പുറത്തു സമാധാനത്തിന്റെ ഉടൽ ചീന്തിയെറിയപ്പെട്ട അശാന്തികളിലെ 
നിഴലനക്കങ്ങളുടെ ചിത 
അധികാരികൾ ഉച്ഛഭാഷിണികളിൽ കൂടി നൽകിയ മഹാമാരി മുന്നറിയിപ്പുകളിൽ 
ജനഹൃദയങ്ങളേറ്റെടുത്ത നിർവ്യാജ രക്തത്തിന്റെ ചിത 
ആരോഗ്യരക്ഷാ പ്രവർത്തനങ്ങളും 
ധാന്യങ്ങളും ഭക്ഷണങ്ങളുമായി 
മാറ്റി പാർപ്പിക്കപ്പെട്ടവരുടെ ഇടയിലേക്ക് 
സാന്ത്വന സ്പർശങ്ങളായ സന്നദ്ധ സംഘങ്ങളുടെ ഉള്ളിലെരിഞ്ഞ ചിത
പ്രിയപ്പെട്ടവരുടെ അനാഥത്വത്തിന് മേൽ 
നഷ്ടപ്പെട്ട ജീവനുകളുടെ മേൽ 
സ്വപ്നങ്ങൾക്കുമേൽ 
ചിത  എരിയുകയാണ് 
ചിത എരിയുകയാണ് .

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ