mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 19 

സീൻ 35 ( വർത്തമാനകാലം )
സന്ധ്യയോടടുത്ത്, ഒരറ്റത്ത് സ്റ്റേജുള്ള പഞ്ചായത്ത് ഗ്രൌണ്ട്

സ്റ്റേജിന്റെ പിന്നിലെ ഇടുങ്ങിയ ഭാഗത്തിരുന്ന് ബീഡിയിൽ കഞ്ചാവ് ചുരുട്ടി വലിക്കുന്ന തെമ്മാടികളെന്ന് തോന്നിക്കുന്ന മൂന്ന് ചെറുപ്പക്കാർ. ഷെഫീഖും, പൊറിഞ്ചുവും കുട്ടനും. മൂവരും വിഭിന്ന പ്രാകൃതക്കാരാണ്. ആസ്വദിച്ച് കഞ്ചാവു പുകയേടുത്ത് ബീഡി പൊറിഞ്ചുവിനു കൈമാറുന്നു.

ഷെഫീഖ് : നല്ല പൊളിസാധനാ.


ഒരു പുകയെടുത്ത് ,

പൊറിഞ്ചു : കൊച്ചീക്കന്റെ സാധനാല്ലേ.പെരുവിരലേ നടക്കാം.

ധൃതി കൂട്ടി,

കുട്ടൻ : താടാ കു***. ഞാനൊന്നേയെടുത്തുള്ളൂ.

പൊറിഞ്ചു : തരാടാ.(അവനൊന്നുകൂടിആഞ്ഞ് വലിച്ച് കുറ്റി  കുട്ടന് കൊടുക്കുന്നു )  ദാ.

കെടാറായ ബീഡികുറ്റി വാങ്ങി അവരെ നോക്കി,

കുട്ടൻ : മൈ***ത് തീർന്നല്ലോ..

കുറ്റി കെടാൻ പോണത് കണ്ട് അവനാഞ്ഞാഞ്ഞ് വലിക്കുന്നു. ലഹരിയിൽ മുഴുകിയിരിക്കുന്ന പൊറിഞ്ചൂവും  കുട്ടനും  ഷെഫീഖും.കുട്ടികൾ കളിക്കുന്നതിന്റെ ആരവം അവർ കേൾക്കുന്നുണ്ട്. അടുത്ത് കിടന്ന ഒരു ഇഷ്ടികയെടുത്ത് തറയിലിട്ട് പൊട്ടിച്ച് ,

ഷെഫീഖ് : അവന്റെയൊക്കെ കോ****ത്തിലെ കളി. വാ..

കിറുങ്ങി ചിരിച്ചെണിക്കുന്ന  കുട്ടനും പൊറിഞ്ചുവും..

കട്ട് റ്റു


സീൻ 35 ഏ
സന്ധ്യയോടടുത്ത് പഞ്ചായത്ത് ഗ്രൌണ്ട്

ഗ്രൌണ്ടിന്റെ മധ്യത്തിൽ വോളിബോൾ കളിക്കുന്ന കൌമാരക്കാരായ ആൺകുട്ടികൾ. മധ്യ വയസ്കനായ,  പഴയ ജേഴ്സിയും ഷുവും തൊപ്പിയുമണിഞ്ഞ റഫറി ഇടതു വശത്തെ പോസ്റ്റിനോട് ഉയരത്തിൽ   ചേർന്ന് നിന്ന് കളി നിയയന്ത്രിക്കുന്നു. അയാൾക്ക് പിന്നിലായി അഞ്ചാറു കുട്ടികൾ കളി ആസ്വദിച്ച് നിൽക്കുന്നു.

ഗ്രൌണ്ടിന്റെ  മറ്റൊരറ്റത്ത് ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ച് കൈകൾ കെട്ടി മുന്നിൽ നിൽക്കുന്ന  നാൽവരേയും ഒന്നൊന്നായി നോക്കി അതിൽ ചാരി നിൽക്കുന്ന ലക്ഷ്മി.
സൈക്കിൾ  സ്റ്റാൻഡിൽ വെച്ച് കൈകൾ കെട്ടി അല്പം തലകുനിച്ച് നിൽക്കുന്ന ബഷീർ. അവനല്പം അകലെയായി ലൂണാ സ്റ്റാൻഡിൽ വെച്ച് അതിൽ താടിക്ക് കൈകൊടുത്തിരിക്കുന്ന വിജയനും അയാൾക്ക്  മുന്നിലായി തങ്കനും എമ്മാനുവേലും. എമ്മാനുവേലിന് നിസ്സംഗതയാണ്. ഒത്തുതീർപ്പ് ചർച്ചയാണെന്ന് തോന്നും ഒറ്റ നോട്ടത്തിൽ.

ഏരിയൽ ദൃശ്യം അവരെ കേന്ദ്രീകരിക്കുംബോൾ സ്റ്റേജിലെ ഒരു മൂലയിൽ ബീഡി വലിച്ച് ഷെഫീഖും മറ്റും വന്നിരിക്കുന്നത് അവ്യക്തമായി കാണാം; മധ്യത്തിൽ വോളിബോൾ കളിക്കുന്ന കുട്ടികളേയും. നിശ്ശബ്ദത വെടിഞ്ഞ് എല്ലാവരേയും ഒരിട നോക്കി ബഷീറിനോട്,

ലക്ഷ്മി : എമ്മാനുവേല് ഈ നാട്ടിൽ വന്നതു കൊണ്ട് ബഷീറിന് എന്തെങ്കിലും പ്രശ്നമുണ്ടോ ? 

അവളെ നോക്കാതെ അല്പം പരുങ്ങി,

ബഷീർ : അത് കളിക്കിടെ കുട്ടികളെ ഉപദ്രവിച്ചപ്പോൾ നോക്കി നിൽക്കാൻ പറ്റീല്ല. അവസാനം അവൻ എന്നെ മോശക്കാരനാക്കി. എന്നെക്കുറിച്ച് എന്തോ അറിയാന്ന് പോലും.

എമ്മാനുവേലിനെ നോക്കി,

ലക്ഷ്മി : കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന ഇങ്ങേരെക്കുറിച്ച് എന്തറിയാനാ.  കർത്താവേ ഇല്ലാത്തതു പറയരുതെ.

എമ്മാനുവേൽ പരുങ്ങി കള്ളം പറയുന്നു..

എമ്മാനുവേൽ : അത്. എനിക്ക് ദേഷ്യം വന്നപ്പോ പറഞ്ഞതാ. സത്യത്തിലൊന്നുമില്ല.

തങ്കൻ : എന്തായാലും കഴിഞ്ഞത് കഴിഞ്ഞു.കൂടിയാൽ രണ്ടാഴ്ച്ച.അതിനുള്ളിൽ കർത്താവ് കർത്താവിന്റെ പണി തീർത്തിട്ടു  പോകും.

ബഷീർ : അവനെന്തു പണിക്കാണിവിടെ വന്നത്. ചരിത്രം എഴുതാനോ അതോ കഥയെഴുതാനോ ?

ലൂണായിൽ നിന്നും എഴുന്നേറ്റ്,

വിജയൻ : മെംബറേ, കർത്താവ് കാണാതായ അനുമോനെക്കുറിച്ച്  കഥയെഴുതാൻ പോകുകയാണെന്ന്   കർത്താവ്  ബഷീറിനോട് പറഞ്ഞെന്ന് ബഷീർ പറഞ്ഞു. അതിനിപ്പമെന്താ പ്രശ്നം? കർത്താവ് കഥയെഴുതട്ടെ,. നമ്മുക്ക് വായിച്ച്   രസിക്കാമല്ലോ.

ലക്ഷ്മി : കർത്താവേ ചരിത്രം മൊത്തം എഴുതിക്കഴിഞ്ഞോ.? അത് കഴിഞ്ഞിട്ടു പോരെ കഥയെഴുത്തൊക്കെ.

എമ്മാനുവേൽ : ഞാനത് തമാശ പറഞ്ഞതാ. എനിക്കതിനെവിടെ നേരം.

ലക്ഷ്മി : ഇപ്പ മനസ്സിലായില്ലേ (രണ്ടു പേരേയും നോക്കി) രണ്ട് പേരും ഇങ്ങോട്ട് വാ...വന്നേ.

എമ്മാനുവേലും ബഷീറും ലക്ഷ്മിയുടെ മുന്നിൽ മടിച്ച് മടിച്ച് പരസ്പരം അടുത്തടുത്ത് വരുന്നു.

ലക്ഷ്മി : ഞാൻ പറഞ്ഞാൽ നിങ്ങളനുസരിക്കുമെന്ന് വിശ്വാസമുള്ളതു കൊണ്ടാ ഞാൻ നിങ്ങളെ വിളിപ്പിച്ചത്. ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നമുണ്ടാകരുത്. പരസ്പരം കൈകൊടുത്ത് കെട്ടിപ്പിടിച്ചേ... (അവർ മടിച്ച് നിൽക്കുംബോൾ) ഹാ  ചെയ്യന്നേ.

എമ്മാനുവേലും ബഷീറും മടിച്ച് മടിച്ച് പരസ്പരം കെട്ടിപ്പിടിക്കുന്നു.

തങ്കൻ : ദാ...ഇത്രേയുള്ളൂ കാര്യം.

ലക്ഷ്മി : അപ്പഴേ ഇനി കാര്യത്തിലേക്ക് വരാം  അനുമോന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം വൈകുന്നതിൽ  പ്രതീഷേധിച്ച് ഒരു പ്രോഗ്രാം  ഈ ഗ്രൌണ്ടിൽ നമ്മൾ നടത്താനുദ്ദേശിക്കുകയാ. രജിതയുടെ ഗതി മറ്റാർക്കും ഇനി വന്നുകൂടാ. നമ്മളൊറ്റക്കെട്ടായി നിന്നാലെ ഇതിനൊരുത്തരം കിട്ടു.

ബഷീർ : അതിന് ഞങ്ങള് കൂടെയുണ്ട് മെംബറെ.

എമ്മാനുവേൽ : ഇവിടുള്ളിടത്തോലം കാലം ഞാനും.

ലക്ഷ്മി : എല്ലാ കാര്യങ്ങളും വിശദമായി പിന്നെ പറയാം നിങ്ങളന്നാ പൊയ്ക്കോ.

തങ്കൻ : ശരി (വിജയനെ നോക്കി) പോകാം.

സംശയത്തിൽ,

വിജയൻ : അപ്പോ കർത്താവ്........?

ലക്ഷ്മി : കർത്താവിനെ ഞാൻ കൊണ്ടുവന്നോളാം.

ബഷീർ എമ്മാനുവേലിനെ നോക്കി ചിരിച്ച് സൈക്കിളെടുക്കുന്നു.വിജയനും തങ്കനും ലൂണായിൽ കയറിപ്പോകുന്നു.

വിജയൻ : അപ്പോ റൈറ്റ്.

അവര് പോകുന്നത് നോക്കിയിട്ട്  രണ്ടു കൈകളും തിരുമ്മി ലക്ഷ്മിയെ നോക്കി,

എമ്മാനുവേൽ : കളരി നന്നായിട്ടറിയാമല്ലേ. പിടുത്തം ഇത്തിരി കടന്നു പോയി.

ലക്ഷ്മി : വേദനിച്ചല്ലേ. സോറി.

എമ്മാനുവേൽ : സോറിയൊക്കെ അവിടെ നിക്കട്ടെ. (ആലോചിച്ച്)  മെംബറിനോട് എനിക്കൊരു കാര്യം പറയാനുണ്ട്.

കുസൃതിയോടെ അവനെ നോക്കി,

ലക്ഷ്മി : എന്താ കാര്യം?. സ്വകാര്യമാണോ?

നിസ്സരതയിൽ,

എമ്മാനുവേൽ : സ്വകാര്യം പറയാൻ മാത്രം നമ്മളു തമ്മിലെന്തു ബന്ധം ?

ഭാവ വെത്യാ സമൊന്നുമില്ലാതെ ,

ലക്ഷ്മി : അതു ശരിയാ. പിന്നെന്താണാവോ ?

ആകാംക്ഷ കൊടുപ്പിച്ച്,

എമ്മാനുവേൽ : അത്. അത് പറയാം.സമയമാകട്ടെ.

ലക്ഷ്മി :  സൌകര്യം പോലെ പറഞ്ഞാൽ മതി.വാ.. കേറ്.

ബുള്ളറ്റിൽ കയറിയിരുന്ന് സ്റ്റാ‍ാർട്ടാക്കി അവൾ അവനെ വിളിക്കുന്നു. ചിരിയോടെ ബുള്ളറ്റിൽ കയറുന്ന എമ്മനുവേൽ.

കട്ട് റ്റു


സീൻ 35 ബി
സന്ധ്യയോടടുത്ത്, പഞ്ചായത്ത് സ്റ്റേജ്

ഒരു മൂലയിൽ കഞ്ചാവിന്റെ ലഹരിയിലിരിക്കുന്ന ഷെഫീഖും മറ്റും ദൂരെ നിൽക്കുന്ന ലക്ഷ്മിയേയും അവർക്ക് അപരിചിതനായ എമ്മാനുവേലിനേയും നോക്കി ഇരിക്കുകയാണ്.

പൊറിഞ്ചു :  മെംബറ് കിടു ചരക്കാണല്ലോ. ഒരു പിടുത്തം പിടിക്കണം.

ഷെഫീഖ് : കൂടെയുള്ള ആ വസൂരിയേതാ. വരത്തനല്ലേ ?

കുട്ടൻ : കുറച്ച് ദിവസമായി അവനിവിടെ കറങ്ങുന്നുണ്ട്.

പൊറിഞ്ചു : കൈക്കു പണിയാകുമോ?

ഷെഫീഖ് : മിക്കവാറും.

അവരുടെ ദൃഷ്ടിയിൽ ദൂരെ ലക്ഷ്മിയും എമ്മാനുവേലും ബുള്ളറ്റിൽ പോകുന്നു.

കട്ട്


സീൻ 36
രാത്രി, എമ്മാനുവേലിന്റെ വീട്

ദൃശ്യത്തിൽ   ഹാളിൽ വെളിച്ചമുണ്ട്. ഹാളിന്റെ ഒരു ജനൽപ്പാളി പാതിതുറന്നു കിടക്കുന്നു. ആകാശത്ത്   നേരിയ മിന്നലുണ്ട്. പറംബിന്റെ അതിർത്തിയിലെ പത്തൽവേലി കടന്ന്  ശബ്ദമുണ്ടാക്കാതെ പമ്മി പമ്മി പാതിതുറന്ന ജനലരികിനടുത്തെത്തി ബഷീർ അതിലൂടെ അകത്തേക്ക് നോക്കുന്നു.
ബഷീറിന്റെ ദൃഷ്ടിയിൽ - ഹാളിനുള്ളിൽ കസേരയിലിരുന്ന് മേശമേൽ തുറന്ന് ഓണാക്കി വെച്ചിരിക്കുന്ന ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്ന എമ്മാനുവേൽ.
എന്തോ ആലോചിച്ച് ബഷീർ ജനലരികിൽ നിന്നും പിൻവാങ്ങുന്നു.

കട്ട് റ്റു

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ