mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 bike

ഭാഗം 22                                                                                           

സീൻ 41 ബി
വൈകുന്നേരം, പഞ്ചായത്തോഫീസ്

ബുള്ളറ്റിനരികെ താക്കോല് കറക്കി ചുറ്റിനും നോക്കി നിൽക്കുന്ന എമ്മാനുവേലിനെക്കരികിലേക്ക് കാലി ചായകെറ്റിലുമായി വരുന്ന ,

പയ്യൻ : ചേട്ടാ ഞാൻ പറഞ്ഞിട്ടുണ്ട്..!.

എമ്മാനുവേൽ : താങ്ക്സ് ഡാ.

പയ്യൻ : ഓക്കെ ചേട്ടാ.

അവൻ പുറത്തേക്ക് നടന്ന് പോകുന്നു. ആ സമയം തന്റെയരികിലേക്ക്  വരുന്ന ലക്ഷ്മിയെ  എമ്മാനുവേൽ  കണ്ട് ചിരിച്ച് മുന്നോട്ട് ആയുന്നു. ലക്ഷ്മിയുടെ കയ്യിൽ ഒരു ഫയലുണ്ട്. അവന്റെ അടുത്തെത്തി, 

ലക്ഷ്മി : ബുള്ളറ്റൊക്കെ ഓടിച്ച് ടൌണിൽ പോണണ്ട്. ലൈസൻസൊക്കെയുണ്ടാ.

എമ്മാനുവേൽ : ഓ.. ഇന്റർനാഷണൽ ലൈസൻസ് വരെയുണ്ട് .കാണണോ ?.

ചിരിച്ച് കൊണ്ട് ,

ലക്ഷ്മി : കണ്ടാൽ പറയില്ല കേട്ടോ.

താക്കോല് കൊടുത്ത്,

എമ്മാനുവേൽ : എന്തു ചെയ്യാനാ...ദാ... താക്കോല്.

ലക്ഷ്മി : കർത്താവ് തന്നെയെടുത്തോ.

ചുറ്റിനും നോക്കി,

എമ്മാനുവേൽ : എല്ലാരും കാണില്ലേ?.

ലക്ഷ്മി : ഇനിയെന്ത് കാണാനാ. കർത്താവിനെക്കുറിച്ച് മീറ്റിംഗിൽ സംസാരമുണ്ടായി.

ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്ത് അല്പം അദ്ഭുതം കൂറി,

എമ്മാനുവേൽ :ആണോ എന്നിട്ട്?

ബുള്ളറ്റിന്റ്റെ പിന്നിൽ    കയറികൊണ്ട്,

 ലക്ഷ്മി : പറയാനുള്ളത് പറഞ്ഞു... അല്ലാ... താനെന്തിനാ എപ്പോഴും ടൌണിൽ പോകുന്നത്? നിവിനെ കാണാനാ ?

ബുള്ളറ്റ് മുന്നോട്ട് എടുത്ത് ,

എമ്മാനുവേൽ: ങാ.കുറച്ച് പരിപാടിയുണ്ട്. മെംബററിയാതെ കുറച്ച് പ്ലാനൊക്കെ ഞാൻ തയ്യാറാക്കുന്നുണ്ട്. ഏതായാലും  ഇവിടുത്തെ പണി കഴിയാറായി.

കട്ട് റ്റു 


ഇരുവശവും തെങ്ങും തോപ്പുള്ള  റോഡിലൂടെ ബുള്ളറ്റിൽ പോകുന്ന   എമ്മാനുവേലും ലക്ഷ്മിയും.

ലക്ഷ്മി : ഓ. അപ്പോ എല്ലാം എഴുതിക്കഴിഞ്ഞോ. അല്ല ഈ ചരിത്രം പഠിക്കുന്നതിനെന്തിനുവേണ്ടിയാ?.

എമ്മാനുവേൽ : ഒരു ഡോക്യുമെന്ററി ചെയ്യാൻ.

ലക്ഷ്മി : അത് പൊളി.. ഏതായാലും .ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞിട്ടേ പോകാവു.

എമ്മാനുവേൽ : അതത്ത്രേയുള്ളൂ.കുറച്ച് ഡീറ്റൈത്സും കൂടി കളക്റ്റ് ചെയ്യാനുണ്ട്.

അവൻ റോഡിൽ നിന്നും മാറി  തെങ്ങും തോപ്പിനിടയിലുടെ കായലിനരികിലേക്ക് ബുള്ളറ്റ് കൊണ്ട് പോകുന്നു. അതു കണ്ട് സംശയിച്ച് 

ലക്ഷ്മി : ഇത്തെന്താ ഇങ്ങോട്ട്?.

എമ്മാനുവേൽ : നമ്മുക്ക് കുറച്ച് സംസാരിച്ചിട്ട് പോകാം.

അവൻ ബുള്ളറ്റ് നിർത്തുന്നു. ലക്ഷ്മി ഇറങ്ങി ചുറ്റും നോക്കുന്നു. വിശാലമായ കായൽ പരപ്പ്. മത്സ്യബന്ധനം  നടത്തുന്ന രണ്ടോ മൂന്നോ ചെറുവള്ളങ്ങളിൽ ചിലർ..    ബുള്ളറ്റിൽ നിന്നറങ്ങി,

എമ്മാനുവേൽ :നിങ്ങൾ ചെയ്യുന്ന പ്രോഗ്രാമിന്റെ തീം എന്താണ് ? 

ലക്ഷ്മി : അനുമോന്റെ തിരോധാനം.

ആലോചിച്ച്,

എമ്മാനുവേൽ : അപ്പോൾ ഒരു തുടക്കവും ഒടുക്കവും ഉണ്ടാകും. എന്തായീരിക്കും ആ ക്ലൈമാക്സ്.

ലക്ഷ്മി : മൊത്തത്തില് ഒരു അവബോധം. പിന്നെ അനുമോന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ഇവിടുത്തെ  ജനങ്ങളുടെ  പ്രതീക്ഷ.
ഒന്ന് ചിരിച്ച് ,

എമ്മാനുവേൽ :ആ കാത്തിരുപ്പ് വെറുതെയാണ്. ഹീ വോണ്ട് കം ബാക്ക് ആസ് ഹീ ഈസ് നോട്ട് ഇൻ ദി വേൾഡ്.

ഒനു ഞെട്ടി ,

ലക്ഷ്മി : വാട്ട് യു മീൻ?

അവളുടെ കണ്ണുകളിൽ നോക്കി,

എമ്മാനുവേൽ : ഐ മെന്റ് വാട്ട് ഐ സെഡ്. ഇനി നിങ്ങളുടെ പ്രോഗ്രാമിൽ ഞാൻ പറയുന്നത് പോലെ ക്ലൈമാക്സ് എഴുതണം.

 ലക്ഷ്മി : അതെന്തിന് 

എമ്മാനുവേൽ : അനുമോനെന്തു പറ്റിയെന്ന സത്യം അറിയണ്ടേ?

ചിരിച്ച് സംശയിച്ച്,

ലക്ഷ്മി : സത്യത്തിൽ കർത്താവ് ചരിത്രം പഠിക്കാൻ വന്നതോ അതോ അവര് പറഞ്ഞതുപോലെ കഥയെഴു താൻ വന്നതോ.

എമ്മാനുവേൽ : ഒരു എഴുത്തുകാരന്റെ മനസ്സിൽ ഒരു അന്വേഷകന്റെ ത്വരയുണ്ട്. ചുറ്റും കാണുന്നതൊക്കെ നിരീക്ഷിക്കുക.  മാലിന്യം അടർത്തി മാറ്റി നല്ലത് സ്വായത്തമാക്കുക.

ലക്ഷ്മി : അതേ ഈ ഫിലോസഫിയൊന്നും എനിക്ക് കിട്ടുന്നില്ല. വാ പോകാം. ചെന്നിട്ട് കുറേ പണിയുള്ളതാ. കൂടുതൽ  സംസാരിക്കണമെങ്കിൽ വൈകിട്ട് ചാറ്റിൽ വാ. അല്ലെങ്കില് നംബർ തരാം.

എമ്മാനുവേൽ : 9526427577 ഇതല്ലേ നംബർ ?

ലക്ഷ്മി : ഇതെങ്ങനെ കിട്ടി ?

ബുള്ളറ്റിൽ   കയറികൊണ്ട്,

എമ്മാനുവേൽ : അതാണ് കർത്താവീശോമിശിഹാ തംബുരാൻ. വാ..കയറ്.

അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്നു. സംശയത്തോടെ അവൾ  കയറുന്നു.

കട്ട്


സീൻ 42

വൈകുന്നേരം, പഞ്ചയത്ത് ഗ്രൗണ്ട്

വോളീബോൾ  കോർട്ടിൽ  പഴയകുട്ടികൾ തന്നെ വോളിബോൾ കളിക്കുന്നു. ഇടതു പോസ്റ്റിനോട് ചേർന്ന് സ്റ്റൂളിൽ നിന്ന് കളി നിയന്ത്രിക്കുന്ന റഫറി പഴയ ആൾ തന്നെ. അവർ കളിയുടെ അവേശത്തിൽ മുറുകിയിരിക്കുന്നു. ആ ദൃശ്യത്തിൽ സ്റ്റേജിൽ ഡാൻസ് പ്രാക്റ്റീസ് ചെയ്യുന്ന ലക്ഷ്മിയുടെ ശിഷ്യഗണങ്ങളെ കാണാം- അഞ്ചോ ആറോ പേർ. പൊതുവേ സാമർത്ഥ്യം തോന്നുന്ന രുധിരയാണു നടുവിൽ. ആ സമയം ഗ്രൗണ്ടിലെ നിരത്തിലൂടെ ബൈക്കിൽ കഞ്ചാവ് ലഹരിയിൽ  കൂക്കി വിളിച്ച് വരുന്ന മൂവർ സംഘം – പൊറിഞ്ചുവും , ഷെഫീഖും കുട്ടനും.സ്റ്റേജിനു മുന്നിൽ ബൈക്ക് വട്ടം ചുറ്റിച്ച് പേൺകുട്ടികളെ ശല്യപ്പെടുത്തുംബോൾ അവർ പ്രക്റ്റീസ് നിർത്തി അല്പം ഭയപ്പാടോടെ നിൽക്കുന്നു.

ഗ്രൗണ്ടിൽ കുട്ടികൾ പൊറിഞ്ചുവും മറ്റും കാട്ടുന്ന അങ്കം കണ്ട് കളി നിർത്തി ആ ഭാഗത്തേക്കു നോക്കുകയാണു; ബോള് നെഞ്ചോട് ചേർത്ത് റഫറിയും.
ആകെ ഒരു പൊടിപടലം – ആ ഭാഗത്തേക്ക് റഫറി നടക്കുന്നു ഒപ്പം കുട്ടികളും. പൊറിഞ്ചു ബൈക്ക് നിർത്തുംബോൾ ഷെഫീഖും കുട്ടനും ചാടിയിറങ്ങുന്നു.
ബൈക്ക് സ്റ്റാൻഡിൽ വെച്ച് പേൺകുട്ടികളെ തുറിച്ച് നോക്കി പല്ലുകടിച്ച് കൊണ്ട് ഇറങ്ങി പൊറിഞ്ചു അവരുടെ അരികിലേക്ക് നടക്കുംബോൾ ഷെഫീഖും കുട്ടനും അവനെ പിന്തുടരുന്നു.

ഇവന്മർ ഇതെന്തിനുള്ള പുറപ്പാടാണെന്ന ഭാവത്തിൽ റഫറി സ്റ്റേജിനരികിലേക്ക് നടന്ന് കൊണ്ട് കൂടെയുള്ള കുട്ടികളോട്,

റഫറി : മക്കളെ വാ.

കുട്ടികൾ അല്പം ഭയത്തോടെ റഫറിയുടെ പിന്നാലെ നടക്കുന്നു. സ്റ്റേജിൽ രുധിരയൊഴികെ മറ്റ് പെൺകുട്ടികൾ ഭയന്ന് രുധിരക്ക് പിന്നിലേക്ക് നീങ്ങുന്നു.
സ്റ്റേജിലേക്ക് കയറിവരുന്ന പൊറിഞ്ചു പെൺകുട്ടികളോട് അലർച്ചയിൽ,

പൊറിഞ്ചു : നിനക്കൊക്കെ ഇവിടെ കിടന്ന് കൂത്താടിയാലേ ഉറക്കം വരത്തൊള്ളാ മൈ***കളേ.

അതിഷ്ടപ്പെടാതെ രുധിര അല്പം സ്വരമുയർത്തി,

രുധിര : ചേട്ടാ മര്യാദക്ക് സംസാരിക്കണം.

രുധിരയുടെ അടുത്ത് എത്തി അവളെയൊന്നാകമാനം നോക്കി,

പൊറിഞ്ചു : എന്തോ....(പിന്നിൽ നിന്ന കുട്ടനെ നോക്കി) ഇവളേതാ അളിയാ...

പരിഹസത്തിൽ ,

കുട്ടൻ : നമ്മടെ പാവാട ശാരദയുടെ മോളാ..

അതുകേട്ട് രുധിരയുടെ മുഖം വലിഞ്ഞു മുറുകുന്നു. അവളെ ഒന്നു ആക്കി ആകമാനം നോക്കി,

പൊറിഞ്ചു: കെട്ടിയവൻ ഇട്ടിട്ടു പോയ പാവാട ശരദയുടെ മോളാണല്ലേ...

കൊതിയോടെ അവൻ അവളോടടുക്കുംബോൾ സ്റ്റേജിലേക്ക് കയറി വരുന്ന റഫറി അവനെ തടഞ്ഞുകൊണ്ട് –

റഫറി : കഞ്ചാവു വലിച്ചു കയറ്റി ഈ പെങ്കൊച്ചുങ്ങളുടെ മേൽ കുതിര കേറാതെ പോ നിങ്ങള് .

അയാളെ ആഞ്ഞ് തള്ളി മാറ്റി ,

പൊറിഞ്ചു : മാറടാ... പെരട്ട കിളവാ.

അലർച്ചയോടെ അയാൾ സ്റ്റേജിൽ നിന്നും താഴേക്ക് വീഴുന്നു. കയ്യിലിരുന്ന ബോൾ തെറിച്ച് ദൂരെ പോകുന്നു. നിലത്തു നിന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടി ചുറ്റും കൂടിയ  കുട്ടികളെ നോക്കി ,

റഫറി : അയ്യോ നടുവൊടിഞ്ഞേ..ഒന്നു പിടിക്ക് മക്കളെ.

രണ്ടുമൂന്ന് ആൺകുട്ടികൾ അയാളെ എണിപ്പിക്കാൻ ശ്രമിക്കുന്നു. പരിഹാസ ചിരിയോടെ അയാളെ നോക്കി തിരിഞ്ഞ് രുധിരയോടടുക്കുന്ന പൊറിഞ്ചു. 
അവന് പിന്നിൽ അതേ ഭാവത്തിൽ കൂട്ടുകാരും. പെൺകുട്ടികൾ ഭയത്തിലാണ്. രുധിര എന്തോ മനസിൽ ഉറപ്പിച്ച പോലെയും ആൺകുട്ടികൾ താങ്ങിയെണീപ്പിച്ച റഫറി പൊറിഞ്ചുവിനെ നോക്കി,

റഫറി : എടാ നീ തള്ളി താഴെയിട്ടത് ഒരു എക്സ് മിലിട്ടറിയെ ആണെന്ന് ഓർത്തോ.

അയാളെ തിരിഞ്ഞ് നോക്കി,

ഷെഫീഖ് : ഒന്ന് പോടാ കിഴവാ...

റഫറിയുടെ സംസാരം മൈൻഡ് ചെയ്യാതെ  പൊറിഞ്ചു കാമാസക്തിയിൽ  രുധിരയോട്  അടു   അവളുടെ കവിൾ ഒരു കൈകൊണ്ട് ഒതുക്കി ,

പൊറിഞ്ചു : മൊത്തത്തിൽ മോൾക്കൊരു ചന്തമാ.

രുധിരയുടെ കൈകളും കാലുകളും ദ്രുതവേഗത്തിൽ ചലിച്ചു. പൊറിഞ്ചു ആഘാതത്തോടെ പറന്ന് സ്റ്റേജിൽ നിന്ന് പുറത്തെ പൂഴിമണ്ണിലേക്ക് വീണു. പൊടിപടലങ്ങൾ ഉയർന്നു പൊങ്ങി. റപഹറിയും ആൺകുട്ടികളും പെൺകുട്ടികളും അംബരന്നു പോയി കുട്ടനും ഷെഫീഖും രുധിരയെ ആക്രമിക്കനൊരുങ്ങി,

ഷെഫീഖ് : എടീ പൊ***** മോളെ.

ക്ഷണനേരം രുധിരയുടെ പ്രത്യാക്രമണത്തിൽ അവരിരുവരും പൊറിഞ്ചുവിനു കൂട്ടായി നിലം പതിച്ചു. വർദ്ധിച്ച ദേഷ്യത്തിൽ രുധിര അവർക്കിടയിലേക്ക് ചാടിയിറങ്ങി തനിക്കറിയാവുന്ന കളരിമുറകൾ പുറത്തെടുത്ത് തന്നെ ആക്രമിക്കനൊരുങ്ങിയ മൂവരെയും നിലം പരിശാക്കുംബോൾ പൊടി പടലങ്ങൾക്കിടയിലൂടെ ബുള്ളറ്റിൽ വരുന്ന ലക്ഷ്മിയെ നമ്മുക്കു കാണാം. 

കാര്യമെന്തെന്നറിയാതെ അവർക്കരികിലായി ബുള്ളറ്റ് നിർത്തി പരിഭ്രമത്തിൽ ഇറങ്ങുന്ന ലക്ഷ്മിക്കരികിലേക്ക് കരച്ചിലോടെ രുധിരയോടിയെത്തി അവളുടെ മാറിൽ മുഖം ചേർത്ത് കരയുംബോൾ ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ച് രൂക്ഷമായി പൊറിഞ്ചുവിനെയും കൂട്ടുകാരെയും നോക്കുന്നു. അവർ അവശരായി എഴുന്നേൽക്കുന്നു. ബദ്ധപ്പെട്ട് ബൈക്കിൽ കയറുന്നു. മറ്റു പെൺകുട്ടികളും റഫറിയും ആൺകുട്ടികളും ലക്ഷ്മിയുടെ അരികിലെത്തിയിരുന്നു. ബൈക്കിൽ പോകുന്ന മൂവരേയും രൂക്ഷമായി നോക്കുന്ന ലക്ഷ്മിയോട് നിനക്കൊക്കെ വെച്ചിടുട്ടുണ്ടെന്ന വിധം ആംഗ്യം കാട്ടി ബൈക്ക് ഓടിക്കുന്ന പൊറിഞ്ചു.

ലക്ഷ്മിയെ നോക്കി,

റഫറി : ഇവനമാരെ ഇനി ഇങ്ങനെ വെറുതെ വിട്ട് കൂട മെംബറേ...അയ്യോ..

നടുവ് വേദനിച്ച് അയാൾ ഒന്നു ഞരങ്ങുംബോൾ എന്തോ ഉറപ്പിച്ചെന്ന വിധം തലയാട്ടുന്ന  ലക്ഷ്മി.

കട്ട്

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ