mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2

സീൻ മൂന്ന്
പകൽ
പൂഴി നിരത്ത്

കറുത്തകൊടിയിൽ  നിന്ന്ം ദൃശ്യം ആരംബ്കുംബോൾ ദൂരെയൊരു ഭാഗത്ത് നിന്നും  കത്തോലിക്കരുടെ  മരണശുശ്രൂഷയിൽ പാടുന്ന ഒപ്പീസ് ഗാനം പശ്ചാത്തലത്തിൽ കേൾക്കാം.: “മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ...”

കറുത്ത കൊടിയുമായി താറാകൂട്ടത്തെ നയിച്ച് വരുന്ന തങ്കൻ. എതിർഭാഗത്തുനിന്നും ധൃതിയിൽസൈക്കിളിൽവരുന്ന ബഷീർ താറാംകൂട്ടത്തിനു മുന്നിൽ സൈക്കിൾ ചെത്തിയെടുത്ത്  ബ്രേക്കിട്ട് നിർത്തുന്നു.താറാംക്കൂട്ടത്തെ നിയന്ത്രിച്ച് നിർത്തി  അവനെ.അമ്പരപ്പോടെ നോക്കുന്ന,

തങ്കൻ: എന്താടാഎന്തുപറ്റി ?
ബഷീർ : നമ്മളെടുത്ത ബംബർ ടിക്കറ്റ് തങ്കച്ചായന്റ്റെ  കയ്യിലല്ലേ.... 
ഉറപ്പില്ലെന്നവിധം,,
തങ്കൻ : എന്റെ കയ്യിലോ?

സൈക്കിൾ സ്റ്റാൻഡിൽ വെച്ച് മുണ്ടൊന്നു മടക്കിക്കുത്തി ദേഷ്യത്തിൽ,

ബഷീർ : താനല്ലേടോ തന്റെ അണ്ടർവെയർ സേഫായ ലോക്കറാണെന്നും പറഞ്ഞ്  അതിൽ തിരികി വെച്ചത്. 

താടിയിൽ വിരൽ തൊട്ട് ആലോചനയോടെ, 

തങ്കൻ: അതു ശരിയാണല്ലോ.

അയാൾ എന്തോ ഓർക്കുന്നു.

കട്ട് റ്റു


സീൻ മൂന്ന് ഏ
തലേന്ന് രാത്രി
തങ്കന്റെ വീട്

പുറത്തു അകത്തും ചെറിയ വെളിച്ചം.
ഒരു മുറിയിൽ -
ആടിയാടി മൂണ്ട് മാറുന്ന തങ്കൻ. മുണ്ട് നെഞ്ചോടൊപ്പം ഉടുത്ത് അണ്ടർ വയർ ഊരുന്ന അയാൾ കൊഴഞ്ഞ് കൊഴഞ്ഞ് പുറത്തേക്ക് നോക്കി തെയ്യാമ്മയെ തെറി പറയുകയാണ്.

തങ്കൻ : എടി തെയ്യാമ്മ കഴുവേറ്ട മകളെ. നീയെന്താ രാവിലെ പറഞ്ഞേ. ഞാൻ കൊള്ളാത്തവനാന്നോ. അതേടി അതാ  നിന്റെ കൊണവതിയാരം സഹിച്ചും നിന്നെ ഞാൻ ഇവടെ കെടത്തണത്.

അകത്തു നിന്ന് ഒരു പാത്രവുമായി വരുന്ന തെയ്യാമ്മ ദേഷ്യത്തിൽ,

തെയ്യാമ്മ : ദേ മനുഷ്യാ പോളക്കള്ളു  കുടിച്ചോണ്ട് എന്റെ മേത്ത് കേറാൻ വരല്ലേ. ചവിട്ടിക്കൂട്ടി ഞാൻ മൂലേലിടും.

ഊരിയ അണ്ടർവെയർ വിരലിലിട്ടു കറക്കികൊണ്ട് മൂന്നോട്ട് വന്ന്,

തങ്കൻ : വാടീ വന്ന് ചവിട്ടിക്കൂട്ടെടി... കഴുവേറി.

പൊടുന്നനെ മുന്നോട്ട് വന്ന്  ദേഷ്യത്തിൽ തെയ്യാമ്മ അയാളുടെ ചുമലിൽ പാത്രം കൊണ്ടടിക്കുന്നു.

ഇരുട്ട് 

തങ്കന്റെ 'അയ്യോ 'എന്ന നിലവിളി ഇരുട്ടിൽ കേൾക്കാം.

കട്ട് റ്റു


സീൻ മൂന്ന്  ബി
പകൽ
പൂഴി നിരത്ത്

താറാംകൂട്ടവുമായി നിൽക്കുന്ന തങ്കൻ ചിന്തയിൽ നിന്നുണർന്ന് താടിയിൽ നിന്നും വിരൽ താഴ്ത്തുന്നു.
സൈക്കിൾ സീറ്റിൽ നിന്ന് കൈവിട്ട് അല്പം പരിഭ്രമത്തിൽ അയാൾക്കരികിലേക്ക് നടന്ന്,

ബഷീർ : നിങ്ങളത് തൊലച്ചാ.

തങ്കൻ : ഇല്ല (ചിരിയോടെ) ആ സേഫ് ലോക്കറിൽ തന്നെയുണ്ട്..(എന്തോഓർത്ത് പേടിച്ച്) അയ്യോ അവളണ്ടർവെയറലക്കാനിടും (കറുത്ത കൊടി ബഷീറിനു കൈമാറി ) നീയിതു പിടിച്ചേ... തെയ്യാമ്മേ...!

അയാൾ തിരിഞ്ഞോടുന്നു.താറാംകൂട്ടം അയാൾക്കൊപ്പം തിരിഞ്ഞോടാൻ ശ്രമിക്കുംബോൾ കൊടി നിലത്ത് കുത്തി ബഷീർ അവറ്റയെ തടയുന്നു.

ബഷീർ : നിക്കവിടെ.

തെയ്യാമ്മേയെന്നു വിളിച്ചോടുന്ന തങ്കന്റെ പിൻദൃശ്യം.

കട്ട് റ്റു.


സീൻ 4
പകൽ 
തങ്കന്റെ വീട്

അടുക്കളയുടെ പിൻവശം. കുറെ തുണിയും കയ്യിലേന്തി ബക്കറ്റിൽ മുക്കാൻ അടുക്കളയിൽ നിന്നും വരുന്ന തെയ്യാമ്മ. ഓടിയെത്തുന്ന തങ്കൻ തെയ്യാമ്മയുടെ ചുമലിലേക്ക് ചാടി തുണി തട്ടി മാറ്റാൻ നോക്കുന്നു. അവരിരുവരുംനിലത്തുവീഴുന്നു

തെയ്യാമ്മ :  ഈശോയെ  ഈ  മനുഷ്യനെന്നെ കൊന്നു.
അവരിരുവരും എഴു ന്നേൽക്കാൻ ശ്രമിക്കുന്നു
ചാടി എഴുന്നേറ്റ് അവരുടെ കൈയിൽനിന്നും അണ്ടർവെയർ തട്ടിപ്പറിച്ച് പോക്കറ്റിൽ നിന്മ് ലോട്ടറിയെടുത്ത്,

തങ്കൻ :എൻറെ  ബംബർ  നീയിപ്പൊ മുക്കിക്കൊന്നേന.

എണിക്കാൻ ശ്രമിക്കുന്ന തെയ്യാമ്മ ഒരു കൈ നീട്ടി ,

തെയ്യാമ്മ : ഒന്നു പിടിക്കടോ

ലോട്ടറിയാട്ടികൊണ്ട് അവളെ എണീപ്പിക്കാൻ തന്റെ കൈ നീട്ടി ,

തങ്കൻ : എടീ ലോട്ടറിയടിച്ചാൽ നിനക്ക് പൂരാ പൊടി പൂരം.

അയാളൂടെ കൈയിൽ പിടിച്ച് മറുകൈകൊണ്ട് അയാളുടെ ചെകിടത്ത് അടിച്ച്,

തെയ്യാമ്മ: പൂരം രാത്രീലല്ലേ അതിനു മുന്നേരിക്കട്ടെയിത്. തന്റെ ഒരു ജംബർ.

അവരെ കൈവിട്ട് കവിള് തലോടി,

തങ്കൻ : തെയ്യാമ്മേ.... നീയെന്നെ തല്ലിയല്ലേ.

പ്രതികാര ദാഹിയായി അവരെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുന്ന തങ്കൻ. വീണ്ടും  മണ്ണിലേക്ക് ചരിഞ്ഞ് പോയ തെയ്യാമ്മ നിവർന്നിരിക്കാൻ ശ്രമിച്ച്   ഭയത്തോടെ നടന്നകലുന്ന അയാളെ നോക്കി  മനസ്സിൽ പറയുന്നു. 

തെയ്യാമ്മ : മണ്ണഞ്ചേരിയിലേക്ക് മുങ്ങണതാ  നല്ലത്.

കട്ട്


സീൻ 5
പകൽ
തിലകന്റെ ചായക്കട. 

അതിനോട് ചേർന്നുള്ള ഒഴിഞ്ഞ പ്രദേശത്ത് താറാംകൂട്ടം അനുസരണയോടെ മണ്ണിലുറപ്പിച്ച കൊടിക്ക്  പിന്നിൽ നിൽക്കുന്നു.  ചായക്കടയുടെ പുറം തിണ്ണയിട്ടിലിരിക്കുന്ന ബഞ്ചിൽ ആകാംക്ഷയോടെ പത്രം നോക്കുന്ന ബഷീറു തങ്കനും. പാത്രം കഴുകുന്നതിനിടയിൽ അകത്തു നിന്നും കുന്നായ്മയോടെ അവരെ നോക്കി,

തിലകൻ : ഒന്നാം സമ്മാനൊക്കെ വലിയ വലിയ ആൾക്കാരു  കൊണ്ടു  പോയി തിരുവന്തോരത്ത്.

അകത്തേക്ക് നോക്കി ദേഷ്യപ്പെട്ട് –

ബഷീർ : താൻ പറഞ്ഞതല്ലേ .പിന്നേം പിന്നേം ചൊറിയണോ ?.

തിലകൻ : ഒരു സുഖം.

അയാൾ വളിച്ച് ചിരിക്കുന്നു. കടയുടെ മുന്നിൽ ലൂണായിൽ വന്നിറങ്ങുന്ന ബാർബർ വിജയനും മേസ്തരി പൊന്നനും. വിജയൻ ഫാഷനുള്ള ഡ്രസ്സിലാണ്. ഒപ്പം കൂളിംഗ് ഗ്ലാസ്സ് വെച്ചിരിക്കുന്നു. ആകാംക്ഷയോടെ ലോട്ടറി ഫലത്തിലൂടെ പോകുന്ന ബഷീറിന്റേയും തങ്കന്റേയും കണ്ണുകൾ. അതേ ഭാവത്തിൽ അവരുടേ അരികിലേക്ക് വരുന്ന പൊന്നനും വിജയനും. ഗ്ലാസൂരി -

വിജയൻ : അടിച്ചോ?.

ബഷീറിന്റേയും തങ്കന്റെയും കണ്ണുകൾ ലോട്ടറി ഫലത്തിന്റെ അയ്യായിരത്തിന്റെ ബ്ലോക്കിൽ നിൽക്കുന്നു. ശ്വാസം മുട്ടിയെന്നോണം സ്തംഭിച്ച് –

തങ്കൻ : 4252 അടിച്ചെടാ അയ്യായിരം.

ഏവരും കൂടി ആഹ്ലാദത്തിൽ  ശബ്ദം വെക്കുന്നു. അസൂയയിൽ അവർക്കരികിലെത്തി,

തിലകൻ : ഓ ചുമ്മാ.

അവരയാളെ ദേഷ്യത്തൊടെ നോക്കുന്നു.

വിജയൻ : എടോ തിലകാ ..ഇന്ന് അയ്യായിരം നാളെ അഞ്ചു കോടീയാകും.. പോയി നാലു ചായ എടുക്കടോ.
തിരിഞ്ഞ് നടന്ന്, 

തിലകൻ : ലക്ഷങ്ങൾ അടിച്ചോനും തെണ്ടി കുത്തുപാളയെടുത്ത ചരിത്രമുണ്ട് .ആര്യക്കരയില്.

തങ്കൻ ലോട്ടറി മടക്കി പോക്കറ്റിൽ വെക്കുന്നു. ബഷീർപേപ്പർ മടക്കി  ബെഞ്ചിലിടുന്നു. 
വിജയന്റേയും പൊന്നന്റേയും റിയാക്ഷൻ.
അകത്തു നിന്നും വന്ന തിലകൻ ചായ  മേശമേൽ വെച്ച് കളിയാക്കും വിധം-

തിലകൻ : അതെ ലോട്ടറിയടിച്ചെന്ന് വെച്ച്  ഇന്ന് തന്നെ പൈസ കിട്ടും എന്ന് വിചാരിക്കണ്ട. ഹർത്താലാണ്.

ആ സത്യം തിരിച്ചറിഞ്ഞ് ബാർബർ വിജയൻ രണ്ട് കൈകൾ കൊണ്ട് തമ്മിലിടിച്ച്,

വിജയൻ:  ശോ.. കഷ്ടമായി പോയല്ലോ

പൊന്നൻ :  ഇനിയിപ്പോ എന്ത് ചെയ്യും

ചായ ആറ്റി കുടിക്കുന്ന,

ബഷീർ : നമുക്ക് വഴിയുണ്ടാക്കാം.

മറ്റുള്ളവർ പ്രതീക്ഷയോടെ അവനെ നോക്കുന്നു
ആക്കി തലയാട്ടുന്ന തിലകൻ.
കൊടിക്കു കീഴെ നിശ്ശബ്ദരായിരിക്കുന്ന താറാംക്കൂട്ടം.

കട്ട്

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ