മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 10806


(Sathish Thottassery)
ഫ്രാൻസിസ് സ്ഥലം സെന്ററിലെ അട്ടിമറി തൊഴിലാളിയാണ്. നീല ഷർട്ടും കള്ളിമുണ്ടും സ്ഥിരം വേഷം. ഷർട്ടിന്റെ പോക്കറ്റിൽ യൂണിയന്റെ പേര് തുന്നിച്ചേർത്തിട്ടുണ്ടാകും. വല്ല കല്യാണങ്ങൾക്കോ കാതുകുത്തുകൾക്കോ പോകുമ്പോൾ മാത്രമേ വേറെ വേഷത്തിൽ കാണാൻ പറ്റൂ. എല്ലാവരും പ്രാഞ്ചിയെന്നേ വിളിക്കൂ.
- Details
- Written by: Madhavan K
- Category: prime humour
- Hits: 13856


- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 12144


(Sathish Thottassery)
അന്ന് മുത്തശ്ശന്റെ ദിനചര്യയിൽ പത്തു മണിയോടെയുള്ള നെമ്മാറ സന്ദർശനം മുടങ്ങാറില്ലായിരുന്നു. ആർ. സി. ബ്രദേഴ്സിലെ വയോജന സംഗമം, സേതു ഡോക്ടറുടെ ക്ലിനിക്ക് വിസിറ്റ്, അപൂർവം പടിഞ്ഞാപ്പാറയിലെ ഭാര്യവീട് സന്ദർശനം എന്നിവ യാത്രയിലെ പ്രിയോറിട്ടീസാകും. ഞാറ്റുവേലക്കെന്തു ഹർത്താൽ എന്ന് പറഞ്ഞ പോലെ വെയിലായാലും മഴയായാലും യാത്ര മുടക്കാറില്ല.
- Details
- Written by: Madhavan K
- Category: prime humour
- Hits: 10084


(Madhavan K)
കിഴക്കൻ കുന്നുകൾക്കിടയിൽ, ചിരിയോടെ എത്തിനോക്കുന്ന കൗമാരസൂര്യൻ ആകാശത്തു സൃഷ്ടിക്കുന്ന വർണ്ണശോഭ കണ്ടിട്ട്, ആമ്പൽ കുളത്തിലെ പൂമൊട്ടുകൾ നാണത്തോടെ മുഖമുയർത്തി നോക്കി. ഏതാനും പൊന്മകൾ അവയ്ക്കു ചുറ്റിലും തുമ്പികളെപ്പോലെ പാറിപ്പറന്നു. ചണ്ടിക്കൂട്ടങ്ങൾക്കടിയിൽ, മക്കളെ നീലാകാശം കാണിക്കാൻ വെമ്പിയ ഭ്രാലിൻ തള്ള, പൊന്മകൾ പറന്നു പോകുവോളം ക്ഷമയോടെ കാത്തു.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 10726


(Satheesh Kumar)
കീരിക്കാട് പോലീസ് സ്റ്റേഷനിലെ ഗർജിക്കുന്ന സിംഹവും, കള്ളുകുടിയന്മാർ പെൺവാണിഭക്കാർ കള്ളന്മാർ വാറ്റുകാർ തുടങ്ങിയ പിഞ്ചോമനകളുടെ പേടി സ്വപ്നവുമായ SI മിന്നൽ സോമൻ രാവിലെ മീൻവെട്ടികൊടുക്കാഞ്ഞതിലുള്ള യുദ്ധത്തിൽ ഭാര്യ പാറക്കുളം ഗോമതിയുടെ ചിരവത്തടി കൊണ്ടുള്ള ഏറിൽ നിന്നും അത്ഭുതകരമായി മുൾമുനയിൽ രക്ഷപ്പെട്ട് ഓടിച്ചെന്ന് ജീപ്പിൽ കയറി അഞ്ഞൂറിൽ കത്തിച്ചു വിട്ട് കീരിക്കാട് ജനമൈത്രി പോലീസ് സ്റ്റേഷന് മുന്നിൽ കമ്മീഷണർ സിനിമയിലെ സുരേഷ് ഗോപിയെ പോലെ ചാടിയിറങ്ങി സ്ലോ മോഷന് ഫോർവേഡ് അടിച്ചു കയറിപ്പോയി.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 12879


(Satheesh Kumar)
ഒരു ഞായറാഴ്ച വൈകുന്നേരം ചെമ്പരത്തി യുടെ ചുവട്ടിൽ ഇരുന്ന് പഴയ ലൂണാർ ചെരുപ്പ് വെട്ടി കളിവണ്ടിയുടെ ടയർ ഉണ്ടാക്കാനുള്ള അതി ഭയങ്കരമായ എഞ്ചിനീയറിംഗ് വർക്കിൽ മുഴുകി ഇരുന്നപ്പോഴാണ് കപ്പകൾക്ക് ഇടയിൽ നിന്നും വീട്ടിലെ പ്രധാന കട്ടയായ ഭൈരവൻ വിരിഞ്ഞു വരുന്നത് കണ്ടത്.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 12002


(Satheesh Kumar)
പത്താം ക്ലാസ്സിൽ ഫസ്റ്റ്ക്ലാസ്സ് ഒക്കെ വാങ്ങിയ തലക്കനത്തോടെ എട്ടിഞ്ചിന്റെ ഈരണ്ടു കട്ടകളും കക്ഷത്തിൽ കുത്തിക്കേറ്റി ക്കൊണ്ടാണ് പന്തളം NSS കോളേജിൽ പ്രീഡിഗ്രി ക്ക് സെക്കന്റ് ഗ്രൂപ്പിന് പോയി തലവെച്ചത്.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 13194

(Sathish Thottassery)
കുട്ടപ്പേട്ടൻ ചേറൂരിന്റെ ചങ്കായിരുന്നു. കറുത്ത് കുള്ളനായ കുട്ടപ്പേട്ടനെ അയാൾ കേൾക്കാതെ ചേറൂർക്കാർ ഗോപ്യമായി കുട്ടിച്ചാത്തൻ എന്ന് വിളിച്ചുപോന്നു. നിഷ്കളങ്കനും, നിരുപദ്രവിയും നിഷ്കാമനും ആയതിനാൽ എല്ലാവർക്കും എളുപ്പത്തിൽ കോലം വെക്കാൻ പറ്റിയ പാവം. കുട്ടപ്പേട്ടന്റെ അനാറ്റമിയിൽ ഒരേ ഒരു ധവള ശോഭ, നേവൽ കേഡറ്റുകൾ പരേഡിന് നിൽക്കുന്ന പോലെയുള്ള അദ്ദേഹത്തിന്റെ വരിവടിവൊത്ത പാൽ പല്ലുകളായിരുന്നു. ഏതു അമാവാസി രാവിലും അദ്ദേഹം ഒന്നു ചിരിച്ചാൽ റോഡിൽ എതിരെ വരുന്ന വാഹനങ്ങൾ വരെ വഴി മാറിപ്പോകും.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

