മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: V Suresan
- Category: prime humour
- Hits: 7379


(V. SURESAN)
ഡിപ്ലോമാറ്റിക് ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്തിനെപ്പറ്റിയുള്ള വാർത്തകൾ വന്നതിനുശേഷമാണ് സാധാരണക്കാർ അതുമായി ബന്ധപ്പെട്ട ചില പിടികിട്ടാപ്പേരുകൾ പ്രാധാന്യത്തോടെ നോക്കാൻ തുടങ്ങിയത്.
കോർപ്പറേഷനും കൗൺസിലറും മാത്രം പരിചയമുണ്ടായിരുന്നവർ കോൺസുലേറ്റ്, കൗൺസൽ ജനറൽ എന്നീ പേരുകളിലേക്ക് ചുഴിഞ്ഞു നോക്കി.
- Details
- Written by: V Suresan
- Category: prime humour
- Hits: 8245


(V. Suresan)
നമ്മുടെ നായകൻ പരിക്ഷീണനാണ്. പരീക്ഷകൾ എഴുതിയും പരീക്ഷ കണ്ടു പേടിച്ചുമൊക്കെയാണ് അവൻ ഇങ്ങനെയായത് എന്നതിനാൽ പരിക്ഷീണനെന്നോ പരീക്ഷണനെന്നോ പറയാം. ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി അവനെ തൽക്കാലം "ക്ഷീണൻ" എന്നു മാത്രം വിളിക്കുന്നതാവും ഉചിതം.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 7564


(Sathish Thottassery)
നാളെ മുതൽ കുടിക്കമാട്ടേൻ തങ്കം എന്ന് കയ്യിലടിച്ചു സത്യം ചെയ്തു പോയതായിരുന്നു ഹരിശങ്കരൻ നായർ. അന്ന് രാത്രിയും രണ്ടുകാലിലും ഒന്നര കയ്യിലുമാണ് കോണിപ്പടി കയറി വന്നു വിരലിനു ബാലൻസ് കിട്ടാത്തകാരണം നായർ കാളിങ് ബെല്ലിൽ വലംകൈ അമർത്തിയത്.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 15752


(Satheesh Kumar)
ലാസർ മൊതലാളിയുടെ ഒരേയൊരു അളിയനും കൊച്ചുത്രേസ്യയുടെ അരുമയുമായ കുഞ്ഞവറാൻ ബർമ്മയിൽ നിന്നും നാട്ടിലെ ഹരിതാഭയും കുളിർമ്മയും ആവോളം ആസ്വദിക്കാൻ ഇളകി മറിഞ്ഞു വരുന്നത് പ്രമാണിച്ചാണ് കൊച്ചുത്രേസ്യ താറാവ് കറിയയുടെ വീട്ടിൽ പൂന്തു വിളയാടി നടന്നിരുന്ന ഒരു ഗിരിരാജൻ പൂവനെ തലേദിവസമേ വാങ്ങി കോഴിക്കൂട്ടിൽ ഇട്ടത്.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 13224

(Sathish Thottassery)
കഥക്കാസ്പദമായ സംഭവം നടക്കുന്നത് അയിലൂർ പഞ്ചായത്ത് അതിർത്തിയിലുള്ള മൂല എന്ന കാർഷിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ്. മുത്തശ്ശന്റെ തലമുറയിലാണ് വാസു മൂത്താര് ഏലിയാസ് മൂല രാശാവിന്റെ വകയിലെ ഒരമ്മാവൻ വേലൂട്യേട്ടൻ സ്ഥലത്തെ ജന്മിയായി ജീവിച്ചിരുന്നത്.
- Details
- Written by: V Suresan
- Category: prime humour
- Hits: 11357


(V. SURESAN)
ചെരപ്പ് എന്ന പദം ബാബുട്ടൻ സാധാരണ ഉപയോഗിക്കാറില്ല.അയാളെ സംബന്ധിച്ച് അത് വളരെ മോശപ്പെട്ട ഒരു പദമാണ്. വെറുക്കപ്പെട്ട, വൃത്തികെട്ട ഒരു പദം. എന്നാൽ ഭാര്യ ലീലാവതി സ്ഥാനത്തും അസ്ഥാനത്തും ചെരപ്പ്ഉപയോഗിക്കും. അവൾ തന്നെ അധിക്ഷേപിക്കാനും തെറിവിളിക്കാനും ആണ് ചെരപ്പ് ഉപയോഗിക്കുന്നത് എന്നാണ് ബാബുട്ടൻറെ അനുഭവം. ലീലാവതിയെ സംബന്ധിച്ച് ചെരപ്പ് സർവാർത്ഥ പ്രദായിനിയായ ഒരു പദമാണ്.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 8841

(Sathish Thottassery)
അന്ന് കാലത്ത് സഹോ വളരെ നേരത്തെ ഉണർന്നു. പ്രഭാതകൃത്യങ്ങൾ പതിവിലും വേഗത്തിൽ തീർത്തു. പടിപ്പുരയിൽ നേരം കൊല്ലാനെത്തിയ കുമാരേട്ടന്റെ ചെക്കനെ നേരത്തെതന്നെ ഡിസ്പേഴ്സ് ചെയ്തു. ഇന്ന് ആ ചടങ്ങാണ്. ആദ്യത്തെ പെണ്ണ് കാണൽ. ചടങ്ങിന്റെ ഭാഗമായുള്ള ലഡ്ഡു, മിസ്ച്ചർ, ചായകുടി ഇത്യാദികളെ ഓർത്തപ്പോൾ ഇഡ്ലി രണ്ടെണ്ണം കുറച്ചേ പൂശീള്ളൂ.
- Details
- Written by: V Suresan
- Category: prime humour
- Hits: 8784


(V. SURESAN)
അടുത്തകാലത്ത് ഒരു സിനിമാതാരം വഴിതടയൽ സമരത്തിനെതിരെ പ്രതികരിക്കുന്നതു കണ്ടപ്പോഴാണ് ഈ ലേഖകൻ്റെ മയക്കത്തിലായിരുന്ന പോതം സട തട്ടിക്കുടഞ്ഞ് എണീറ്റത്. പോതം എന്നത് പൗരബോധത്തിൻ്റെ നാടൻ രൂപമാകുന്നു.

