മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 8839

(Sathish Thottassery)
അന്ന് കാലത്ത് സഹോ വളരെ നേരത്തെ ഉണർന്നു. പ്രഭാതകൃത്യങ്ങൾ പതിവിലും വേഗത്തിൽ തീർത്തു. പടിപ്പുരയിൽ നേരം കൊല്ലാനെത്തിയ കുമാരേട്ടന്റെ ചെക്കനെ നേരത്തെതന്നെ ഡിസ്പേഴ്സ് ചെയ്തു. ഇന്ന് ആ ചടങ്ങാണ്. ആദ്യത്തെ പെണ്ണ് കാണൽ. ചടങ്ങിന്റെ ഭാഗമായുള്ള ലഡ്ഡു, മിസ്ച്ചർ, ചായകുടി ഇത്യാദികളെ ഓർത്തപ്പോൾ ഇഡ്ലി രണ്ടെണ്ണം കുറച്ചേ പൂശീള്ളൂ.
- Details
- Written by: V Suresan
- Category: prime humour
- Hits: 8782


(V. SURESAN)
അടുത്തകാലത്ത് ഒരു സിനിമാതാരം വഴിതടയൽ സമരത്തിനെതിരെ പ്രതികരിക്കുന്നതു കണ്ടപ്പോഴാണ് ഈ ലേഖകൻ്റെ മയക്കത്തിലായിരുന്ന പോതം സട തട്ടിക്കുടഞ്ഞ് എണീറ്റത്. പോതം എന്നത് പൗരബോധത്തിൻ്റെ നാടൻ രൂപമാകുന്നു.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 11879


(Sathish Thottassery)
പടിപ്പെര വീട്ടിൽ കുഞ്ഞി ലക്ഷ്മിയമ്മയും പരിവാരങ്ങളും സമ്മർ വെക്കേഷൻ അടിച്ചു പൊളിക്കാൻ നഗരത്തിൽ നിന്നും നാട്ടിലെത്തി. ഉത്സവകാലമായതിനാൽ പ്രത്യേകം സജ്ജമാക്കിയ സർവ്വാണി പുരയിലെ മൂന്നു നേരം മൃഷ്ടാന്ന ഭോജനം, നാലു മണിക്കുള്ള ചായ, പലഹാരം മിതശീതോഷ്ണ മുറിയിലെ അന്തിയുറക്കം, ബന്ധുജന വെടിവട്ടം, ഇത്യാദികൾക്ക് ഒന്നിനും മുട്ടില്ലായിരുന്നു.
- Details
- Written by: V Suresan
- Category: prime humour
- Hits: 11361


(V. SURESAN)
ഈ കഥയിലെ സാഹിത്യകാരനെ സ-കാരനെന്നും, സാഹിത്യകാരിയല്ലെങ്കിലും അയാളുടെ ഭാര്യയെ സ-കാരിയെന്നും വായനക്കാരനെ വ-കാരനെന്നും സൗകര്യത്തിനായി വിളിക്കാം. നിങ്ങൾക്ക് ഇനി മറ്റെന്തെങ്കിലും വിളിക്കണമെന്നു തോന്നുകയാണെങ്കിൽ അതും ആകാം.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 11699


(Sathish Thottassery)
അങ്കുച്ചാമി അയിലൂരിലെ പ്രധാന ദിവ്യനായിരുന്നു. ചുട്ട കോഴിയെ പറപ്പിച്ച ആഭിചാര ശിങ്കം. കപ്പടാ മീശയും വയറിനെ ചുംബിക്കുന്ന നരയൻ താടിയും. ഇപ്പോഴത്തെ ഫ്രീക്കൻ ചെക്കന്മാരെ പോലെ നീണ്ട തലമുടിയുടെ അറ്റം റബ്ബർ ബാന്റിട്ടു കെട്ടിയിടും. പൂജാദി കർമ്മങ്ങൾ നടത്തുമ്പോൾ മാത്രം കെട്ടഴിച്ചു മുടി വെളിച്ചപ്പാട് സ്റ്റൈലിൽ ആക്കും.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 13142


(Satheesh Kumar)
"അന്ന് ഞാൻ ജമ്മുകാശ്മീരിലെ സാംബയിൽ ആയിരുന്നു ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്നത്, കുരുവീ നീയിത് കേൾക്കുന്നുണ്ടോ?" അതിരാവിലെ കടയിലെത്തി പട്ടാളക്കഥയുടെ പുതിയ ഒരു എപ്പിസോഡ് തുറന്ന പട്ടാളം പരമുപിള്ളയുടെ ചോദ്യം കേട്ട്, പൊറോട്ട അടിച്ചു ഊപ്പാട് വന്ന് വിയർത്തു കുളിച്ചു നിന്ന കുരുവി പാപ്പച്ചൻ ദയനീയമായി പരമുപിള്ളയെ നോക്കി.
- Details
- Written by: Yoosaf Muhammed
- Category: prime humour
- Hits: 11308


(Yoosaf Muhammed)
രാത്രി പത്തു മണി കഴിഞ്ഞു കാണും തെക്കെ വീട്ടിലെ ബിനു മോൻ പിറ്റേ ദിവസത്തെ പരീക്ഷക്കു വേണ്ടി ജനാലക്ക് അരികിൽ ഇരുന്ന് പഠിക്കുകയാണ്. അപ്പോഴാണ് തൊട്ടപ്പുറത്തുള്ള ഇട്ടിമാപ്ലയുടെ വീട്ടിൽ നിന്നും ഉറക്കെയുള്ള നിലവിളി കേൾക്കുന്നത്.
- Details
- Written by: Sathish Thottassery
- Category: prime humour
- Hits: 7858


(Sathish Thottassery)
അന്നൊരു ഞായറാഴ്ചയായിരുന്നു. കാലത്തെണീച്ചു കാപ്പികുടിയും പത്രപാരായണവും കഴിഞ്ഞപ്പോഴാണ് കോപ്പുണ്ണിയേട്ടന് മലയാളീ സമാജത്തിന്റെ ഓണപ്പരിപാടിയെപ്പറ്റി ഓർമ്മ വന്നത്. പുട്ടിൽ തേങ്ങാ പീരയിടുന്ന തിരക്കിലായിരുന്ന പെണ്ണുംപിള്ള പാറൂട്ടിയെ വിളിച്ചു ചോദിച്ചു.

