Challenger one adventure park Zipline journey

ചാലക്കുടിയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു തൊട്ടടുത്തായി ചലഞ്ചർ വൺ അഡ്വഞ്ചർ എന്ന സ്ഥലത്താണ് ഞാൻ അതിസാഹസികവും ഔട്ട് ഡോർ വിനോദവും ആയ സിപ്പ് ലൈൻ യാത്ര ചെയ്തത്. 

സിപ്പ് ലൈൻ എന്നോ ഫ്ലൈയിംഗ് ഫോക്സ്, ഡെത്ത് സ്ലൈഡ് എന്നിങ്ങനെ പല പേരുകളിലും ഈ വിനോദം അറിയപ്പെടുന്നു.

ഒരു കേബിളിൽ തൂക്കിയിട്ടിരിക്കുന്ന ഒരു പുള്ളി ആണ് ഈ യാത്രയുടെ പ്രധാന ഘടകം. . സ്റ്റെയിൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചാണ് ഈ പുള്ളി നിർമ്മിച്ചിരിക്കുന്നത്. ഒരു ചരിവിൻ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നു. ചരക്കോ അതുമല്ലെങ്കിൽ ഗുരുത്വാകർഷണത്താൽ പ്രേരിപ്പിക്കുന്ന ഒരു വ്യക്തിയെയോ സ്വതന്ത്രമായി ചലിക്കുന്ന പുള്ളിയിൽ മുറുകെ പിടിച്ച് അല്ലെങ്കിൽ ബെൽറ്റ് ഉപയോഗിച്ച് ഘടിപ്പിച്ച് ചരിഞ്ഞ കേബിളിൻ്റെ മുകളിൽ നിന്നും താഴേക്ക് സഞ്ചരിക്കുന്ന വിധത്തിൽ സിപ്പ് ലൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.

Challenger one adventure park

ഇത് പ്രധാനമായും ടൈറോലിയൻ യാത്രയായി വിശേഷിപ്പിക്കുന്നു.

പുള്ളിയുടെ ചലന വേഗതയെ നിയന്ത്രിക്കാൻ ഗുരുത്വാകർഷണബലം ഏർപ്പെടുത്തുന്നു. 

മൂന്ന് സ്ഥാനങ്ങളിലായാണ് ചലഞ്ചർ വൺ അഡ്വഞ്ചർ ക്ലബിൽ സിപ്പ് ലൈൻ യാത്ര ഒരുക്കിയിരിക്കുന്നത്.  ആദ്യത്തെ പോയന്റിൽ നിന്നും രണ്ടാമത്തെ പോയൻ്റിലേക്ക് നിന്നുകൊണ്ടാണ് യാത്ര ആരംഭിക്കുന്നതെങ്കിൽ രണ്ടാമത്തെ പോയൻ്റിൽ നിന്നും മൂന്നാമത്തെ പോയൻ്റിലേക്ക് ഇരുന്നു കൊണ്ടാണ് യാത്ര ആരംഭിക്കുന്നത്.

Challenger one adventure park

യാത്ര അധികം ദൂരം ഇല്ലെങ്കിലും കുന്നിൻ പ്രദേശവും തേയില തോട്ടവും നിറഞ്ഞു നിൽക്കുന്ന പ്രദേശത്തിനു മുകളിലൂടെ ഒരു പക്ഷിയെ പോലെ പറന്നുല്ലസിക്കാൻ സാധിച്ചു എന്നത് വേറിട്ട അനുഭവമായിരുന്നു.

ഒരാൾക്ക് മുന്നൂറ് രൂപയാണ് യാത്ര ചിലവ്.  രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവർത്തനസമയം. 

ആധുനിക കാലത്ത് സിപ്പ് ലൈൻ യാത്ര വെറുമൊരു സാഹസിക വിനോദമോ, വിനോദ സഞ്ചാരമോ എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് പ്രളയകാലഘട്ടം നമ്മെ പഠിപ്പിച്ചിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ