മലപ്പുറം ജില്ലയിൽ നിന്നും ഞങ്ങൾ വലിയവരും കുട്ടികളും അടക്കം 26 പേരടങ്ങുന്ന സംഘം ഞായറാഴ്ച രാവിലെ 9 മണിയോടെ യാത്ര ആരംഭിച്ചു. എന്റെജീവിതത്തിലെ "ലോങ്ങ് ജേർണി" എന്ന് തന്നെ പറയാം.
കോഴിക്കോട് നിന്നും ഭക്ഷണം വാങ്ങി ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഞാൻ വാഹനത്തിൽ യാത്ര ക്ഷീണം കൊണ്ട് മയങ്ങിയിരിക്കുകയായിരുന്നു.കുറേ ദൂരം വാഹനം സഞ്ചരിച്ച ശേഷം പെട്ടെന്ന് ഒരു തണുത്ത കാറ്റ് എന്നെ വന്നുകഴു കൊണ്ടിരിന്നു. എൻറെ ശരീരത്തിന് കുളിരണിയിപ്പിച്ചുകൊണ്ട് ആ കാറ്റു വീണ്ടും വീണ്ടും തഴുകിയപ്പോൾ ഞാൻ കണ്ണു തുറന്നു നോക്കി! കൺമുന്നിൽ കണ്ട കാഴ്ച എന്റെ മനസ്സിനെ വല്ലാതെ കുളിർപ്പിക്കുന്നതായിരുന്നു.വാഹനം ചുരം കയറുന്ന സമയമായിരുന്നു അത്.
മനോഹരമായ കോടമഞ്ഞ് നിറഞ്ഞ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ആകാശദൃശ്യം"ഹോ "മനോഹരം തന്നെ,ഓരോ വളവും തിരിയുമ്പോഴും ആ കാഴ്ച എന്നെ വല്ലാതെ സ്വാധീനിച്ചു.ലെഫ്റ്റ് സൈഡിലെ ചെറിയ മതിലിനോട് ചേർന്ന് നിറയെ കുരങ്ങുകൾ ചെറിയ വർഗ്ഗമാണ്. യാത്രക്കാർ കൊടുക്കുന്ന ഭക്ഷണം വാങ്ങി കഴിക്കുന്ന ആ കാഴ്ചയും ഞാൻ കണ്ടു. ആ കാഴ്ച ആസ്വദിച്ച് യാത്ര തുടർന്നു. ഇടക്ക് ഒഴിഞ്ഞ സ്ഥലത്ത് ഇരുന്ന് എല്ലാവരും ആഹാരം കഴിച്ചു. വീണ്ടും വാഹനം ഞങ്ങളെയും വഹിച്ചു സഞ്ചരിച്ചു തുടങ്ങി. കുറച്ചു ദൂരം സഞ്ചരിച്ച് ശേഷം മുൻകൂട്ടി ബുക്ക് ചെയ്ത റിസോർട്ടിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു. ആ വഴി ചെറിയൊരു നാട്ടു പാതയായി തോന്നി.കാരണം ആൾതാമസം ഉണ്ടെങ്കിലും വിജനമായി കിടന്നിരുന്നു ആദിവാസികളെപ്പോലെ കുറച്ചുപേരെ കാണാനിടയായി. അവർ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. വാഹനം നിർത്തി ഞങ്ങൾ ഇറങ്ങി. റിസോർട്ടിലേക്ക് ഒരു കൊക്കയിലേക്ക് ഇറങ്ങുന്നത് പോലെ റോഡ് ആയിരുന്നുഎല്ലാവരെയും കൊണ്ട് വാഹനം ഇറക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് പ്രായമായവർ മാത്രം അതിനകത്ത് ഇരുന്നു ബാക്കി ഞാൻ ഉൾപ്പെടെ എല്ലാവരും ഇറക്കം ഇറങ്ങിനടന്നു.
ഇടക്ക് സ്ലിപ്പ് ആവുമോ എന്ന് പേടി തോന്നി. എന്നാലും കുഴപ്പമൊന്നുമില്ലാതെ ഇറക്കം ഇറങ്ങി റിസോർട്ടിന്റെ മുറ്റത്ത് എത്തി. അവിടെ കണ്ടപ്പോൾ തന്നെ ഒരു ഹൊറർ ഫീൽ ചുറ്റും അനുഭവപ്പെട്ടു. നിറയെ മരങ്ങൾ ഉള്ള ഒരു റിസോർട്ട് ആയിരുന്നു 4 ബെഡ്റൂമും ഉണ്ട് കുട്ടികൾക്ക് കളിക്കാൻ ചെറിയൊരു പാർക്കോട് കൂടി ഒരു മീൻ കുളവും ഉണ്ടായിരുന്നു. പിന്നെ കുറച്ചു ഉയരത്തിൽ സിമ്മിംഗ് പൂളും ഉണ്ടായിരുന്നു. എല്ലാവരും ഓരോ മുറികളിൽ സെറ്റിലായി. കുട്ടികൾ വന്ന പാടെ പാർക്കിൽ ഓടി കയറി. മുതിർന്ന കുട്ടികൾ സ്വിമ്മിങ്ങിനും ഇറങ്ങി. ഉദ്ദേശിച്ച ഒരു റിസോർട്ട് ആവാത്തതിൽ എല്ലാവർക്കും നിരാശ ഉണ്ടായിരുന്നു. എന്നാലും എല്ലാവരും കുഴപ്പമില്ലാതെ ആസ്വദിച്ചു. വൈകിട്ട് ചായയും പലഹാരവും കൂടി കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരുപാട് കുരങ്ങന്മാർ പാഞ്ഞു വന്നു അതിൽ കുഞ്ഞു കുട്ടികൾ അടക്കം ഉണ്ടായിരുന്നു ആദ്യമൊക്കെ ഭക്ഷണം നീട്ടിയപ്പോൾ അവർ ഭയന്നു പിന്മാറി പിന്നെ പിന്നെ അടുത്ത് വരാൻ തുടങ്ങി. ശല്യം ആവോ? എന്ന് ഭയന്നെങ്കിലും അത് ഉണ്ടായില്ല. ചായ കഴിച്ചു കുറച്ചു കഴിഞ്ഞശേഷം സ്ത്രീകളും സിമ്മിങ് ഇറങ്ങി. അതിൽ വല്ലാതെ ആസ്വദിച്ചു.
രാത്രിയുടെ നിശബ്ദതയിൽ ഒരു കൊടും വനത്തിൽ അകപ്പെട്ട ഫീൽ ആയിരുന്നു. ഉറക്കം കിട്ടാതെ ഇരുന്നപ്പോൾ കുറെ പേടിപ്പെടുത്തുന്ന ജീവികളുടെ ശബ്ദവും ചുറ്റിലും പ്രതിധനിച്ചു.നായകളുടെ കുര കൂടിയായപ്പോൾ ശരിക്കും ഒരു "ഡ്രാക്കുള" ഹോട്ടലിൽ അകപ്പെട്ടതുപോലെ തോന്നി എനിക്ക്. എന്തിരുന്നാലും ആ കോട്ടയിൽ നിന്നും പിറ്റേദിവസം രാവിലെ പുറപ്പെട്ടപ്പോൾ മനസ്സിന് എന്തോ വിഷമം തോന്നി ഒരു ഹൊറർ സ്റ്റോറി എഴുതാനും പ്രചോദനം കിട്ടി. അവിടുന്ന് നേരെ പോയത് ഒരു പാർക്കിലേക്ക് ആണ് " ഉദ്യാനം" എന്ന് വേണം പറയാൻ . "പുഷ്പ ഉദ്യാനം" നിറയെ പൂക്കൾ ആയിരുന്നു അവിടെ .അവിടെയും ആസ്വദിച്ച് ഫോട്ടോയൊക്കെ എടുത്ത് പിന്നെ ഉച്ചയോടെ കൂടി നേരെ "എന്നൂര്"എന്ന ആദിവാസി ഊരി ലേക്ക് യാത്ര തിരിച്ചു.അവിടെ കുറച്ചുനേരം ചെലവഴിച്ച് ഭക്ഷണവും കഴിച്ച് ഞങ്ങൾ നാട്ടിലേക്ക് യാത്രതിരിച്ചു. വയനാടിന്റെ ഗേറ്റ് കടക്കുമ്പോൾ മനസ്സിന് തിരിച്ചു പോകാൻ ഇഷ്ടപ്പെടാത്തതുപോലെ തോന്നി. ഇത് എൻ്റെ ലൈഫിലെ മറക്കാനാവാത്ത ഒരു യാത്രയായിരുന്നു......