മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Aline Sunny

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ  എച്ചിപ്പാറയിലാണ് ചിമ്മിനി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1996 ൽ സ്ഥാപിതമായ ചിമ്മിനി അണക്കെട്ട് കരുവന്നൂർ പുഴയുടെ കൈവഴിയായ കുറുമാലി പുഴയ്ക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.

495 മീറ്റർ ഉയരത്തിൽ കല്ലുകൊണ്ടും അതിനു മുകളിലായി 686 മീറ്റർ ഉയരത്തിൽ മൺതിട്ടയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയാണ് അണക്കെട്ടിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. 1975 അണക്കെട്ടിൻ്റെ പണി ആരംഭിക്കുകയും 1996 പൂർത്തീകരിച്ചു. അണക്കെട്ടിന്റെ നിർമ്മാണത്തിന് ആദ്യം 36.15 കോടി രൂപയാണ് കണക്കാക്കിയിരുന്നത് എങ്കിലും പദ്ധതിയുടെ ആകെ ചെലവ് 59.71 കോടി രൂപയായിരുന്നു. 

ചിമ്മിണി അണക്കെട്ട് നിർമ്മിക്കാനായി ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ഇന്നും അവിടെ സംരക്ഷിക്കപ്പെടുന്നു എന്നത് എടുത്തു പറയേണ്ടതാണ് എന്നാൽ അവ സംരക്ഷിക്കുന്നതിലെ കാര്യക്ഷമതയിൽ കുറച്ചു കൂടി അധികൃതർ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.

തൃശൂർ ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ചിമ്മിനി അണക്കെട്ട്.

ചിമ്മിനി റിസർവോയർ കാണുന്നതിനും ചുറ്റുമുള്ള പ്രകൃതി ആസ്വാദനത്തിനുമായി നിരവധി വിനോദസഞ്ചാരികളാണ് അനുദിനം അവിടെ എത്തുന്നത്. അതിനാൽ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനായി കൊട്ടവഞ്ചി സവാരിയും ചിമ്മിനി റിസർവോയറിൽ ഒരുക്കിയിരിക്കുന്നു.

1996ൽ കമ്മീഷൻ ചെയ്ത അണക്കെട്ടിൻ്റെ പ്രധാന പ്രത്യേകത കനാൽ സംവിധാനത്തിന്റെ അഭാവമാണ്. റിസർവോയറിൽ അടങ്ങിയിരിക്കുന്ന വെള്ളം കോൾ വയലുകളിലൂടെയും നെൽവയലുകളിലൂടെയും നദിയിലൂടെയും നിലവിലുള്ള കനാൽ സംവിധാനത്തിലൂടെയും റഗുലേറ്റർ വഴി ലഭ്യമാകുന്നു എന്നതല്ലാതെ ഇതിനായി ക്യത്രിമ കനാൽ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.

ചിമ്മിനി റിസർവോയറിൽ നിരവധി അരുവികൾ ചേരുന്നു.

വർഷം മുഴുവൻ തുറന്നു പ്രവർത്തിക്കുന്ന അണക്കെട്ട് വാരാന്ത്യങ്ങൾ ചെലവഴിക്കാൻ അനുയോജ്യമാണ്. മൺസൂണും ശീതകാലവും ഡാം സന്ദർശിക്കാൻ അനുയോജ്യമാണെങ്കിലും ഗവൺമെന്റിന്റെയും ഡാം അതോറിറ്റിയുടെയും അതത് കാലഘട്ടത്തിലെ അറിയിപ്പുകൾ മാനിച്ചു കൊണ്ട് മാത്രം യാത്ര ആസൂത്രണം ചെയ്യുക. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ