മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

Gate way of india, Mumbai

Sohan

ഭാഗം 2

Read Full

മുംബൈയില്‍ ഇപ്പോള്‍ മഴക്കാലമല്ല. എങ്കിലും ഇടയ്ക്കിടെ വളരെ വേഗത്തില്‍ ഒരു ചാറ്റല്‍ മഴ പെയ്യുന്നു. തിരികെ പോകുന്നു. അതു കൊണ്ട് തന്നെ ചൂടിന്, കുറവൊന്നുമില്ല, തന്നെയല്ല കടല്‍ത്തീരനഗരമായ മുംബൈയില്‍ ഹ്യുമിഡിറ്റിയും കൂടുതലാണ്. ഇനി മഴ പെയ്താല്‍ത്തന്നെ ആളുകള്‍ മരച്ചുവടുകളില്‍ കയറി നില്‍ക്കും. മഴ മാറിയാല്‍ നടക്കും. റെയിന്‍കോട്ടിട്ട് റോഡിലുടെ നടക്കുന്നവരും ഉണ്ട്. ആരും ആരെയും ശ്രദ്ധിക്കില്ല. സമയമില്ല. അതു തന്നെ കാരണം.

ഗെറ്റ് വേ  ഓഫ് ഇന്‍ഡ്യയുടെ മുന്‍പിലുള്ള വലിയ ചത്വരത്തില്‍ വെയില്‍ വ്യാപിച്ചിരുന്നു. സമയം രാവിലെ 9.00 മണി കഴിഞ്ഞു. 9.30 യ്ക്ക് ബോട്ടിംഗിന് ടിക്കറ്റ് എടുത്തിട്ടുണ്ട്. 1911 ല്‍ കിംഗ് ജോര്‍ജ്, ക്യൂന്‍ മേരി എന്നിവരുട ഇന്‍ഡ്യാ സന്ദര്‍ശനത്തിന്‍ടെ ഓര്‍മ്മയ്ക്കാണ് ആര്‍ച്ച് ആക്യതിയിലുള്ള ഈ വലിയ ഭീമാകാരമായ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഏകദേശം 12 വര്‍ഷം വേണ്ടി വന്നു പണി തീരാന്‍ . അടുത്തുവരെ ചെല്ലാമെങ്കിലും അകത്തേയ്ക്കു കയറാന്‍ കഴിയില്ല. അറ്റ കുറ്റ പ്പണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്. ചത്വരത്തില്‍ അലഞ്ഞു  തിരിയുന്ന ഏതാനുംടുറിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും മാത്രമേ ഉള്ളൂ. അറബിക്കടല്‍ത്തിരമാലകള്‍ അതിശക്തമായി വന്നടിയ്ക്കുന്ന ഭാഗത്ത് ഇങ്ങനെയൊരു നിര്‍മ്മിതി ഭാവന ചെയ്തത് ജോര്‍ജ് വിററ്റ് എന്ന ശില്‍പ്പിയാണ്.

തെരുവിനപ്പുറത്താണ് പ്രസിദ്ധമായ ഹോട്ടല്‍ താജ്. 2008 ലെ ബോംബാക്രമണത്തിന് വിധേയമായ പഴയ ടാജും തൊട്ടടുത്തുതന്നെ പുതിയ ബഹുനിലമന്ദിരവും. സിനിമകളില്‍ കണ്ട് പരിചിതമായ പ്രാവിന്‍കൂട്ടവും, അവ പറന്നു ചെന്നിരിയ്ക്കുന്ന ഒരു ചെറുമരവും ഹോട്ടല്‍ താജിനു മുന്‍പിലാണ്.

ബോട്ടിംഗ് നുള്ള സമയമായതുകൊണ്ട് ഗൈഡിന്‍ടെ നിര്‍ദ്ദേശപ്രകാരം ക്യൂ നിന്നു. രണ്ട് സമോസയാണ് ബസ് കാര്‍ തരുന്ന ബ്രേക്ഫാസ്റ്റ്. രാവിലെതന്നെ സമോസ കഴിയ്ക്കാന്‍ എനിക്ക് തോന്നിയില്ല. നേരത്ത കരുതിയ ഏത്തപ്പഴവും വെള്ളവും ധാരാളം. ക്യൂ ബോട്ടിനടുത്തെത്തി.

തിരയില്‍ പ്പെട്ട് ആടി ഉലയുന്ന ബോട്ടിലേയ്ക്ക് സാഹസികമായി വേണം കയറാന്‍. കാലു തെറ്റിയാല്‍ കടലില്‍വീഴും. ബോട്ട് ജീവനയ്ക്കാരുടെ സഹായമില്ലാതെ കയറുന്നത് അചിന്ത്യമായ കാര്യമാണ്.

ബോട്ട് മെല്ലനീങ്ങാന്‍തുടങ്ങി. ഞാന്‍ നേരത്തെയും ബാക്കിയുള്ളവര്‍ പുറകിലുമായി അപ്പര്‍ ഡക്കില്‍ വലിഞ്ഞു കയറി. നല്ല തീ പാറുന്ന വെയിലാണ്.മുകളില്‍. ഒരു കര്‍വ് പോലെ കടലിനോട് ചേര്‍ന്ന് നിരവധി ബഹുനിലമന്ദിരങ്ങള്‍ വരുന്നു. കാഴ്ചയില്‍ നിന്നു അകലുന്നു

ഒരു കഥാപ്രസംഗക്കാരന്‍ടെ പോലെ ഗൈഡ് "അതാ അങ്ങോട്ട നോക്കൂ. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ. ഇങ്ങോട്ടു നോക്കു. ഹോട്ടല്‍ ഓബറോയ്',  എല്‍. ഐ.സി ഓഫീസ്" എന്നൊക്കെ പറയുന്നുണ്ട്. അതൊന്നും വ്യക്തമല്ല. മാത്രമല്ല സീറ്റില്‍ നിന്നെണീറ്റാല്‍ താഴെ വീഴും. അത്രയും ശക്തമാണ് തിരകള്‍.

ഒടുവില്‍ 1 മണിക്കുറിനുള്ളില്‍ ബോട്ട് തിരികെ കരയില്‍ എത്തി. ആദ്യമായി ബോട്ടില്‍ കയറുന്നവര്‍ക്ക് തികച്ചും പുതിയ അനുഭവമായിരിക്കും. അല്ലാതെ വലിയ പ്രത്യേകതയൊന്നും അവകാശപ്പെടാനില്ല. ഒരു ചെറു ഷിപ്പില്‍ മണിക്കൂറുകളോളം ഉള്‍ക്കടലില്‍ കറങ്ങാന്‍ പോയ എനിയ്ക്ക് ഇത് വിരസമായി തോന്നി എന്നു മാത്രം.

marine drive mumbai

അടുത്തത് മുംബൈ മറൈന്‍ഡ്രൈവിലാണ് എത്തിച്ചേര്‍ന്നത്. ലോകത്തെ ഏറ്റവും വില പിടിച്ച സ്ഥലങ്ങളിലൊന്നായ നരിമാന്‍പോയിന്‍റ്‌ മുതല്‍ മലബാര്‍ഹില്‍ വരെ 9 km നീളത്തില്‍ നീണ്ടു കിടക്കുന്ന കടല്‍ത്തിരം. 6 വരി പ്പാതയും അതിനോടൊപ്പം മനോഹരമായ നടപ്പാതയും ഉണ്ട്. കൂടാതെ ശക്തമായ കടല്‍ഭിത്തിയ്ക്കു താഴെ പുലിമുട്ടുകള്‍ നിരത്തി ഉറപ്പാക്കിയിട്ടുണ്ട്.

കടല്‍ നികത്തിയാണ്  മറൈന്‍ഡ്രൈവ് നിര്‍മ്മിച്ചത്. മാത്രമല്ല വേലിയേറ്റ സമയത്ത്  ഭിത്തിയിലിരിയ്ക്കുന്നതോ നില്‍ക്കുന്നതോ ആപത്താണ്. ആഞ്ഞടിയ്ക്കുന്ന തിരമാലകള്‍ ചിലപ്പോള്‍ ഫുട് പാത്തിലൂടെ നടക്കുന്നവരെ വരെ നനച്ചു കൊണ്ടാണ് തിരികെ പോകുന്നത്.

ഞങ്ങള്‍ മറ്റൊരു ദിവസം വൈകുന്നേരം വീണ്ടും പോയി. 5 മണി കഴിഞ്ഞാല്‍ വീതിയുള്ള കടല്‍ഭിത്തിയില്‍ കാറ്റു കൊണ്ട് ധൈര്യസമേതം ഇരിയ്ക്കാം. കുറച്ചു കഴിഞ്ഞാല്‍ തെരുവിലെയും കെട്ടിടങ്ങളിലെയും എണ്ണമില്ലാത്ത വിളക്കുകള്‍ തെളിയും. ഒരു മാലയിലെ രത്നങ്ങള്‍ പോലെ അവ മിന്നിത്തിളങ്ങും. മറൈന്‍ഡ്രൈവിന് ഈ വളഞ്ഞ ആക്യതി മൂലം ക്യൂന്‍സ് നെക്ളേസ് എന്ന പേര് തന്നെ ലഭിച്ചിട്ടുണ്ട്. സായാഹ്നത്തിലെ തണുത്ത കടല്‍ക്കാറ്റും ദീപാലാങ്കാരവിളക്കുകളും താരതമ്യേനെ ശാന്തമായ തിരകളും ചേരുമ്പോള്‍ ഏതോ മായിക ലോകത്തെത്തിയ പ്രതീതിയാണുളവാകുക. വളഞ്ഞ ആക്യതി നിമിത്തം എവിടെ ഇരിയ്ക്കുന്നവര്‍ക്കും മറൈന്‍ഡ്രൈവ് മുഴുവന്‍ കാണാമെന്ന പ്രത്യേകതയുമുണ്ട്

ഒരു യാത്രയില്‍ ഏകദേശം 50 percent സമയം മാത്രമാണ് കാഴ്ച കാണാനെടുക്കുന്നത്‌. നല്ല കാഴ്ചാനുഭവങ്ങള്‍ ഒക്കെ ഭാഗ്യം പോലെയിയിയ്ക്കും. ബാക്കിയുള്ള സമയം മുഴുവനും അലയാനും വിശ്രമിയ്ക്കാനുമായി വേണ്ടി വരും. ഇതെല്ലാം സമര്‍ത്ഥമായി ബാലന്‍സ് ചെയ്യുന്ന വ്യക്തിയാണ് യഥാര്‍ത്ഥ സഞ്ചാരി.

1856 ല്‍ ബ്രീട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി തുടങ്ങുകയും 1925 ല്‍ പൂര്‍ണ്ണമായും വൈദ്യൂതീകരിക്കുകയും ചെയ്യപ്പെട്ട മുംബൈ സബര്‍ബന്‍ റെയില്‍വേ മുംബൈ നഗരത്തിന്‍ടെ ജീവവാഹിനിയെന്നോ ഹ്യദയമിടിപ്പെന്നോ ഒക്കെ വിശേഷിപ്പിക്കാം. ഒരു ദിവസം 7.50ലക്ഷത്തോളം ആളുകളാണ് ഇതില്‍ യാത്ര ചെയ്യുന്നത്. ഇത് ഇന്‍ഡ്യന്‍ റെയില്‍വേ യാത്രക്കാരുടെ 40%  ത്തോളം ആണെന്ന് കണക്കാക്കപ്പെടുന്നു. 

Central, Western, Harbour ഇങ്ങനെ പല വിഭാഗങ്ങളുണ്ട്. ഈസ്റ്റേണ്‍ റെയില്‍വേ ലൈന്‍  ഒരു ഭാഗം ചര്‍ച്ച് ഗേറ്റ്  സ്റ്റേഷനില്‍ അവസാനിക്കുന്നു. ചര്‍ച്ച് ഗേറ്റ് സ്റ്റേഷനില്‍ പോയതിനാല്‍ മുന്ന്  വശവും പ്ളാറ്റ് ഫോമും പൂര്‍ണ്ണമായും മേല്‍ക്കുരയുമുള്ള സ്റ്റേഷന്‍ കാണാന്‍ കഴിഞ്ഞു. 

ഇതൊക്കെയാണെങ്കിലും ടിക്കറ്റ് ഫെയര്‍ വളരെ കുറവാണ്. Rs 10/ മുതല്‍ ആരംഭിയ്ക്കുന്നു. Local, fast, AC, First class  എന്നീ ക്ളാസിന് Rs 50,Rs 100/ ഇങ്ങനെയൊക്കെയാണ് ചാര്‍ജ്. സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ എടുക്കാം. ടിക്കറ്റെടുക്കാന്‍ സബര്‍ബന്‍ട്രെയിന്‍ ആപ്പ്  ഉണ്ട്. AC യിലും firstclass ലും മാത്രമാണൃ ടിക്കറ്റ് ചെക്കിം ഗ് ഉള്ളത്. ലോക്കല്‍ ട്രേയിനില്‍ അത് അസാധ്യവുമാണ്. ചിലപ്പോള്‍ പ്ളാറ്റ്ഫോമിലേയ്ക്ക് ഇറങ്ങി വരുന്നവരോട് ടിക്കറ്റ് കാണിയ്ക്കാന്‍ ആവശ്യപ്പെടും അതു തന്നെ.

മറൈന്‍ ഡ്രൈവില്‍ നിന്നും പിന്നീട് സയന്‍സ് മ്യൂസിയത്തിന്‍ടെ മുന്‍പിലാണൃ നിര്‍ത്തിയത്. അവിടെത്തന്നെയുള്ള പാര്‍ക്കിലിരുന്ന് ലഞ്ചിനായി പാക്ക് ചെയ്ത് തന്ന വെജിറ്റബിള്‍ ബിരിയാണി കഴിച്ചു. ഭക്ഷണം കഴിഞ്ഞതോടെ കുറെ പടികള്‍ കയറി മ്യൂസിയത്തിലെത്തി. 

nehru science centre, mumbai

നെഹ്രു സയന്‍സ് സെന്‍റര്‍ 1977 ലാണ് സ്ഥാപിതമായത്.  ഇത് ഒരു interactive science  centre  എന്ന പേരില്‍ പ്രസിദ്ധമാണ്. (Hands- on exhibit) Energy ,sound,light,kinematics,mechanics  തുടങ്ങിയ മേഖലകളില്‍ 500 ല്‍ പരം പരീക്ഷണങ്ങള്‍ സ്വയം ഒരോന്നിന്‍ടെ മുന്‍പിലുമുള്ള  button അമര്‍ത്തി കാണാം.വിശദീകരണത്തിനുള്ള ആളെയൊന്നും കിട്ടില്ല   തൊട്ടടുത്തുള്ള ബോര്‍ഡുകളില്‍  വിശദമായ വിവരണവും ഉണ്ട്. സമയവും താത്പര്യവും പോലെ വായിച്ചു നോക്കാം.

മൂന്നു നിലകളായി സയന്‍സിന്‍ടെ തീരെ ചെറുതല്ലാത്ത ഈ അത്ഭുതപ്രപഞ്ചം  വ്യാപിച്ച് കിടക്കുന്നു. നല്ല ആള്‍ത്തിരക്കാണ്. മനസ്സിലായാലും ഇല്ലെങ്കിലും  ആളുകള്‍ തിരക്കിട്ട് ബട്ടണുകള്‍ അമര്‍ത്തുന്നു. ശ്രദ്ധിച്ചു നോക്കുന്നു. ഓടി അടുത്ത പരീക്ഷണത്തിന്‍ടെ അടുത്തെത്തുന്നു. പല തരം ശബ്ദങ്ങള്‍ കൊണ്ട് ഹോള്‍. ആകെ  ബഹളമയമാണ്. 1 മണിക്കൂര്‍ കൊണ്ട് ഒരു കറക്കം കറങ്ങി തിരിച്ച് ഗേറ്റിന് വെളിയിലെത്തി. ഒരാഴ്ച യെടുത്താല്‍പ്പോലും കണ്ടു തീര്‍ക്കാന്‍ കഴിയാത്ത  അത്രയും കാര്യങ്ങളുണ്ട്.

ഇതിനോടൊപ്പം തന്നെ science documetry show ഉള്ള ഒരു ലൈററ് മാക്സ് തീയറ്ററും സയന്‍സ് പാര്‍ക്കുമുണ്ട്. അതൊക്കെ ദൂരെ നിന്നു കണ്ടു എന്നു മാത്രം

ക്യത്യം 3.30 ആയപ്പോള്‍ ബസിന്‍ടെ last stop ആയ ജുഹു ബീച്ചിലേയ്ക്കുള്ള പ്രയാണം ആരംഭിച്ചു. വൈകുന്നേരത്തെ ശക്തമായ ട്രാഫിക് മൂലം 1.50 മണിക്കൂര്‍ കൊണ്ടേ ബീച്ചിലെത്തു. പോകുന്ന വഴിയ്ക്കാണ് പ്രമുഖ സിനിമാതാരങ്ങളായ അമിതാബ് ബച്ചന്‍, ഷാരുഖ് ഖാന്‍, രേഖ, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരുടെ വീടുകള്‍ . അതെല്ലാം ഗൈഡ് ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. ബാന്ദ്ര സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ഓട്ടോക്കാര്‍ ടൂറിസ്റ്റുകളുടെ പിന്നാലെ കൂടുന്നു. അവിടെ നിന്ന് ധാരാളം പേര്‍ സിനിമാതാരങ്ങളുടെ വീട്  കാണാന്‍ മാത്രം പോകുന്നവരുണ്ട്.

ജുഹു ബീച്ചില്‍ എത്തിയപ്പോള്‍ 5.pm കഴിഞ്ഞിരുന്നു. വലിയ തിരക്കുള്ള ബീച്ച്. ആയിരക്കണക്കിനാളുണ്ട്. ബീച്ചിന്  5 km നീളമുണ്ട് .  ഇരു പതാം നൂറ്റാണ്ടിന്‍ടെ അവസാനം വരെ  വളരെ ശാന്തമായ ബീച്ചായിരുന്നു. ഇപ്പോള്‍ മുംബൈ ടൂറിസത്തിന്‍ടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറി. ഗണേഷ് ചതുര്‍ത്ഥി, ഹോളി എന്നീ ഉത്സവസമയങ്ങളില്‍ ബീച്ചില്‍ അഭൂത പൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.

കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ബസിലേയ്ക്ക് മടങ്ങി. ഇതോടെ മുംബൈ ദര്‍ശന്‍ ട്രിപ്പ് അവസാനിയ്ക്കുകയാണ്. മഹാലക്ഷ്മി ടെമ്പിള്‍, സിദ്ധി വിനായകര്‍ ടെമ്പിള്‍  ഇവിടെയൊക്കെ പോയെങ്കിലും തിരക്കു മൂലം അകത്ത് കയറാതെ പുറത്ത് നിന്ന് തൊഴുത് ശേഷം തിരികെ പോരികയാണുണ്ടായത് . 

ബസ് ഭയന്തറില്‍ എത്തിയപ്പോള്‍ രാത്രി 8 മണി കഴിഞ്ഞു. രാത്രി 11 മണിയ്ക്കാണ് ഫ്ളാറ്റിലെത്തിയത്. ഇനി രണ്ട് ദിവസം വിശ്രമമാണ്. അതിന് ശേഷം 29 ന്  നാട്ടിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

ഇതിനിടയില്‍ ഒരു ദിവസം ബാന്ദ്രയില്‍ ഇറങ്ങി ലിങ്ക് മാര്‍ക്കറ്റില്‍ പോയിരുന്നു. തുണിത്തരങ്ങള്‍ ചെരിപ്പ് ബാഗ് തുടങ്ങി എന്തും ഇവിടെ ബാര്‍ഗൈന്‍ ചെയ്ത് വാങ്ങാന്‍ കഴിയും.അവിടെ നിന്ന്, ജോഗേശ്വരി പാര്‍ക്കിലും പോയി കുറെ,സമയം ചിലവഴിച്ചു. വളരെ ശാന്തവും കടലിനഭിമുഖവുമായ ഒരു ഉദ്യാനമാണ് ജോഗേശ്വരി പാര്‍ക്ക്. 

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും 3.30 pm നുള്ള ഇന്‍ഡിഗോ യിലാണ്  ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എയര്‍പോര്‍ട്ടില്‍ 12 മണിയ്ക്ക് തന്നെ ചെക്ക് ഇന്‍ ചെയ്തു. കാലാവസ്ഥ പ്രശ്നം മൂലം വിമാനം വൈകുമെന്ന അറിയിപ്പ് വന്നു

ഒടുവില്‍ മഴക്കാറ് നീങ്ങി. മാനം തെളിഞ്ഞു. 4.30 യ്ക്ക് കൊച്ചിയിലേയ്ക്കുള്ള വിമാനത്തില്‍ ഞങ്ങളും ഇരിപ്പുറപ്പിച്ചു. വിമാനം മെല്ലെ നീങ്ങി വേഗതയാര്‍ജ്ജിച്ചു. നെടുമ്പാശ്ശേരിയില്‍ 6pm ആയപ്പോള്‍ ഇറങ്ങി. 7 മണി കഴിഞ്ഞപ്പോള്‍ വീട്ടില്‍ തിരികെയെത്തിച്ചേര്‍ന്നു.

അങ്ങനെ മുംബൈനഗരത്തോട് വിട പറഞ്ഞു. കാഴ്ചകള്‍ അവസാനിയ്ക്കുന്നില്ല. യാത്രകളും.

(അവസാനിച്ചു)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ