mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Moir point by Aline C Sunny

Aline C Sunny

കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും പത്ത് കിലോമീറ്റർ അകലെ ബെരിജാം തടാകം എന്ന് പേരുള്ള പ്രശസ്തമായ തടാകത്തിലേക്കുള്ള വഴിയിലാണ് മോയർ പോയൻ്റ് സ്ഥിതി ചെയ്യുന്നത്.

1929 ൽ ഗോഷെൻ റോഡ് നിർമ്മിക്കാൻ തുടങ്ങിയ സർ തോമസ് മോയറിൻ്റെ പേരിലാണ് മോയർ പോയൻ്റ് അറിയപ്പെടുന്നത്. കൊടൈക്കനാൽ ബെരിജാം തടാകത്തോടു ചേരുന്ന റോഡിൽ തോമസ് മോയറിനെ അനുസ്മരിപ്പിക്കുന്ന ഒരു സ്മാരകമുണ്ട്. അതിനോട് ചേർന്ന് ഒരു ചെറിയ പാർക്ക് കൂടി വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നത് കൗതുകകരമായ കാഴ്ചയാണ്.

travel destination

താഴ്വരയുടെയും കൊടൈക്കനാലിന് ചുറ്റുമുള്ള ഉയർന്ന കൊടുമുടികളുടെയും മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നതിനാൽ മോയർ പോയൻ്റ് എല്ലായ്പോഴും കൊടൈക്കനാലിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.

ഗോഷെൻ റോഡ് നിർമ്മിക്കാനായി സർ തോമസ് മോയർ ആദ്യമായി പുല്ല് വെട്ടിയ സ്ഥലത്താണ് മോയർ പോയൻ്റ് സ്ഥിതി ചെയ്യുന്നത്. 1929 വരെ മോയർ പോയൻ്റ് ഫോർ മൈൽ റോഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. അനധിക്യത ആളുകളുടെ പ്രവേശനം വിലക്കപ്പെട്ട സ്ഥലവുമായി ബന്ധപ്പെട്ട് നീണ്ട ചരിത്രമാണ് ഈ സ്ഥലത്തിനും പ്രദേശത്തിനും പറയാനുള്ളത്.

പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള ഗ്രാമ കാഴ്ചകളും കുന്നുകളുടെയും പക്ഷികളുടെയും വീക്ഷണകോണും മോയർ പോയൻ്റിൽ വരുന്ന ഏതൊരു വിനോദസഞ്ചാരികളുടെയും മനം കവരുന്ന കാഴ്ചകളാണ്. 

അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി കടകളും മോയർ പോയൻ്റിനോട് ചേർന്ന് പ്രവർത്തിക്കുന്നു.

travel

വിനോദസഞ്ചാരികൾ പൊതുവേ ചരിത്രപ്രദാനമായ മോയർ പോയൻ്റിലേക്കും ബെരിജാം തടാകത്തിലേക്കുള്ള യാത്രയും ഒരുമിച്ചാണ് ചെയ്യുന്നത്. റോഡുമാർഗ്ഗം വളരെയേറെ ആക്സസ് ചെയ്യാവുന്ന ഈ സൈറ്റിലേക്ക് ഒരു ഓട്ടോറിക്ഷയോ ക്യാമ്പോ വാടകയ്ക്ക് എടുത്തുകൊണ്ടോ സ്വകാര്യ വാഹനത്തിൽലോ എളുപ്പത്തിൽ എത്തിച്ചേരാം.

രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് പ്രവർത്തനസമയം. ഒരാൾക്ക് പത്ത് രൂപയാണ് പ്രവേശന ഫീസ്.

ശാന്തമായ സ്ഥലമായതിനാൽ വിനോദസഞ്ചാരികൾക്ക് പുനരുജ്ജീവനത്തിനും വിശ്രമത്തിനും മോയർ പോയൻ്റ് ഏറെ സഹായകമാണ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ