തൃശൂരിൽ നിന്നും പതിനെട്ട് കിലോമീറ്റർ അകലെ തീരപ്രദേശ ഗ്രാമവും തൃശൂർ നഗരം ഗുരുവായൂർ കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ഒരു സംഗമസ്ഥലമാണ് വാടാനപ്പള്ളി.
ദക്ഷിണേന്ത്യൻ ബീച്ചിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്ന നീല അറബിക്കടലിൻ്റെ നിറസാന്നിധ്യം സഞ്ചാരികൾക്ക് വാടാനപ്പള്ളി ബീച്ചിൽ കാണാൻ സാധിക്കും.
അത്ര ഉയരത്തിൽ അല്ലാത്ത തിരമാലകൾക്ക് ഒപ്പം നീന്താനും തിരമാലയിലെ ശുദ്ധമായ വെള്ളത്തിൽ കളിക്കാനും കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം നീന്തൽ ആസ്വദിക്കാനും കടൽത്തീരത്ത് തിരക്ക് കുറവായതിനാൽ ആഴം കുറഞ്ഞ വെള്ളത്തിൽ സർഫിംഗ് നടത്താനും ശൈത്യകാലത്ത് സൂര്യനു കീഴെ കുളിക്കാനും അവസരം ഒരുക്കുന്നു.
വർഷത്തിലൊരിക്കൽ നടക്കുന്ന ഒരുമ ബീച്ച് ഫെസ്റ്റിവൽ സഞ്ചാരികളിൽ പുത്തൻ അനുഭവവും ആജീവനാന്ത ഓർമ്മകളും പ്രധാനം ചെയ്യുന്നു.
ഉയരമുള്ള ഈന്തപ്പനകളും തെങ്ങുകളും നിറഞ്ഞ തീരപ്രദേശം വാടാനപ്പള്ളി ബീച്ചിന്റെ പ്രധാന പ്രത്യേകതയാണ്.
പവിഴപ്പുറ്റുകളുടെ നിക്ഷേപത്തിലും രൂപീകരണത്തിലും വാടാനപ്പള്ളി ബീച്ച് പ്രധാന പങ്ക് വഹിക്കുന്നു.
കൊച്ചിയും കോഴിക്കോടും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത പതിനേഴ് ബീച്ചിൽ നിന്ന് വളരെ അടുത്താണ്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലം, കാലാവസ്ഥ സുഖകരവും കടൽ ശാന്തവുമാണ്. ഇത് നീന്തലിനും മറ്റ് ജലപ്രവവർത്തനങ്ങൾക്കും അനുയോജ്യമാണ് എന്നാൽ ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന മൺസൂൺ കാലത്ത് കടൽ പ്രക്ഷുബ്ധവും പ്രവചനാതീതമാണ്.
പ്രവവർത്തിദിവസങ്ങൾ സമധാനവും ശാന്തമായ അന്തരീക്ഷമാണ് ഒരുക്കുന്നതെങ്കിൽ അവധി ദിവസങ്ങളും വാരാന്ത്യങ്ങളിലും സജീവവും ഉത്സവ സമാനമായ അന്തരീക്ഷം സമ്മാനിക്കുന്നു.
തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും അകന്ന് വിലയേറിയ സമയം പ്രിയപ്പെട്ടവരോടൊത്ത് അലുകൂലമായ രീതിയിൽ പ്രകൃതിയോടിണങ്ങി ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വാടാനപ്പള്ളി ബീച്ച്. ബീച്ചിലേക്കുള്ള യാത്ര വൈകിട്ടാണ് ആസൂത്രണം ചെയ്യുന്നതെങ്കിൽ സൂര്യാസ്തമനം കാണാൻ മറക്കരുത്.