മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
viayanad

Bajish Sidharthan

പുറത്ത് ഒരു വേനൽമഴ പെയ്തു തോർന്നതാസ്വദിച്ചു പരസ്പരം പുണർന്നു കിടന്ന ഒരു ദിനം ഞാൻ ഭാര്യയോട് ചോദിച്ചു, "നമുക്കൊന്ന് വയനാട്ടിൽ പോയാലോ?"
പെട്ടെന്നുള്ള മൂഡിന് എന്ത് സാഹസത്തിനുമൊരുങ്ങുന്ന എന്റെ സ്വഭാവം അറിയുന്ന അവൾ പറഞ്ഞു
"ഇപ്പോൾ വേണോ?"
ഞാൻ പറഞ്ഞു 
"വേണം എനിക്ക് താമരശ്ശേരി ചുരം കേറാൻ മുട്ടീട്ട് വയ്യ... അവിടെ ചെന്ന് പുതിയ പലതും പരീക്ഷികുകയുമാവാം"

യാത്രകൾ നമ്മെ പുതുക്കി പണിയുന്നു, പുതിയ ജീവിത ദർശനങ്ങൾ നൽകുന്നു. അങ്ങനെ നമ്മുടെ ഡിസയർ ടൂർ എസ് എന്ന രഥത്തിൽ സാരഥിയായി അജിത്തേട്ടനെ കൂട്ടി ദാ പോകുന്നു കൊച്ചി ടു വയനാട് ട്രിപ്പ്.

വയനാടൻ മലനിരയുടെ ഭംഗി കണ്ടുണരാൻ  ഒരു നല്ല റിസോർട്ടിന്റെ ഹിൽവ്യൂ കൊട്ടേജ് തന്നെ ഞങ്ങൾക്ക് കിട്ടി. മിനി ബാറും,ബാൽക്കണി കാഴ്ചയുമുള്ള ലേക്ക് വ്യൂ Suite റൂം ഭാര്യക്കും മകനും ഹാപ്പി. റിസോർട്ടിൽ ചൂടാറാത്ത ഒരു ബെഡ് ടീയും നുകർന്നു ഞങ്ങൾ എല്ലാവരും ഒരേ സമയം അവരവരുടെ ബാൽക്കണികളിലും,  ജാലകങ്ങളുടെ അടുത്തുമിരുന്ന് മലനിരകളും, പച്ച പിടിച്ച താഴ്വാരങ്ങളും, കബനി നദി ഒഴുകുന്ന വഴികളും നോക്കിയിരുന്നു. നേർത്ത മഞ്ഞിന്റെ മറക്കപ്പുറം ആകാശത്തിന്റെ നീലിമ ഒരു പോർട്രൈറ്റ് പോലെ തോന്നിച്ചു. 

മൂവരുടേയും മൊബൈൽ ഫോണുകൾ ഞാൻ തന്നെ മുൻകൈ എടുത്തു വാർഡ്രോബിൽ വെച്ചതിനാൽ ഫേസ്ബുക്ക് /സെൽഫി /യൂട്യൂബ് എന്നീ കെട്ടിമാറാപ്പുകളിൽ നിന്ന് മൂവർക്കും അല്പം പ്രകൃതി വെളിച്ചം വീണിരുന്നു.

A Natural Cyber Detoxification.

ഒരു വീടും കുറേ കാശും കെട്ടിപ്പിടിച്ച് രാജാവിനെ പോലെയാണെന്ന  മണ്ടൻ തോന്നലിൽ പട്ടിയെ പോലെ ജീവിച്ച് ചാവുന്നതിനേക്കാൾ നല്ലത്, എന്ന് ഞാനവരോട് പറഞ്ഞിരുന്നു.

വയനാട്ടിലെ മുപ്പത്തഞ്ചു വിസ്മയങ്ങളിൽ ഞങ്ങൾ കണ്ട ആദ്യത്തെ വിസ്മയം തീർച്ചയായും ചരിത്രാതീത പഴക്കമുള്ള നെന്മിനി അമ്പുട്ടി മലയിലുള്ള വയനാട്ടിലെ എടക്കൽ ഗുഹകൾ ആയിരുന്നു. പിന്നെ കുറുവാ ദ്വീപ്,...പ്രകൃതിയുടെ കളിവിളയാട്ടം എന്നു പറയുന്ന അരുവികളും കാറ്റും കിളികളും പുഴകളുമുള്ള കിടിലൻ സ്ഥലം. ബോട്ടിങ്ങും റാഫ്റ്റിങ്ങുമായി ഞങ്ങൾ മൂവരും എല്ലാം മറന്നു പോയി. 

ചെമ്പാറ പീക്ക്, പ്രകൃതിയുടെ ഔന്നത്യം ഉദാഹരണമായൊരു ഇടം. മനുഷ്യൻ പ്രകൃതിയുടെ മുൻപിൽ എത്ര ചെറുതായി പോവുന്നു എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ബാണാസുര സാഗർ അണക്കെട്ട്. വയനാട്ടിലെ ഏറ്റവും സുന്ദരമായ  ഇവിടുത്തെ കാഴ്ചകൾ കണ്ടപ്പോൾ ഞാൻ എന്ന പ്രകൃതിസ്നേഹിയുടെ  ആനന്ദത്തിന്റെ അണക്കെട്ട് തന്നെ പൊട്ടിയൊഴുകി.

 Thirunelli Temple Viayanad

Thirunelli Temple Wayanad

ഊട്ടിയിലേക്ക് പോകുന്നവരൊക്കെ പൂക്കോട് തടാകത്തിന്റെ വന്യമായ ജലഭംഗി കണ്ടാൽ പിന്നെ വയനാട്ടിൽ നിന്ന് പോവില്ല. ഞാൻ തടാകത്തിൽ മുഖം നോക്കി സ്വയം മാറാനുള്ള കൊതി പോലെ ആ വെള്ളത്തിൽ ഒന്ന് മുഖം കഴുകി. മകൻ ഡയറി മിൽക്കിന്റെ ക്കറ പൂണ്ട കൈകൾ കഴുകി വൃത്തിയാക്കുന്നത് കണ്ടു.
നീലിമലയിൽ നിന്നും താഴേക്കു നോക്കിയപ്പോൾ ഭൂമി എത്ര മനോഹരമാണെന്ന് രാഖിയ്ക്ക് തോന്നി പ്രകൃതി ഇങ്ങനെ മനുഷ്യരെ മാറ്റുന്നുണ്ടെങ്കിൽ ദൈവം തന്നെയാവില്ലേ ഈ പ്രകൃതി എന്ന് അവൾ എന്നോട് പറഞ്ഞു.

പകകൊണ്ടും,  കാപട്യംകൊണ്ടും,  അറിവില്ലായ്മകൊണ്ടും കല്ലായിപ്പോയ ചിലരെ പോലുള്ള കരിമ്പാറക്കെട്ടുകൾ അവിടെ കണ്ടു. എങ്കിലും ഒരിക്കൽ വെളിവ് വന്ന അവരുടെ ഹൃദയത്തിൽ നിന്നാണ് എന്ന് തോന്നും ഒരു സ്നേഹത്തിന്റെ വെള്ളച്ചാട്ടം ഒഴുകിവരുന്നത്.  അതാണ് മീൻമുട്ടി വെള്ളച്ചാട്ടം. 

തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ വന്യജീവികളെ കണ്ടു. വന്യമായ പ്രകൃതിയെ അറിഞ്ഞു. വന്യമായ വാസനകൾ ഇറക്കിവെച്ച് മനുഷ്യർക്ക് സ്വയം ഒന്ന് ഈഗോ ഇല്ലാതാക്കാൻ പറ്റിയ സ്ഥലമാണ്. 

വയനാടിനു മുളംകാടിന്റെ പശ്ചാത്തലസംഗീതം ഉണ്ടെന്ന് ഇവിടുത്തെ കാഴ്ചകൾ കണ്ടപ്പോൾ എനിക്ക് തോന്നി.വിസ്മയിപ്പിക്കുന്ന ഇവിടുത്തെ മുളംകാടുകൾ അത് സത്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. സൂചിപ്പാറ വെള്ളച്ചാട്ടം, വെള്ളരിമലയിലെ മൂന്നു ശ്രേണിയുള്ള വെള്ളച്ചാട്ടത്തിന്റെ മനോഹരമായ ഭംഗി നുകർന്നു നടന്നു. 

ചങ്ങല മരം. വിനായകനെ നായകനാക്കി ഒരുങ്ങാനിരിക്കുന്ന 'കരിന്തണ്ടൻ' എന്ന ആദിവാസി ഗോത്രവീരന്റെ കഥ പറയുന്ന ചരിത്രമുള്ള ഇടം. ആ പ്രൊജക്റ്റ്‌ എന്തായോ ആവോ? പക്ഷേ എനിക്ക് ഒരു കഥ കിട്ടി.

വയനാട്ടിലെ ജൈന ക്ഷേത്രത്തിലേക്കായിരുന്നു പിന്നെ പോയത്. പിന്നീട്, ഫാന്റത്തിന്റെ മുഖമുള്ള 'ഫാന്റം പാറ'യുടെ കാഴ്ചകളിലേക്ക് ഞങ്ങൾ യാത്ര ചെയ്തു. 

ലക്കിടി വ്യൂ പോയിന്റിൽ നിന്ന് പ്രകൃതിയെ ആഴത്തിൽ അനുഭവിച്ച് ബാംബൂ ഫാക്ടറിയിൽ പോയി മുളകൊണ്ടുണ്ടാക്കുന്ന എല്ലാ വസ്തുക്കളെയും നേരിട്ടറിഞ്ഞു.

പക്ഷി പാതാളം പക്ഷിസങ്കേതത്തിലെ വ്യത്യസ്ത പക്ഷികളെക്കണ്ട് വിസ്മയിച്ചു. 

 തിരുനെല്ലി ക്ഷേത്രവും, ക്ഷേത്രത്തിനു സമീപം ഒഴുകുന്ന അരുവിയിലെ ജലത്തണുപ്പിനെയും മനസ്സിന്റെ  ഉള്ളം കയ്യിലേറ്റി. 

 കരിയാട്  തടാകക്കാഴ്ചകൾ കണ്ടു മതിമറന്ന്, പതിയെ പഴശ്ശിരാജ എന്ന ചരിത്രയോദ്ധാവിന്റെ ശവകുടീരം കണ്ട് അക്കാലത്തെ ചരിത്രത്തെ മനസ്സിൽ സ്മരിച്ചു. 

പള്ളിക്കുന്ന് പള്ളി അങ്കണത്തിൽ മുട്ടിപ്പായി പ്രാർത്ഥിച്ച ഞങ്ങൾ, കൃഷ്ണഗിരി ക്രിക്കറ്റ്‌ സ്റ്റേഡിയം കണ്ട് സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള ക്രിക്കറ്റിലെ മഹാരഥന്മാരെയും രണ്ടു പ്രാവശ്യം ഇന്ത്യ ക്രിക്കറ്റിൽ നേടിയ വേൾഡ് കപ്പും ഓർത്തു.

അനന്തരം ഞങ്ങൾ സുൽത്താൻ ബത്തേരിയും, റിപ്പോൺ ടീ ഫാക്ടറിയും സന്ദർശിച്ചു. വയനാട് ഹെറിറ്റേജ് മ്യൂസിയത്തിലെത്തി ചരിത്ര വസ്തുതകൾ മനസിലാക്കി. വാരമ്പറ്റ മോസ്ക്കിൽ  ഹൃദയ നമസ്കാരം നടത്തി, കരാപ്പുഴ ഡാമിന്റെ ഹരിത ഭംഗിയിൽ മനസിനെ കുളിർപ്പിച്ചു. കോലകപ്പാറ ഗ്രാമത്തിലെ ഒറ്റപ്പെട്ട നിശബ്ദതയും, ഭംഗിയും ഞങ്ങളെ സ്വച്ഛതയുടെ ആത്മസുഖം അറിയിച്ചു. 

വെറുതെ വയനാട്ടിലെ മലകയറ്റത്തിനുള്ള ഇടത്തുപോയി  ഞങ്ങൾ സാഹസികമായി മല കയറി. ക്യാമ്പിങ്ങും സൈക്കിൾ ടൂറും നടത്തി. ഈ ത്രീ തീം പാർക്കിലെ വിനോദങ്ങൾ ആസ്വദിച്ചു. സിപ്പ് ലൈനിലൂടെ വനമരങ്ങളിലൂടെ ടാർസനെ പോലെ അള്ളിപ്പിടിച്ചു മുന്നേറി ഒടുവിൽ, വയനാട്ടിലെ കണ്ണാടിപ്പാലത്തിൽ നിന്ന് വന്യമായ വയനാടൻ പ്രകൃതിയെ ആത്മാവിലേക്ക് സാന്ത്വനമായി ശ്വസിച്ചു. 

വയനാടൻ വഴികളിലൂടെ മറ്റു സഞ്ചാരികളോടൊപ്പം രാത്രിസഞ്ചാരത്തിന്റെ സുഖമറിഞ്ഞ് എടക്കൽ ഗുഹകളിലെ മെഴുകുതിരി അത്താഴത്തിൽഇനി ആരെയും വെറുക്കില്ല എന്നു മനസ്സിൽ പറഞ്ഞു  പങ്കെടുത്തു. റിസോർട്ടിലെ  ഇൻഡോർ ഗെയിം ഏരിയയിൽ ഞങ്ങൾ ടേബിൾ ടെന്നീസ് കളിക്കുകയും, 

രാത്രി റിസോർട്ട് അങ്കണത്തിലെ മേട്ടിലിരുന്ന് ക്യാമ്പ് ഫയറൊരുക്കി., അന്താക്ഷരി കളിച്ചു  ഞങ്ങൾ മൂവരും നൃത്തം  ചെയ്തു. പതിനഞ്ചാം ദിനം പതിയെ ഞങ്ങളുടെ കാർ താമരശ്ശേരി ചുരമിറങ്ങി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ