മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പാടാത്തപാട്ടിന്റെയീണമായീ
ചൂടാത്ത പൂവിൻസുഗന്ധമായീ

നീയെന്റെ മൗനസങ്കീർത്തന ധാരയിൽ
നിർമല ഭൂപാളരാഗമായീ...

ഒരു തൂവലിൻ മൃദുസ്പർശമായീ
ആത്മാവിൽ നവ്യാനുഭൂതിയേകീ....

ആരെൻ നിനവിലായാരുമറിയാതെ-
യന്തരംഗത്തിലെ സംഗീതമായ്

ഏതോ നിയോഗമാർന്നെത്തിയെന്റെ
ജീവനിൽ തേൻമാരി പെയ്തപോലെ...

ആരാമശോഭയ്ക്കു മാറ്റുകൂട്ടുന്നൊരാ
ചെമ്പനീർപൂവിതൾ കാന്തിപോലെ

പൂവിതൾത്തുമ്പിൽ തിളങ്ങുന്ന നീഹാര-
ബിന്ദുവിൽ മിന്നുന്നൊരർക്കനെപ്പോൽ!

ഓരോമൊഴിയിലുമോരോ സ്മിതത്തിലു-
മത്രമേൽ രാഗംപകർന്നുതന്നൂ

സ്നേഹോപഹാരമായ് മാറിൽഞാൻചാർത്തിടാം
കാണിയ്ക്കപോലെയീക്കാവ്യഹാരം!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ