മഞ്ഞിൽ പൊതിഞ്ഞ ഡിസംമ്പർ, കമ്പിളിപുതപ്പിനാൽ മേനിമൂടി റബ്ബർമരങ്ങൾക്കിടയിലൂടെ ചെരിഞ്ഞമലപ്രദേശങ്ങളിലൂടെ നടന്നു നീങ്ങുമ്പോൾ, സിംൻഘുവിലെ കൊടുംതണുപ്പിനെ ഒന്നനുഭവിച്ചെന്നെ ഉള്ളൂ. കോരപ്പേട്ടൻ മരിക്കാറായി കർഷകസമരങ്ങൾ അയവിറക്കുമ്പോൾ പഴയ ഓർമ്മകളിൽ കർഷകപ്രസ്ഥാനത്തിന്റെ അക്രമരാഷ്ട്രീയം തികട്ടി വരുന്നതായി തോന്നി. ടി.വിയിൽ സിംൻഘുവിൽ
തടിച്ചുകൂടിയ രാജസ്ഥാനി,ഹരിയാന,യു.പി,പഞ്ചാപ് തുടങ്ങി ലക്ഷക്കണക്കിന് കർഷകരുടെ പ്രതീക്ഷയുടെ സമരം താനും അവിടേക്കെത്തണമെന്ന മനോവ്യഥയുണ്ടാക്കി.കൊറോണയല്ലെ വൃദ്ധരാരും പുറത്തിറങ്ങരുത്.പഴയ ഇൻകുലാബ് വിളിക്ക് കനംകുറഞ്ഞ വിറയൽ ബാധിച്ചിരിക്കുന്നു.
"സ്റ്റോർലരീടെ കുൾത്ത് കുത്തകകൾക്ക് തീറെഴുതെന്നെത്രെ".
പഞ്ചാബികൾ നമ്മളമാതിരിയല്ല. നേടണോന്ന് വിചാരിച്ച നേടും.തൊണ്ണൂറ് വയസായാലും എന്നാ പൊക്കമാ,എന്നാ ആരോഗ്യമാ....
ഗുരുനാനാക്കിന്റെ ലങ്കറുകൾ സിൻഘുവിൽ വിശക്കുന്നവർക്ക് സൗജന്യഭക്ഷണം നൽകുന്നുവെത്രെ, ഭിക്ഷക്കാരും അശരണരും നിത്യകാഴ്ച്ചകളെത്രെ ചെറുമകൻ അപ്പൂട്ടനാണ് യൂറ്റൂബ് വീഡിയോകൾ കോരപ്പേട്ടനെ കാണിച്ചത്. കരാറുകളിൽ വിളകൾക്കുള്ള താങ്ങുവില നഷ്ടമാവുമെന്നറിഞ്ഞപ്പോൾ.
"ഓൻ മുടിഞ്ഞ് പോവും, ബവുസ് കെട്ടത്"
എന്നൊരുപ്രാക്കൽ മാത്രം. പിന്നെ മൗനമാണ് മൗനത്തിൽ തനിക്ക് ശേഷം വിളയിറക്കാൻ മക്കളാരും വരില്ലെന്ന ബോധ്യത്തിന്റെ ഒരു ദീർഘനിശ്വാസവും.ആപ്പൂട്ടന്റെ മനസിലാക്കലിൽ കർഷകകരാറിന് യുറ്റൂബ് നോക്കിയുള്ള സിംബിൾ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. അച്ഛച്ചാ...ഇത് ജിയോ സിമ്മ് പോലെയാണ്. ആദ്യം ഉപഭോക്താക്കളും കർഷകരും ലാവിഷായി സൗകര്യങ്ങൾ അനുഭവിക്കും.പതിയെ അത് കുത്തകകളുടെ കൈവശമാകും.നമ്മുടെ മണ്ണിൽ എന്ത് കൃഷിചെയ്യണമെന്ന് അവർ തീരുമാനിക്കും.മണ്ണിന്റെ ഘടനയൊ, വിതയ്ക്കുന്ന രീതിയൊ അവർക്ക് പ്രശ്നമല്ല. ഡിമാന്റുള്ള ഭക്ഷ്യവസ്തു അതാണ് തീരുമാനം.
കോരപ്പേട്ടൻ ഒന്ന് മുറുക്കി മുറ്റത്തേക്ക് തുപ്പി. "നാണ്യവിളകളെ ബാധിക്കുമോട ഇത്.?"
സാവകാശം നന്നായിതന്നെ മലയാളം സംസാരിക്കുന്നു എന്നമട്ടിൽ പറഞ്ഞു. കുത്തകമുതലാളിമാരോട് വിലപേശാൻ പാവം കർഷകർക്കൊക്കുമൊ.? ചെറുകിടക്കാരെല്ലാം ഈമഴവെള്ളപ്പാച്ചലിൽ ഒലിച്ച് പോകും. ഉദാരവത്കരണം അതാണ് നയം. "അമ്പാനിമാരുടെ സൗധങ്ങളിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്യ. കർഷകര്."
പതിയെ പതിയെ കർഷകരെല്ലാം പാവകളാകും കളിപ്പാട്ടങ്ങൾ, അവരുടെ വേദന കണ്ടുരസിക്കുന്ന റിയാലിറ്റി ഷോ വരെ സംഘടിപ്പിച്ചേക്കാം.പുതുനാമ്പ് വിടരുന്നത് കണ്ടുനിൽക്കാൻ പോലും സാധിച്ചെന്ന് വരില്ല. മുളപൊട്ടും മുൻപെ അവരതിനെ വിലയ്ക്ക് വാങ്ങും. ഇടനിലക്കാരില്ലാണ്ടാകും അങ്ങനെയെങ്കിൽ കച്ചവടം എന്താകും. കുത്തകകളുടെ താത്പര്യം മാത്രം. അവർ നിശ്ചയിക്കുന്ന വില, അവർ നിശ്ചയിക്കുന്ന ഭക്ഷ്യക്ഷാമം, അവർ നിശ്ചയിക്കുന്ന പട്ടിണി.
അവരെല്ലാം നിശ്ചയിക്കും ചന്തകളും ക്രമേണ അവരുടെ വരിധിയിലാവും. സ്വതന്ത്രമാർക്കറ്റുകൾ ഇല്ലാണ്ടാവും. കർഷകന്റെ പരമാധികാരത്തെ ഇല്ലാണ്ടാക്കും. വാഴവച്ചസ്ഥലത്ത് കുലകൊത്തിയശേഷം പയറുനടണമെന്ന ആശയം കോരപ്പേട്ടൻ മനസില് വിചാരിച്ചതാണ്.
"എന്നത് കയ്യോട മോനെ.?"
"അയിന് നിങ്ങൊ പേടിക്കണ്ട അച്ഛച്ചാ നമ്മക്ക് തിന്നണ്ടെ ധാന്യോന്നെ നമ്മക്ക്ണ്ടാക്കാൻ കയ്യ്ന്നില്ല.പിന്നേല്ലെ,നമ്മളേന്നും അത്ര പെട്ടെന്ന് ബാധിക്കീല,എന്നാലും റബ്ബറിന്റേം, കുരുമൊളിന്റേം കാര്യോന്നും പറയാൻ കയ്യ."
കോരപ്പേട്ടൻ ചാരുകസേരേല് മലന്നു. റേഡിയോവില് "നമ്മള് കൊയ്യും വയലെല്ലാം"
എന്ന സിനിമാഗാനം ആടേടെല്ലൊ പറന്ന് നടന്നു. അപ്പൂട്ടൻ ആവേശത്തോടെ പറഞ്ഞു. "അച്ഛച്ചാ നിഹാങ്കുകള് വന്നിറ്റ്ണ്ട്"
കോരപ്പേട്ടൻ ഓന്റെ ഫോണിലേക്ക് എത്തിനോക്കി. കുതിരപടയാളികൾ വാളുമായി മുന്നിൽ നിൽക്കുന്നു. വരുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ അവർ പടനയിക്കുമെത്രെ കർഷകരെ തീറെഴുതുന്ന ബില്ലിനെതിരെ അവർ ചുവന്ന കോട്ടയിലെത്തുമെത്രെ.! പാട്ടും ആട്ടവും കൊട്ടുമായി ഡിസംബറിലെ ഓരൊ ദിനവും കോരപ്പേട്ടന്റെ ഉള്ളിലും ആദിനിറച്ചു. വരുന്ന പ്രഭാതങ്ങൾ കർഷകരുടേതാകണെ മരിക്കും വരെ നമ്മൾ ആത്മാഭിമാനം കൈവെടിയാനിടവരരുതേ..... എന്ന പ്രാർത്ഥന ചുമരിൽ തൂക്കിയ ഉപ്പുസത്യാഗ്രഹസമരത്തിന്റെ ഛായചിത്രത്തിലൂടെ അപ്പൂട്ടന്റെ സ്മാർട്ട് ഫോൺ വീഡിയൊ നിരീക്ഷണത്തിൽ ചെന്നു നിന്നു.