mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

പണ്ട്  പണ്ടൊരു കാട്ടിൽ മഹാ വികൃതികാരനായിരുന്ന ഒരു കുരങ്ങൻ ജീവിച്ചിരുന്നു. ആരേയും അനുസരിക്കാതെ,  ആർക്കും വിലകല്പിക്കാതെ  കുസൃതികാണിച്ചു നടന്നു.  അവന്റെ  സമപ്രായക്കാർ ഒക്കെ  അവനെ നന്നേ ഭയപ്പെട്ടിരുന്നു.

അവനെ നന്നാക്കാൻ  പല കുരങ്ങന്മാരും  പലതും ശ്രമിച്ചിട്ടും എല്ലാവരും  പരാജയപ്പെട്ടു .
അവനോട്  കൂട്ട്കുടാൻ  വരുന്ന കുരങ്ങന്മാരെ  ഓടിച്ച് വിടും. കളിയാക്കി കൊല്ലും.  അവരൊക്കെ അവനോട് പറയും ...
"നിനക്കൊരു ആപത്ത്   വരുപ്പോൾ ഞങ്ങളെ രക്ഷിക്കാൻ കാണൂ."
അത് കേട്ടവൻ  ഉറക്കെ  പരിഹാസത്തോടെ  ചിരിക്കും ...
"ഞാൻ അപകടത്തിൽ പെടുകയോ ഞാൻ നിങ്ങളെപ്പോലെയല്ല  ബലവാനും ധൈര്യശാലിയുമാണ്?".
അവൻ അപ്പോക്കും   വലിയ അഹങ്കാരിയായി തീർന്നിരുന്നു.

മരത്തിൽ ഒളിച്ചിരുന്ന്  മറ്റു  കുരങ്ങന്മാരെ  കല്ലുകൊണ്ട്  എറിയും വേദനകൊണ്ട്  അവർ കരയുബോൾ  അവൻ  ഉറക്കെ ചിരിക്കും. എന്നിട്ടവൻ  വിളിച്ച്  പറയും ...
"എന്നെ തോല്പിക്കാൻ ഇവിടെ ആരുമില്ലേ ?  എന്നോട് ഗുസ്തി പിടിക്കാൻ  ആരെങ്കിലും ഉണ്ടോ?".
അവനെക്കൊണ്ട് ബാക്കിയുള്ളവർ നന്നേ  പ്രയാസപ്പെട്ടു. എല്ലാവരും അവനെ മനസ്സ് കൊണ്ട് അകറ്റി നിർത്തി .

ദിവസങ്ങൾ കുറച്ച് കഴിഞ്ഞപ്പോൾ അവനോട് ആരും മിണ്ടാനോ  കൂട്ടുകുടാനോവരാതായപ്പോൾ   അവന്റെ തെറ്റുകൾ കുറേശെ അവന് മനസ്സിലായിത്തുടങ്ങി.
സൗഹൃദങ്ങൾ ഇല്ലാതെ ജീവിക്കാൻ  കഴിയില്ലെന്നവൻ മനസ്സിലാക്കി.

നല്ല സൗഹൃദയങ്ങളാണ് നല്ല ബന്ധങ്ങളും  സന്തോഷങ്ങളും  ഉണ്ടാക്കുന്നതെന്നവൻ  തിരിച്ചറിഞ്ഞു.
ഇനി എങ്കിലും നല്ലവനായില്ലങ്കിൽ   അവന്റെ മനസ്സിൽ കുറ്റ ബോധം തള്ളo കെട്ടിനിന്ന  സമയത്താണ്
വേട്ടക്കാരന്റെ  ചതി കുഴിയിൽ അവൻ വീണുപോയത് ആഴമുള്ള കുഴിയായത് കൊണ്ട് എത്ര ശ്രമിച്ചിട്ടും
കരകയറാൻ കഴിയാതെ അവനാകെ തളർന്നു. അവൻ ചിന്തിച്ചു  ഇനി ഇവിടെ നിന് രക്ഷപ്പെടാൻ സാധിക്കില്ല വേട്ടക്കാർ  തന്നെ കൊണ്ട് പോകും.

അവൻ ദൈവത്തോട്  മനസ്സുരുകി പ്രാത്ഥിച്ചു. എന്നെ രക്ഷിക്കണേ...  ദൈവമേ ഇനി നല്ലവനായി  ജീവിച്ചുകൊള്ളാം...  അവൻ ദൈവത്തിന് വാക്ക് കൊടുത്തു.
രക്ഷപ്പെടാൻ ഒരു മാർഗവും മുന്നിൽ കാണാത്തപ്പോൾ അവന്റ ചങ്ക് പ്പൊട്ടി  ഹൃദയo തകർന്നു .
ഉച്ചത്തിൽ ഹൃദയംപ്പൊട്ടികരഞ്ഞു  അന്നേരം അവന്റ മുമ്പിൽ കരയുകയെല്ലാതെ മറ്റൊരു മാർഗമില്ലായിരുന്നു.
അവന്റെ കരച്ചിൽ കൂട്ടുകാർ  കേട്ടു .അവർ ഓടിയെത്തി. നോകുമ്പോൾ അവൻ വലിയൊരു കുഴിയിൽ വീണിരിക്കുന്നു .

"എന്നെ രക്ഷിക്കൂ ...."
അവന്റെ കരച്ചിൽ കണ്ട്  അവർക്കും സങ്കടം തോന്നി. അവരുടെ മനസലിഞ്ഞു. അവർ കാട്ടുവള്ളികൾ  പറിച്ചെടുത്ത്  കൂട്ടിക്കെട്ടി കുഴിയിലേക്ക് ഇട്ടുകൊടുത്തു . അവൻ അതിൽ പിടിച്ചു മുകളിൽ എത്തി . തന്റെ തെറ്റ് മനസ്സിലാക്കി. അവൻ കൂട്ടുകാരോട് ക്ഷമ ചോദിച്ചു.

പിന്നീടുള്ള കാലം അഹങ്കാരം ഉപേക്ഷിച്ച് എല്ലാവരോടുമൊത്ത്  ഒരുമയോടെ അവൻ കഴിഞ്ഞു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ