മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
കല്യാണത്തിന് സമ്മതമല്ല ... എന്നാണോ നീ പറയുന്നത്... അച്ഛൻ ആക്രോശിച്ചു ....അതെ മുഖമടച്ച് അയാൾ അവളെ അടിച്ചു. ഒടുവിൽ അവൾ പാതി മുറിഞ്ഞ പഠന സ്വപ്നങ്ങളിൽ മലർന്നടിച്ചു വീണു..
താലിയുടെ പവിത്രതയിൽ വിശ്വസിച്ചു... അവിടെ അയാൾ ലഹരിക്കടിമയായ ഒരു ഭർത്താവായിരുന്നു.. ആദ്യ കുഞ്ഞിനെ അയാൾ വയറിന് ആഞ്ഞ് ചവിട്ടിയതോടെ നഷ്ടപ്പെട്ടു.... പിന്നീടവൾ ആരുടെയും സമ്മതം ആരാഞ്ഞില്ല... പടിയിറങ്ങി ദുരിതങ്ങളിൽ നിന്നും ഉറച്ച മനസോടെ പൊരുതി.. ജോലി നേടി.. മനസ് പൂർണമായും സമ്മതിച്ച ഒരു വിവാഹം കഴിച്ചു മക്കളായി... മൂത്ത മകളുടെ വിവാഹ പ്രായം ആയി.. മോളേ ഈ കല്യാണ ത്തിന് നിനക്ക് സമ്മതമാണോ അവൾ മകളോട് ചോദിച്ചു ... അല്ലമ്മേ എനിക്ക് പഠിക്കണം. കൂടിയിരുന്നവർഎല്ലാവരും അവളെ തുറിച്ചു നോക്കി. പുഞ്ചിരിയോടെ മകളുടെ കൈ പിടിച്ച് അവൾപറഞ്ഞു.. സമ്മതമല്ലെങ്കിൽ വേണ്ട.....ന്റെ കുട്ടി പറയുമ്പോ മതി ... അത് ഒരുറച്ച ശബ്ദമായിരുന്നു...വയറ്റിലെവിടെയോ ചവിട്ടേറ്റകരിനീലിച്ച പാട് അവൾ അറിയാതെ പരതിപ്പോയി.