കഥകൾ
- Details
- Category: Story
- Hits: 1157


- Details
- Written by: Krishnakumar Mapranam
- Category: Story
- Hits: 1194
(Krishnakumar Mapranam
എത്രയും പെട്ടെന്നു തന്നെ ഇവിടം വിടണം. ഈ സ്ഥലം താൽക്കാലികമായൊരു അഭയസ്ഥാനം മാത്രം. അവർ തന്നെ പിൻതുടരുന്നുണ്ടാകും. രണ്ടു ദിവസം മുൻപാണ് രാത്രിയിൽ ഹോട്ടലിൻ്റെ മുന്നിൽ ഒരു പെണ്ണും രണ്ടു യുവാക്കളും തമ്മിൽ ബഹളമുണ്ടാക്കിയത്.
- Details
- Category: Story
- Hits: 1198
(Abbas Edamaruku )
തന്റെ ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുകൊണ്ട് 'ജയമോഹൻ' അടുത്തുള്ള ബസ്റ്റോപ്പിനുനേർക്ക് നോക്കി. ഇപ്പോൾ കടന്നുപോയ ബസ്സിൽ ആരെങ്കിലും വന്നിറങ്ങുന്നുണ്ടോ...ഇല്ല ആരും ഇറങ്ങിയതായി കണ്ടില്ല. ഇന്നെന്താണിങ്ങനെ...ഇതുവരെ ഒരുരാത്രിയിലും ഉണ്ടാകാത്ത അനുഭവമാണല്ലോ ഇന്ന്... അവൻ മനസ്സിൽ ചിന്തിച്ചു. ഗ്രാമത്തിലേക്ക് ആരും വരാനില്ല. പട്ടണത്തിലേക്ക് പോകേണ്ടവരും ഇല്ല... ഉണ്ടെങ്കിൽ പണ്ടേ ഫോൺവിളിയെത്തിയേനെ.
- Details
- Written by: Molly George
- Category: Story
- Hits: 1221
(Molly George)
''പ്രിയേ.. "
ഉറക്കെ ഒരു വിളിയോടെയാണ് ഞാൻ ഞെട്ടി ഉണർന്നത്.
ഉറങ്ങിയിരുന്നോ?
ഇല്ല!
നാളുകളായി ഉറക്കമില്ലാത്ത രാത്രികളാണ്.
ഉറങ്ങിയിട്ടു വേണ്ടേ ഉണരാൻ!
ക്ഷീണം കൊണ്ട് മയങ്ങിപ്പോകുമ്പോഴാണ് ഒരു സ്വപ്നമായ് അവൾ!
തൻ്റെ കൈ തട്ടിത്തെറിപ്പിച്ച് ഒരു അപരിചിതനോടൊപ്പം ഇണക്കുരുവികളെപ്പോലെ എൻ്റെ കൺമുമ്പിലൂടെ നീ നടന്നകന്നപ്പോൾ, പ്രിയേ.. നീ എൻ്റെ മനസു കണ്ടില്ല.
വിങ്ങുന്ന എൻ്റെ ഹൃദയതാളം കേട്ടില്ല. അനാഥരായി തീർന്ന നമ്മുടെ മക്കളെ ഓർത്തില്ല.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 1174
(Jinesh Malayath)
കുഞ്ഞിരാമൻ അന്ന് പതിവിലും നേരത്തേ എണീറ്റു. ഇന്നാണ് ജോത്സ്യരെ കാണാൻ പോകേണ്ടത്. അപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
"കുഞ്ഞിരാമാ...നിന്റെ ജാതകത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ കാണുന്നുണ്ട്.
- Details
- Written by: Pearke Chenam
- Category: Story
- Hits: 1116
നീണ്ട ബെല് അടിച്ചു. കയ്യിലെ വാച്ചില് അറിയാതെ നോക്കി. പതിനൊന്ന് മണി. ബെഞ്ച് കയറാനുള്ള കൃത്യം സമയം. മേശപ്പുറത്ത് നിറഞ്ഞു കവിഞ്ഞു കിടന്ന ഫയലുകള് ഒന്നുകൂടി ഒതുക്കി വെച്ച് ജോലി തുടര്ന്നു. സമന്സുകളും വാറണ്ടുകളും നോട്ടീസുകളും ഫയല്പേടുകളില് നിറഞ്ഞു. അറ്റന്റര്മാരുടെ രാവിലത്തെ തപാല് സീല് വെക്കുന്ന തിരക്കുകഴിയുമ്പോള് ഈ പേടുകളെല്ലാം അവര് എടുത്തുകൊണ്ടുപോകും.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1218
(Yoosaf Muhammed)
പ്രണയ ബന്ധങ്ങൾക്ക് ആയുസ്സ് തീരെ കുറവാണെന്ന് ചിലർ പറയും. അതല്ല അതു വളരെക്കാലം നീണ്ടു നിൽക്കുമെന്ന് മറ്റു ചിലർ പറയും. എന്തായാലും മുടിയൂർ പുഴക്കാർക്ക് ഒരു കാര്യം ഉറപ്പാണ്. പ്രണയ ബന്ധത്തിന് ആയുസ് തീരെ കുറവാണ്. ശനിയുടെ അപഹാരം വിട്ടുമാറാത്ത ഒരേയൊരു വാക്കാണ് പ്രണയം.
- Details
- Written by: Sathish Thottassery
- Category: Story
- Hits: 1630
(Sathish Thottassery)
വിശാലതയിലേക്കു പരന്ന് കിടക്കുന്ന ഏകാന്തതയുടെ തുരുത്തായ യൂക്കാലിപ്റ്റസ് തോട്ടം. ശ്മശാന മൂകത തളം കെട്ടിയ ഇരുട്ട്. കാറ്റടിക്കുമ്പോൾ മരങ്ങളുടെ ഇലമർമരങ്ങൾ ഇടയ്ക്കിടയ്ക്ക് നിശ്ശബ്ദതക്കു ഭംഗം വരുത്തി. അകലങ്ങളിൽ കെട്ടിടങ്ങൾക്കു മേലെ തെളിഞ്ഞ ആകാശ ക്യാൻവാസിൽ നഗരവാസികൾ പുതുവത്സരം ആഘോഷിക്കുന്നതിന്റെ ആകാശവാണങ്ങളും അമിട്ടുകളും കത്തി ഉയരുമ്പോഴുള്ള പ്രകാശവും കാണായി.