കഥകൾ
- Details
- Written by: Jinesh Malayath
- Category: Story
- Hits: 906
കമ്മാരൻ ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ നാടിനെക്കുറിച്ച്, നേതാക്കന്മാരെക്കുറിച്ച്, ദേശങ്ങളെക്കുറിച്ച് നമ്മൾ കുഞ്ഞുന്നാൾ മുതൽ കേട്ടുപഠിച്ച ചരിത്രത്തെക്കുറിച്ച്. എല്ലാം പഴങ്കഥകൾ പോലെ ഓരോരുത്തരും തങ്ങൾ വായിച്ച പുസ്തകങ്ങൾക്കനുസരിച്ച് ഉരുവിടുകയും പുതിയ തലമുറയ്ക്ക് ഓതിക്കൊടുക്കുകയും ചെയ്യുന്നു.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 865
ജീവിതം ഒരു പുസ്തകം പോലെയാണ്. ചില പാഠങ്ങളിൽ സങ്കടമുണ്ട്, ചിലതിൽ സന്തോഷവും, വേറെ ചിലതിൽ അദ്ഭുതവും. പക്ഷേ താളുകൾ മറിച്ചില്ലെങ്കിൽ അടുത്ത പാഠങ്ങളിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഒരിക്കലും അറിയാൻ കഴിയില്ല. കനി റാവുത്തർ എന്ന മനുഷ്യന്റെ ജീവിത പുസ്തകത്തിലെ ചില താളുകളിൽ കണ്ട കഥയാണിത്.
- Details
- Written by: Pearke Chenam
- Category: Story
- Hits: 894
രാവിലെ ഒമ്പത് മുപ്പതിന് എന്നും ഓഫീസിലെത്തും. തലേന്ന് തീരാതെ ബാക്കിവെച്ചവയെല്ലാം ആളുകള് വരുമ്പോഴേയ്ക്കും ചെയ്തു തീര്ക്കണം. ഓഫീസ് സമയം ആവുന്നതുവരെ ആരേയും അകത്തു കടക്കാന് അനുവദിക്കാറില്ല. തിരക്കടിച്ച് വര്ക്കുകള് തീര്ക്കുന്നതിനിടയ്ക്ക് ചാരിയിട്ടിരുന്ന വാതില് ശക്തമായി തള്ളിത്തുറന്ന് ഒരാള് അകത്തേയ്ക്ക് കയറിവന്നു.
- Details
- Category: Story
- Hits: 968
മുറ്റത്തു പടുത്തുയർത്തിയ മരണപന്തലിൽ നിറയെ ആളുകൾ, അന്തരീക്ഷത്തിലാകെ ഖുർആൻ പാരായണത്തിന്റെ ശീലുകൾ ഉയർന്നുകേൾക്കുന്നുണ്ട്. തുറന്നിട്ട ജനാലയിലൂടെ പൂമുഖത്തുനിന്നും കത്തിയെരിയുന്ന ചന്ദനത്തിരിയുടെ ഗന്ധം മുറിയിലേയ്ക്ക് അരിച്ചെത്തുന്നുണ്ട്.
- Details
- Category: Story
- Hits: 951
പകൽ വിടവാങ്ങിയിരിക്കുന്നു .സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. നഗരം തിരക്കണിഞ്ഞു കഴിഞ്ഞു. വിവിധ വേഷക്കാർ, ഭാഷക്കാർ, ജോലിക്കാർ... എല്ലാരും ജോലികഴിഞ്ഞു കൂടണയാനുള്ള കിളികളെപ്പോലെ നഗരത്തിലൂടെ പരക്കം പാഞ്ഞുകൊണ്ടിരുന്നു. വാഹനങ്ങൾ ഹോൺ മുഴക്കിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പാറിനടന്നു. രാത്രിവണ്ടിയുടെ ചൂളം വിളി അകലെയേതോ സ്റ്റേഷനിൽ മുഴങ്ങി നിർജീവമായി.
- Details
- Written by: Madhavan K
- Category: Story
- Hits: 901
മക്കളേ.. മയക്കത്തിൽ പെട്ടു പോയ ടാ.. ഗുളികേടെ ക്ഷീണം. ഗോമതീ ഊണായില്ലേ, എല്ലാരേം വിളി. ഞാനിതായെത്തി. അല്ലാ, ഈ തോർത്തെവിടെപ്പോയി? മുഖം കഴുക്യാൽ പിന്നെയതും നോക്കി നടക്കണം. ഓരോരോ ഗതികേടേ.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 936
ജീവിതം ചില നിമിഷങ്ങളുടെ ഒരു ശേഖരമാണ്. ചില സന്തോഷങ്ങൾ, ചില സങ്കടങ്ങൾ, പിന്നെ മറക്കാൻ പറ്റാത്ത കുറെ ഓർമ്മകളും.
- Details
- Category: Story
- Hits: 1162
"ഏയ് ഗായത്രി ഇതുവരെ റെഡിയായില്ലേ .?"
'സുഭദ്രാമ്മയുടെ' വിളി കേട്ടുകൊണ്ടാണ് ഗായത്രി ഉറക്കത്തിൽനിന്ന് ഉണർന്നത്. അവൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. സമയം ആറുമണി. ഇന്ന് മാസാവസാന ശനിയാഴ്ച, ജോലിക്കാർക്കൊക്കെ ശമ്പളം കിട്ടുന്ന ദിവസം. അതുകൊണ്ടുതന്നെ ഏറ്റവുംകൂടുതൽ ആളുകൾ സന്ദർശനത്തിന് എത്തുന്ന ദിവസവുമാണ്.