കഥകൾ
- Details
- Written by: Shaheer Pulikkal
- Category: Story
- Hits: 830
പെഷവാറിന്റെ ഈ താഴ്വരയിൽ രണ്ടുപേരേ താമസിക്കുന്നുള്ളൂ. അമ്പത്തെട്ടു കഴിഞ്ഞ ഫതഹും പതിനെട്ട് തികയാറായ അയാളുടെ മകൾ സുകൂനും. ചെമ്പൻനിറത്തിലുള്ള മുടിയും അതേ വർണത്തിലുള്ള താടിരോമങ്ങളും തലോടിക്കൊണ്ടിരിക്കുകയായിരുന്ന ഫതഹ് പൊടുന്നനേ ഞെട്ടിക്കൊണ്ട് ഇരുന്നിരുന്ന തിണ്ടയിൽ നിന്നും എഴുന്നേറ്റു.
- Details
- Written by: Sathy P
- Category: Story
- Hits: 866
പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നു തന്റെ അവസാന പൊൻകിരണങ്ങളും തുടച്ചുമാറ്റി മൂവന്തിക്കതിരവൻ നീലസാഗരത്തിന്റെ വിരിമാറിലമർന്നു കഴിഞ്ഞു. അവസാനത്തെ പറവയും കൂടണഞ്ഞു.
- Details
- Written by: Sathesh Kumar O P
- Category: Story
- Hits: 1009
ഇടതു കൈയുടെ നടുവിരലും തള്ളവിരലിനുമിടയിൽ പ്രാവിൻ തൂവലിന്റെ തലഭാഗം അമർത്തിപ്പിടിച്ച് ആവശ്യമില്ലാത്ത നാരുകൾ അയാൾ ചീന്തിക്കളഞ്ഞു. വലതു കൈ വിരൽ കൊണ്ട് ഒരു ചിത്രകാരൻ തന്റെ ബ്രഷ് തിരുമ്മി കശക്കുന്നത് പോലെ, അയാൾ തൂവൽ ചെവിയിലേക്ക് തിരുകാൻ പാകപ്പെടുത്തിയെടുത്തു.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 961
ശൈത്യ കാലമായതിനാൽ ശരീരത്തിലേക്ക് തുളച്ചു കയറുന്ന തണുപ്പ്, വകവെക്കാതെ ലക്ഷ്മി കുട്ടി അതിരാവിലെ എണീറ്റു കുളിച്ചു. പിന്നെ തന്റെ കൈ കൊണ്ട് ഒരു ഉപ്പുമാവ് എങ്കിലും ഉണ്ടാക്കി കഴിച്ചിട്ട് യാത്രക്കുള്ള ചിട്ട വട്ടങ്ങൾ ഒക്കെ തുടങ്ങാം എന്ന് കരുതിയാണ് അടുക്കളയിൽ എത്തിയത്.
- Details
- Written by: Sathesh Kumar O P
- Category: Story
- Hits: 1012
കുഞ്ഞിപെങ്ങൾ സാലിയെ ബെന്നി നാട്ടിൽ നിന്നും നഗരത്തിലേക്ക് പറിച്ചുനട്ടു. മഞ്ഞും മഴയും പുൽനാമ്പുകളും ഊഞ്ഞാലാടുന്ന മരച്ചിലുകളും വിട്ട് വിതുമ്പിക്കരഞ്ഞുകൊണ്ടാണ് അവൾ മഠം വക സ്കൂളിൽ ചേർന്നത്. കോൺവെന്റിൽ രണ്ടുദിവസമായി അവളുടെ മുഖത്ത് നിന്നും കണ്ണുനീർ തോർന്നതേയില്ല.
- Details
- Written by: Shaheer Pulikkal
- Category: Story
- Hits: 1931
നീണ്ടുയർന്നും വളഞ്ഞുമടങ്ങിയും ഒടിഞ്ഞുതൂങ്ങിയും നിലകൊണ്ട കുന്നുകൾ താണ്ടി സത്രം ഓഫ്റോഡ് ട്രെക്കിങ് കഴിഞ്ഞ് വണ്ടിപ്പെരിയാറെത്തുന്നതിനു മുമ്പ് അയ്യപ്പേട്ടൻ ജീപ്പു നിർത്തി. അരികിൽ എന്റെ ജന്മവസന്തങ്ങളിൽ ശിശിരമില്ലാത്ത ഓർമകളുടെ തേയിലച്ചെടികൾ. പച്ചനിറത്തിൽ അവ മോദമായ ഒരു അനുഭൂതി ഒരുക്കിയിട്ടുണ്ടെന്ന് എനിക്കു തോന്നി.
- Details
- Written by: Shaheer Pulikkal
- Category: Story
- Hits: 2376
അന്നത്തെ പത്രവർത്ത കണ്ടതും മുതൽ ഖദീജ ആ വിളി പ്രതീക്ഷിച്ചതാണ്. ഉരുണ്ടുകയറുന്ന നിസ്സീമമായ സങ്കടം അവളുടെ പെരുവിരലുകളിലൂടെ കയറി.