മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ആരറിയുന്നു ഞാനെന്ന
നീറ്റലിന്‍ ഞാണൊലികള്‍-
കേട്ടറിയാതെയുള്ളത്തില്‍
ആമോദിക്കുന്നതാരെന്ന്
താരില്‍ പൂത്തുലയുന്ന
വെള്ള മഞ്ചാടിക്കുരുന്നുകള്‍
കാഴ്ചയിലമൃതെന്നാലും


പൊള്ളുന്ന കനല്‍ക്കട്ടകള്‍
നേരറിയാതെ കാണും വെളിച്ചം
നശ്വരമല്ലെന്നതറിഞ്ഞിട്ടും
ഝടിതിയിലിരുട്ടില്‍ വന്ന
പ്രകാശത്തിലാറാടാന്‍ ശ്രമിക്കുന്ന-
പാവം പ്രകാശ കുതുകികള്‍
പവിഴമല്ലി മണിക്കുരുന്നുകള്‍
കാഴ്ചയിലമൃതെന്നാലും
കരിഞ്ഞു വീഴും ചാരപ്പറവകള്‍
കിനാവള്ളിക്കാലുകളിലാടുന്ന-
താരുടെ ഹൃദയമെന്നറിയാത്ത
വിഷാദ സംരക്ഷണ നീര്‍-
മരുതുകള്‍ നിമഞ്ജനം-
ചെയ്യുന്നതാരുടെ ഹൃദയം
എന്‍റെയും, നിന്‍റെയും, എല്ലാവരുടെയും.
അവര്‍ വീഴ്ത്തും രക്തപുഷ്പങ്ങള്‍
എന്‍റെ ഹൃദയത്തിനിന്ധനം
കിരാത സ്വപ്നങ്ങളുള്ളവര്‍
വീഴ്ത്തും കരിഞ്ഞ മനസ്സിന്‍റെ
തരളമാം സ്വപ്നങ്ങള്‍
നെരിപ്പോടിലമരും പോലെ
പടര്‍ന്നു കയറും പയര്‍ വള്ളികളി-
ലമൃതൂറ്റാന്‍ വന്ന
മുഞ്ഞകള്‍ രക്തമൂറ്റുന്ന-
വാവലുകള്‍, മനുഷ്യ ജീവികള്‍
പാമര പക്ഷപാതികള്‍
പിടുങ്ങുന്ന പണം പാതിയും
വിഴുങ്ങി, ബാക്കി പാടി-
പ്പറഞ്ഞ് പാമരം പണിയുന്ന-
നാടിതെന്നോര്‍ത്തോ
മനുഷ്യകുലത്തിന്‍ ബുദ്ധിയൂറ്റും-
കിരാത ജീവികള്‍ നിറഞ്ഞ-
നാടാണിതെന്‍ മനുഷ്യജന്മ കാരണം
അവനെന്‍റെ കഴുത്തില്‍
പിടിമുറുക്കിയ പാടുകള്‍-
പാടപോല്‍ തൂത്തെറിയുന്ന-
തെന്‍റെ ലക്ഷ്യം, മനുഷ്യ ലക്ഷ്യം
കഴുത്തില്‍ പിടി മുറുക്കിയവന്‍റെ-
ശിരസ്സെന്‍റെ കയ്യിലെന്നു-
ചിന്തിച്ചാല്‍, പക്ഷെ...
അവനുമെന്‍റെ ശക്തി, നീയുമെന്‍റെ ശക്തി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ