മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നീ നിന്‍റെയോര്‍മ്മകളെപ്പുല്‍കുമ്പോള്‍
ഞാനെന്‍റെ ദു:ഖങ്ങളോര്‍ക്കുകയായിരുന്നു.
നിമിഷാര്‍ത്ഥമായ സ്നേഹം നിനക്ക് നിളയായിരുന്നു.
അതിലെന്‍റെ ദു:ഖം പാറക്കെട്ടുകളായിരുന്നു
നിളയുടെ സൗന്ദര്യം
തടാകംപോല്‍ കിടക്കുന്നതിലല്ല


പാറക്കെട്ടുകളില്‍ ഓളം തല്ലി
ചിതറിയൊഴുകുന്നതിലാണെന്ന്
നീയെന്നും എന്‍ കാതിലോതുമായിരുന്നു
അമ്മയുടെ സാന്ത്വനം പോലെ
തെന്നലിന്‍ തലോടല്‍ പോലെ
ഇലകള്‍ ഞെട്ടറ്റ് മാറോടണയും പോല്‍
എന്‍റെ മനസ്സ് നിന്‍റെ സ്വപ്നങ്ങളെപ്പുല്കുന്നു.
നിന്‍റെ ഓര്‍മ്മകള്‍ ഇളംതെന്നലായി
കാതിലോതിയെന്നെയീയുലകില്‍
കപടതയേല്‍ക്കാത്ത നിഷ്കളങ്കനാക്കുന്നു.
എന്നിലെ സത്യം എന്‍റെ ചുവടുകള്‍ക്ക്
വെള്ളിനിലാവാണെന്നു
നീ പറയുമായിരുന്നു, എന്‍റെ ഓര്‍മ്മകളെന്നെ
അന്തര്‍മുഖനാക്കുമ്പോള്‍
ഞാനിന്നറിയാത്തൊരെന്നുയര്‍ച്ച നിന്‍റെ ചിന്തയുടെ
പ്രതിഫലമാണ്.
നിന്‍റെ ചിന്തയും സ്വപ്നങ്ങളുമാണെന്‍റെ മൂലധനം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ