ജീവിതാനുഭവങ്ങൾ
- Details
- Written by: Shaila Babu
- Category: Experience
- Hits: 1263
(ഷൈലാ ബാബു)
എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം ആണ് ഇന്ന് ഇവിടെ വിവരിക്കുന്നത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. ജീവിതത്തിലെ അതിസുന്ദരമായ രണ്ടു വർഷക്കാലം. പഠനത്തിനു പുറമേ കൂട്ടുകാരോടൊപ്പം കളിയും ചിരിയുമായി ദിവസങ്ങൾ കൊഴിഞ്ഞു വീണു.
- Details
- Written by: Sathish Thottassery
- Category: Experience
- Hits: 1356
(Sathish Thottassery)
നാലു മണിക്ക് കൂട്ടബെല്ലടിച്ച് സ്കൂൾ വിട്ടാൽ റോഡും പാടവരമ്പും താണ്ടി വീടെത്തുന്നതിനേക്കാൾ എളുപ്പത്തിൽ പുഴ വഴി എത്തിച്ചേരാം. കസിൻ ബ്രോ, ബാബുഏട്ട, പവിത്രേട്ട മുതൽപേരടങ്ങുന്ന ഭൂതഗണങ്ങളും സ്കൂളിൽ നിന്നും വരുംവഴി നെല്ലിപ്പറമ്പും പാടവും താണ്ടി പുഴയിലെത്തി. ഊരിയ ടൗസറും ഷർട്ടും കറുത്ത റബർ ബാന്റിട്ട പുസ്തകക്കെട്ടും തലയിൽ വെച്ച് അണകെട്ടി നിർത്തിയ വെള്ളത്തിലിറങ്ങി നടന്നുതുടങ്ങി.
- Details
- Written by: Sathish Thottassery
- Category: Experience
- Hits: 1273
(Sathish Thottassery)
പണ്ട് പണ്ട് എന്ന് പറയാൻ പറ്റില്ല എന്ന് തോന്നുന്നു. കാരണം ഈ പണ്ടിന്റെ ഇരിപ്പുവശത്തെ പറ്റി ലിഖിതമോ അലിഖിതമോ ആയ നിർവചനങ്ങളൊന്നും ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു് നമുക്ക് ഏകദേശം ഒരു അര നൂറ്റാണ്ടു പുറകിലേക്ക് പോകാം. കുറച്ചു കൂടി വിശദമായി പറയുകയാണെങ്കിൽ തൊട്ടനിയൻസ് ചൂരി മൂക്കൊലിക്കുമ്പോൾ കയ്യിന്റെ മുട്ടിനും പടത്തിനും ഇടക്കുള്ള ഭാഗം കൊണ്ട് ഒരു വലി വലിച്ചു ടൗസറിൽ തൊടയ്ക്കണ കാലം എന്ന് പറയാം.
- Details
- Written by: Sathish Thottassery
- Category: Experience
- Hits: 1019
(Sathish Thottassery)
ബാല്യത്തിൽ എല്ലാവർക്കും കുഞ്ഞു മനസ്സിൽ പേടി ഉണ്ടാക്കുന്ന കുറെ സംഗതികൾ ഉണ്ടാകും ചിലർക്ക് പട്ടിയെ, ചിലർക്ക് കൂറയെ, ആനയെ മറ്റു ചിലർക്ക് പ്രേതത്തെ അങ്ങിനെ നീളുന്നു ആ പട്ടിക. എനിക്ക് പേടി കള്ളന്മാരെയായിരുന്നു. രാത്രിയുടെ ഏകാന്തതയിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ ഗ്യാസ് പോകും.
- Details
- Written by: Sasidhara Kurup
- Category: Experience
- Hits: 1247
(Sasidhara Kurup)
മാവേലിക്കര ബുദ്ധ Junction ലെ ആൽത്തറയിൽ പുത്രച്ചൻ* മൗനം തുടർന്നു. മാർത്താണ്ഡവർമ്മ യോടുള്ള കൊടിയ പക, ആൽമരങ്ങളും മുൾചെടികളുമായി വളർത്തി എട്ടുവീട്ടിൽ പിള്ളമാരുടെയും, തമ്പി രാമൻ രാമൻ്റെയും, തമ്പിരാമൻ ആതിച്ചൻ്റെയും, മുക്കുവ തുറകളിൽ തള്ളിയ പിള്ളമാരുടെ പെണ്ണുങ്ങളുടെയും ആത്മാക്കൾ രാമയ്യൻ ദളവയുടെ ശവകുടീരത്തിൽ കാവൽ നിന്നു, മുനിസിപ്പാലിറ്റി ക്കു സമീപത്തുള്ള കാവിൽ.
- Details
- Written by: Sathish Thottassery
- Category: Experience
- Hits: 1436
(Sathish Thottassery)
രാത്രിഭക്ഷണത്തിനും ഉറക്കത്തിനും മദ്ധ്യേ ഉള്ള സീറോ അവറിൽ എന്താണ് ചിന്തിക്കുക എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് ചിന്ത കൃഷ്ണൻ കുട്ടി വാര്യരിൽ ചെന്ന് മുട്ടി നിന്നത്. . പിന്നെ മാഷ്ടെ സംസ്കൃതം ക്ലാസുകൾ.
- Details
- Written by: Krishnakumar Mapranam
- Category: Experience
- Hits: 1379
(Krishnakumar Mapranam)
ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമാണ് ജന്മദിനം. ഭൂമിയിലേയ്ക്ക് ഒച്ചവച്ച് കരഞ്ഞുപുറത്തേയ്ക്കുവീണ ദിനത്തിൻ്റെ ഓർമ്മകൾ ഓരോ വർഷവും പുതുക്കികൊണ്ടിരിക്കുന്ന ദിവസം.
- Details
- Written by: V Suresan
- Category: Experience
- Hits: 1447
ആത്മഹത്യാപരമായ ആ വാർത്ത കേട്ടപ്പോഴാണ് ഞാൻ ആത്മഹത്യയെപ്പറ്റി വീണ്ടും ചിന്തിച്ചത്. കുട്ടിക്കാലം മുതൽക്കേടി ഹത്യയെപ്പറ്റി കേട്ടിരുന്നു എങ്കിലും കോളേജിൽ ആയപ്പോൾ കേട്ട ഒരു പ്രസംഗം ആണ് ഇന്നും മായാതെ നിൽക്കുന്നത്. എൻ്റെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന കെ.എസ്.മനോജ് കുമാറിൻ്റേതായിരുന്നു ആ പ്രസംഗം.