2017 August 26
നാളുകൾക്ക് ശേഷം ഇന്നാണ് എഴുതാനുള്ള പ്രേരണ വന്നത്.
ഒഴിഞ്ഞ താളുകളിൽ കുത്തി കുറിച്ച് പൂർണമാക്കാനായിരുന്നു കരുതിയത്.. പക്ഷേ ഇൗ ദിവസം എന്തെങ്കിലും എഴുതി തള്ളിക്കളയാൻ ഉള്ളതല്ലെന്ന് തോന്നി. ശ്വാസ തടസ്സവും, നെഞ്ച് വേദനയും പനിയുമായ് അച്ഛനെ ഇന്നാണ്
കോഴിക്കോട് മെഡി.കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ജോലി സ്ഥലത്ത് നിന്ന് അവിടെ എത്തുമ്പോൾ അമ്മയും ചേട്ടനും കേഷ്യലിറ്റിൽ ഉണ്ടായിരുന്നു. അച്ഛനെ മറ്റേതെങ്കിലും ഹോസ്പിറ്റലിൽ കാണിക്കണം എന്നാണ് ചേട്ടൻ പറഞ്ഞു. ഉടൻ തന്നെ ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് അച്ഛനെ മാറ്റി.
ഹോസ്പിറ്റലിൽ എത്തുമ്പോൾ തന്നെ അച്ഛന്റെ സ്ഥിതി വഷളായി തുടങ്ങിയിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കുറച്ച് സമയം കൊണ്ട് ശാന്തമായി. സമയം വൈകിയിരുന്നു. ചേട്ടനെയും അമ്മയെയും വീട്ടിലേക്ക് പറഞ്ഞയച്ചു.ഞാൻ അച്ഛന്റെ കൂടെ ഇരുന്നു.
അമ്മയെവിടെയെന്ന് അച്ഛൻ ഇടയ്ക്ക് ചോദിച്ചു. വീട്ടിൽ പോയി നാളെ രാവിലെ തന്നെ വരും എന്ന് പറഞ്ഞപ്പോൾ.അച്ഛന്റെ മുഖത്ത് ഒരു നിസംഗത ഉണ്ടായിരുന്നു. ഞാൻ ഐസിയു വിന് പുറത്ത് ഇറങ്ങി നിന്നു. പെട്ടെന്ന് ഡോക്ടർ മാർ ഓടി വരുന്നു. കാര്യം അറിയാതെ ഞാൻ ഉള്ളിലേക്ക് എത്തി നോക്കിയപ്പോൾ . അച്ഛന് CPR കൊടുക്കുന്നതാണ് കണ്ടത്. എന്റെ കണ്ണ് കലങ്ങി. ഒന്നും കാണാൻ കഴിയാതെ ഞാൻ അടുത്ത് കണ്ട ബെഞ്ചിൽ ഇരുന്നു. ഡോക്ടർ പുറത്ത് വന്നു. സ്ഥിതി പെട്ടെന്ന് മോശമായെന്നും. എല്ലാവരെയും അറിയിച്ചോളാൻ പറഞ്ഞു. ചേട്ടനെ വിളിച്ച് പറഞ്ഞു പെട്ടെന്നു വരണം. ഞാൻ ഐ. സി.യുവിൽ കയറി. അച്ഛനെ വെന്റിലേറ്റ റിലേക്ക് മാറ്റി യിരുന്നു. അച്ഛൻ എന്റെ കൈ പിടിച്ചു. എന്തോ പറയാൻ ശ്രമിച്ചു.വാക്കുകൾ പുറത്ത് വന്നില്ല. കരച്ചിൽ വന്നപ്പോൾ ഞാൻ പുറത്ത് ഇറങ്ങി. തിരിച്ച് കയറുമ്പോൾ. അച്ഛന് ജീവനില്ല. അപ്പോൾ ചേട്ടൻ വന്നു ഡോക്ടർ അവനെ ഉള്ളിലേക്ക് വിളിച്ചു. അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു കഴിഞ്ഞിരിക്കുന്നു. നിശ്ശബ്ദത. വെന്റിലേറ്റർ ഊരി സിസ്റ്റർ മാർ അച്ഛനെ തുടയ്ക്കുന്നു. അമ്മയും മാമനും പുറത്ത് ഇരിക്കുന്നു. സമയം, പുലർച്ചെ 3 മണി. അമ്മയോട് കഞ്ഞി ഉണ്ടാക്കി വരാൻ വീട്ടിലേക്ക് പോകാൻ പറഞ്ഞു. മാമന്റെ കൂടെ പറഞ്ഞു വിടാൻ പോകുമ്പോൾ. അമ്മയ്ക്ക് അച്ഛനെ കാണണം എന്നൊരു ആഗ്രഹം പറഞ്ഞു. അച്ഛൻ ഉറങ്ങാണ് കഞ്ഞിയും കൊണ്ട് വരുമ്പോൾ സംസാരിക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് വിട്ടു. അമ്മ പോയി കുറച്ച് കഴിഞ്ഞ് ആംബുലൻസ് വിളിച്ചു. അച്ഛനെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു.