വായനയുടെ വസന്തം
ഷാഫിയുടെ സിനിമാലോകം - സംവിധായകന്റെ പണി
- Details
- Written by: Shafy Muthalif
- Category: Featured serial
- Hits: 32
തൃശ്ശൂർ രാഗത്തിൽ ആണ് പണി കണ്ടത്. അവിടെ തന്നെ കാണേണ്ട സിനിമയാണ് അത് . തൃശ്ശൂരിൻ്റെ വൈബ് മൊത്തത്തിൽ ആവാഹിക്കുന്ന സിനിമ. മന്ദതാളത്തിൽ സാധാരണ സിനിമ പോലെ തുടങ്ങി പിന്നെ ഒരു അതിവേഗ ഹോളിവുഡ് സിനിമയുടെ ശൈലിയിൽ പോകുന്ന ഈ സിനിമ സമൂഹത്തെ ഒരു തരത്തിലും ഉദ്ധരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നത് വളരെ വ്യക്തമാണ്. മോഡേൺ സിനിമയിൽ വയലൻസ് ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമാണ്. KILL BILL എന്ന Quentin Tarantino സിനിമ തുടങ്ങി വച്ച ഈ തരംഗം സ്ക്രീനുകൾക്ക് ചുവപ്പ് രാശി നൽകി ഇപ്പോഴും തുടരുന്നു. സമൂഹത്തിലെ അക്രമപ്രവണതകൾക്ക് ചില സിനിമകൾ കാരണമാകാറുണ്ട് എന്നത് സത്യം തന്നെ. ദൃശ്യം സിനിമ എത്രയോ അക്രമങ്ങൾ പോലീസിൽ നിന്ന് മറച്ചു പിടിയ്ക്കാനുള്ള ശ്രമങ്ങൾക്ക് പ്രേരണയായി എന്നത് നമുക്കറിയാം. മോഹൻലാലിൻ്റെ കഥാപാത്രങ്ങൾ തുടങ്ങി വച്ച ദേവാസുര നരസിംഹ പ്രതിഭാസങ്ങൾ ഇപ്പോഴും മലയാളി പുരുഷൻമാരെ അതു പോലുള്ള കോമാളി വേഷം ജീവിതത്തിൽ കെട്ടിയാടാൻ പ്രേരിപ്പിക്കുന്നവയാണ് . സത്യത്തിൽ അത്രയും നെഗറ്റീവ് ഇൻഫ്ലുവൻസ്, പണി എന്ന സിനിമയിലെ കഥാപാത്രങ്ങൾ ഉണ്ടാക്കാൻ പോകുന്നില്ല. ബൊഗയ്ൻ വില്ല എന്ന ചിത്രത്തിലെ സൈക്കോപാത് കഥാപാത്രം ചെയ്യുന്നതും വയലൻസ് തന്നെയാണല്ലോ . പിന്നെ റിയലിസ്റ്റിക് ആയ രീതിയിൽ ഉള്ള കഥ പറച്ചിൽ രീതിയിൽ യാഥാർത്ഥ്യം മനസ്സിനെ തൊടുന്ന രീതിയിൽ എടുത്ത് വയ്ക്കുന്നത് കൊണ്ട് സംവിധായകൻ ഉദ്ദേശിക്കുന്നത് പ്രേക്ഷകരുടെ മനസ്സിൽ പണി പോലുള്ള സിനിമകളിൽ എത്തുന്നു . സംവിധായകന് അയാളുടെ പണി നന്നായി അറിയാം എന്നത് വ്യക്തം. പിന്നെ മോഹൻലാലിനെ പോലെ അമിതാഭിനയം കാഴ്ചവയ്ക്കാത്ത യുവ നടൻമാർ കൂടിയാകുമ്പോൾ സംഗതി പൂർണ്ണമാകും. വയലൻസ് സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ റിലേറ്റ് ചെയ്യപ്പെട്ട് മനസ്സിനെ തൊടുന്നത് അപ്പോഴാണ് . ഇത് തീർച്ചയായും പതിനെട്ട് വയസ്സിന് മുകളിൽ ഉള്ളവർക്കായി നിജപ്പെടുത്തേണ്ട സിനിമ തന്നെയാണ് . അത് അങ്ങനെ അല്ല സർട്ടിഫൈ ചെയ്തിരിക്കുന്നത് എങ്കിൽ അത് തെറ്റാണ്. ജോജു ഒരു നല്ല നടൻ ആണ്. അയാൾ ആദ്യമായി സംവിധാനം ചെയ്യുമ്പോൾ സ്വന്തമായ ഒരു ശൈലി ഉണ്ട് എന്ന് തെളിയിക്കാൻ കഴിഞ്ഞു എന്നത് ഒരു പ്രധാന കാര്യമാണ്. സ്ഥിരം ടെംപ്ലേറ്റുകളുടെ പുറകേ പോകാൻ ശ്രമിച്ചില്ല. പൃഥ്വിരാജ് ലൂസിഫറിൽ പരീക്ഷിച്ചത് അത്തരമൊരു എളുപ്പ പണിയാണ്. എന്തായാലും ഒരു പണിയും എളുപ്പപണിയാവില്ല. അതു കൊണ്ടാണല്ലോ ഇത് പോലെ ചുമ്മാ ഇരുന്ന് ഓരോന്ന് എഴുതുമ്പോൾ നമുക്കൊക്കെ പണി കിട്ടുന്നത്.
ഈ സിനിമയിൽ നായികയുടെ സൗന്ദര്യം എന്നത് സിനിമയുടെ കഥാതന്തുവിൽ സ്പർശിക്കുന്ന ഒരു പ്രധാന കാര്യമാണ്. ശക്തമായ നായികാ കഥാപാത്രങ്ങൾ ആണ് സിനിമയിൽ ഉള്ളത്. സീമയുടെ ഈ പ്രായത്തിലും ഉള്ള ആക്ഷൻ സീനുകൾ കണ്ടപ്പോൾ അങ്ങാടി എന്ന ചിത്രത്തിലെ സാരി ഉടുത്ത് മോട്ടോർ ബൈക്ക് ഓടിച്ച് തീയുടെ ഇടയിലൂടെ ചെയ്ത അതി സാഹസിക രംഗങ്ങൾ ഓർമ്മയിൽ വന്നു, പല സമയത്തും ഭൂരിഭാഗം തൃശ്ശൂർകാരുടേയും ഒപ്പം ഇരുന്ന് ഞാനും കയ്യടിച്ചു. ഒരു പാട് സ്ത്രീകളും കാഴ്ചക്കാരായി ഉണ്ടായിരുന്നു. അവർക്കും സിനിമ ഇഷ്ടമാവുന്നതായി തോന്നി.
ഒരു പാട് നായക കഥാപാത്രങ്ങൾ ഇതിനകം ജോജു ചെയ്തു കഴിഞ്ഞു . എന്നിട്ടും മോഹൻലാൽ ഒക്കെ ചെയ്യുന്ന പോലുള്ള ഒരു ‘ ഹീറോ ‘ കഥാപാത്രം അയാൾക്ക് നൽകാൻ അയാൾ തന്നെ വേണ്ടി വന്നു. അതായത് കാണാൻ അൽപ്പം വൃത്തിയും മെനയുമുള്ള സ്റ്റൈലിഷ് കഥാപാത്രം . ആ പണിയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ.
പിന്നെ വിവാദങ്ങൾ. നെഗറ്റീവ് പബ്ലിസിറ്റി പലപ്പോഴും ഉപകാരപ്രദമായിട്ടാണ് സോഷ്യൽ മീഡിയയിൽ കണ്ട് വരുന്നത്, അങ്ങനെ വരുമ്പോൾ ഇപ്പോൾ കിട്ടിയ എട്ടിൻ്റെ പണിയും, ‘പണി’യ്ക്ക് ഉപകാരമായേ ഭവിക്കൂ.
മഹേഷും ദക്ഷയും 30
ഭാഗം 30
മിസ്സിനൊപ്പം കാറിലിരിക്കുമ്പോൾ ദക്ഷ നിശബ്ദയായിരുന്നു. അവൾക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല. എങ്ങനെയൊക്കെയോ കടിച്ചു പിടിച്ചിരിക്കുന്നു.
"മിസ്സെന്നെ മനപ്പൂർവം അങ്ങോട്ട് കൊണ്ടുപോയതാണോ?"
ഒടുവിൽ അവൾ മിസ്സിനോട് സംസാരിച്ചു...
മലയാളോത്സവം 2024
- Details
- Written by: Chief Editor
- Category: Uncategorised
- Hits: 179
യു കെ യിലെ മലയാളം എഴുത്തുകാരുടെ സമ്മേളനം, കലാ പ്രദർശനം, പുസ്തക പ്രദർശനം, പുസ്തക പ്രകാശനം, പ്രസംഗം, ചർച്ച, വിനോദകേളികൾ എന്നീ പരിപാടികളോടെ 2024 നവംബർ 2, 3 തീയതികളിലായി ലണ്ടനിലെ കേരളാഹൗസിൽ മലയാളോത്സവം കൊണ്ടാടുന്നു. പ്രശസ്ത സാഹിത്യകാരനായ ബെന്യാമിൻ പങ്കെടുക്കുന്ന ചടങ്ങിൽവച്ച് MAUK എഴുത്തച്ഛൻ ഗ്രന്ഥശാലയുടെ ഔപചാരികമായ ഉദ്ഘാടനവും നിർവ്വഹിക്കപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും ഇനിയുള്ള ലിങ്ക് സന്ദർശിക്കുക.
മഹേഷും ദക്ഷയും 29
ഭാഗം 29
ഉമയ്ക്ക് മുൻപിൽ കസേരയിട്ടിരുന്ന ദക്ഷ അവളെ നോക്കിയിരിപ്പാണ്, എന്തെങ്കിലും സംസാരിക്കുന്നില്ല.
"താനെന്താ കുട്ടി ഇങ്ങനെ... ഞാൻ കരുതി എന്നൊട് കലപില മിണ്ടുമെന്ന്... മഹി... മഹിയേട്ടൻ സുഖമായിരിക്കുന്നോ...?"
മഹിയുടെ പേര് പറഞ്ഞപ്പോൾ വാക്കുകൾ ഇടറിയെങ്കിലും അത് മറച്ച് അവൾ ചോദിച്ചു... അതേയെന്ന് തലയാട്ടിയതല്ലാതെ ദക്ഷ ശബ്ദിച്ചില്ല.
മൊറോക്കോ ഡയറി 2- ആട്ടിൻ കാട്ടത്തിൽ നിന്നും സുഗന്ധ ദ്രവ്യം!
- Details
- Written by: Canatious Athipozhiyil
- Category: Uncategorised
- Hits: 401
Read Full
ഇനി നടന്ന ഒരു കാര്യം പറയാം. മൊറോക്കോയിലെ രണ്ടാമത്തെ ദിവസം നടന്ന കാര്യം ആണ്. അതും സംഭവ ബഹുലമാണ് ! പക്ഷെ, നടന്ന കാര്യം എന്നുദ്ദേശിച്ചത് മൊറോക്കോയിലെ തെരുവീഥികളിലൂടെ കിലോമീറ്ററുകൾ നടന്ന കാര്യം ആണെന്ന് മാത്രം! രണ്ടാം ദിവസം ഒരു മലകയറ്റം ഉൾപ്പടെ നടന്നത് 12 കിലോ മീറ്റർ! ഇതൊക്കെ വായിക്കുന്നവർ ഓർക്കും ഇതെന്തു ഹോളിടായ് ആണ് ഹേ?
മൊറോക്കോ ഡയറി
- Details
- Written by: Canatious Athipozhiyil
- Category: Travelogue serial
- Hits: 609
ഒരു ചെറിയ അവധിക്കാല ആഘോഷത്തിനായി മോറോക്കോ വരെ പോയി തിരിച്ചു വന്നു. അപ്പോൾ മുതൽ ആലോചിക്കുന്നതാണ് ഒരു ചെറിയ കുറിപ്പ് ഇടണമെന്ന്. പക്ഷെ എഴുതാൻ സമയം കിട്ടുന്നില്ല. എന്നാലിന്നങ്ങു ആ ചടങ്ങ് നടത്തിയേക്കാം എന്ന് കരുതി! കേട്ടറിവിനെക്കാൾ വലുതാണ് മോറോക്കോ എന്ന കൊച്ചു രാജ്യത്തിലേ വിശേഷങ്ങൾ!
മഹേഷും ദക്ഷയും 28
ഭാഗം 28
ഉമ!!! ദക്ഷയ്ക്ക് തല ചുറ്റുന്നപോലെ തോന്നി, ഭൂമി പിളർന്നു താഴേക്ക് പതിച്ചാൽ പോലും വേണ്ടില്ല. അത്രയ്ക്കും ഭയം പടർന്നു കഴിഞ്ഞു, ഉള്ള് പുകഞ്ഞു കത്തി... ദക്ഷ രാധിക മിസ്സിനെ തുറിച്ചു നോക്കി അവര് ഭാവഭേതമില്ലാതെ നിൽപ്പുണ്ട്, എല്ലാം അറിഞ്ഞിട്ട് തന്നെ ഇങ്ങോട്ട് കൊണ്ടുവന്നതാണ്...
ദ്വിജൻ 12 - പരിണാമത്തിന്റെ വഴിയിൽ
- Details
- Written by: Mekhanad P S
- Category: Experience serial
- Hits: 567
ദ്വിജൻ 12 - പരിണാമത്തിന്റെ വഴിയിൽ
ജീവിതത്തിന്റെ അർത്ഥം എന്തെന്നറിയാനുള്ള ആകാംഷ പുരാതനകാലം മുതൽ ഉണ്ടായിരുന്നു. ജീവിതത്തിന് ഒരർത്ഥവും ഇല്ല എന്നും അതു തേടി സമയം കളയുന്നത് അനർത്ഥമാണെന്നുമുള്ള വാദം ഒരുവശത്തുണ്ട്. നമുക്കു മറുവാദങ്ങളിലേക്കു പോകാം. ഭാരതീയ വിചാരധാരകളിൽ മായാവാദവും, കർമ്മസിദ്ധാന്തവും, ശക്തിയോടെ ഇന്നും നിലനിൽക്കുന്നു. സ്വർഗത്തിലേക്കുള്ള റിക്രൂട്ട്മെന്റ് സെന്റർ ആണ് ഭൂമി എന്ന സെമറ്റിക് മതങ്ങളുടെ സങ്കല്പവും ശക്തമായി കളത്തിലുണ്ട്. എന്തായാലും വാദങ്ങൾക്കൊക്കെ കൃത്യമായ തെളിവുകൾ ലഭിക്കുന്നതുവരെ ഈ ചർച്ച അഭംഗുരം തുടരും. പുതിയ വാദങ്ങൾ ജനിക്കുകയും ചെയ്യും.