മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Jithin V U
- Category: prime story
- Hits: 1995
ഒരു ഡബിൾ ബാരൽ ഗണ്ണിന്റെ കുഴലുകൾ പോലെയാണ് അപ്പന്റെ കണ്ണുകൾ. ഉള്ളിലോട്ട് കുഴിഞ്ഞ്, രണ്ട് കുഴലുകൾ പോലെ. അപ്പൻ ഉന്നം പിടിക്കുന്നതും കാഞ്ചി വലിക്കുന്നതും ലക്ഷ്യം ബേധിക്കുന്നതും എല്ലാം ആ കണ്ണുകൾ കൊണ്ടാണന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
- Details
- Written by: Shaheer Pulikkal
- Category: prime story
- Hits: 7768
1
എഴുപത്തിരണ്ടാം വയസ്സിൽ ഇനിയൊന്നും ചെയ്യാനില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഒരാൾ എന്നെത്തേടി വന്നത്.
- Details
- Written by: Sathesh Kumar O P
- Category: prime story
- Hits: 2803
ചാണിപ്പച്ച നിറമുള്ള തേയിലക്കാടുകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന തീവണ്ടി പാത അവസാനിക്കുന്നിടമാണ് ടോപ് സ്റ്റേഷൻ. കൽക്കരിപ്പുക തുപ്പി തീവണ്ടി കിതച്ച് കിതച്ച് നീങ്ങുമ്പോൾ ഉയരുന്ന കറുത്ത പുക വെളുത്ത പഞ്ഞിക്കെട്ട് മേഘങ്ങളിലേക്ക് ഇടകലരുന്നു. നിഴലും വെളിച്ചവും ഇടകലർന്ന ഒരു സുന്ദര ചിത്രം പോലെ!
- Details
- Written by: വി. ഹരീഷ്
- Category: prime story
- Hits: 3551
വേനലിറങ്ങിയപ്പോൾ ആനയിറങ്ങി. ആനയിറങ്ങി സഹ്യനിൽ നിന്നൊഴിഞ്ഞ്, മലയിറങ്ങി, കുന്നൊഴിഞ്ഞ്, ബഫർസോണിലൂടെ നടന്ന്, നാട്ടിലെത്തി, നാട്ടിലെത്തി ആളുകളെ പേടിപ്പിച്ചു. പിന്നെ നഗരത്തിലൂടെ നടന്ന് തൃശ്ശൂര് വടക്കുംനാഥന്റെ മുമ്പില് നിന്നു. നാട്ടാനകളും,താപ്പാനകളും, കുങ്കിയാനകളും പരസ്പരം നോക്കി ചിരിച്ചു. മൃഗസ്നേഹികൾ ആനയുടെ വിധിയൊച്ഛയിൽ ഞെടുങ്ങി.
- Details
- Written by: Shaheer Pulikkal
- Category: prime story
- Hits: 9583
എഴുപതാം പിറന്നാളിന്റെ കേക്ക് മുറിച്ച് ഒരു കഷ്ണം കൈയ്യിലെടുത്തപ്പോൾ പരേതനായ തന്റെ കെട്ടിയോൻ വറീതു മാപ്പിളയെ നമിത ഓർത്തുസങ്കടപ്പെട്ടു. ആഘോഷം കഴിഞ്ഞ് ഒരു കസേരയിൽ ഇരുന്നപ്പോൾ മൂത്തമകൻ സണ്ണി ഒരു കത്തും പിടിച്ച് ഓടിവരുന്നു.
- Details
- Written by: Sathy P
- Category: prime story
- Hits: 2114
മലയാളമാസത്തിലെ ആദ്യശനിയാഴ്ചയായ ഇന്ന് ഹരിക്കും അമ്മയ്ക്കും അമ്മുവിനുമൊപ്പം ഈ മലയടിവാരത്ത് താൻ വീണ്ടുമെത്തിയിരിക്കുന്നു, ഏറെ നാളുകൾക്കു ശേഷം, തന്റെ ഇഷ്ടദൈവമായ അയ്യപ്പസ്വാമിയെക്കണ്ട് അനുഗ്രഹം വാങ്ങാൻ.
- Details
- Written by: ജസ്ലി കോട്ടക്കുന്ന്
- Category: prime story
- Hits: 1221
ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മുറിയുടെ വാതിൽ തള്ളിത്തുറന്നാൽ ആദ്യം കാണേണ്ടത് തൂങ്ങിക്കിടക്കുന്ന ശോഷിച്ച കാലുകളാണ്. ശരീരം താഴ്ന്നു കിടക്കണം. അതായത്, തറയിൽ നിന്നും വളരെ കുറച്ച് മാത്രം ഉയരത്തിൽ. അതിന് നീളമുള്ള കയർ തന്നെ വേണം. പണ്ട് ഗൾഫിൽ പോയപ്പോ പെട്ടി കെട്ടിയ കയറുണ്ട് റാക്കിന്റെ മുകളിൽ. പൊടിയിൽ മുങ്ങിയ കയറെടുത്ത് രണ്ട് തവണ കുടഞ്ഞ് പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ഒന്നുഴിഞ്ഞു.
- Details
- Written by: Molly George
- Category: prime story
- Hits: 1222
ഓരോന്നും ചിന്തിച്ചങ്ങനെ നടക്കണേൻ്റെടയിൽ കാല് ചെറുതായൊരു കല്ലിൽത്തട്ടി, വേദനിച്ചപ്പോഴാണ് അയാൾക്ക് സ്വബോധമുണ്ടായത്. ഇരുവശവും ജാതിമരങ്ങൾ നിറഞ്ഞ മെറ്റൽ വിരിച്ച റോഡിലൂടെയാണ് നടപ്പ്. കുത്തനെയുള്ള കയറ്റം കഴിഞ്ഞാൽ ഗോപാലൻ്റെ വീടാണ്.