മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Akhil Jith
- Category: prime poetry
- Hits: 2723
നിറത്തിലൊക്കെ എന്ത് കാര്യം
എന്നു ചോദിക്കുന്ന നാട്ടിൽ
"ഒന്ന് ചിരിച്ചേ നിന്നെ കാണാനാ"
എന്ന് കറുത്തവരെ കളിയാക്കുന്ന നാട്ടിൽ
അവളൊരു വിസ്മയമായിരുന്നു.
- Details
- Written by: Haneef C
- Category: prime poetry
- Hits: 3223
കടലിനടിയിൽ നിന്നും കണ്ടെത്തിയ
പുസ്തകത്തിൽ
ഈയിടെ ജീവിച്ചിരുന്ന
പുരാതന ശിലായുഗത്തിലെ
ഒരു ഗുഹാ മനുഷ്യനെക്കുറിച്ച് പറയുന്നുണ്ട്
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 4093
പറയാൻ മറന്നതൊക്കെയും നിൻ മിഴി-
ക്കവിതയിൽ വായിച്ചെടുത്തുപോയി.
പകലോനൊരുക്കിയ സന്ധ്യയിൽ ഞാനതു
പലകുറി ചൊല്ലിപ്പറന്നുപോയി.
- Details
- Written by: Vasudevan Mundayoor
- Category: prime poetry
- Hits: 4974
വിശക്കുന്ന കുഞ്ഞേ
കരയല്ലെ കണ്ണേ
വിഷക്കായ തിന്നു
മരിച്ചു നിന്നമ്മ.
വരുന്നുണ്ട് പിൻപെ
സഹായഹസ്തങ്ങൾ
കൂപ്പുകൈ കാണിച്ച്
കണ്ണീരു വീഴ്ത്തി
വെറും വാക്കു ചൊല്ലി
പിരിയുന്നു പിന്നെ.
- Details
- Written by: Anala Krishna
- Category: prime poetry
- Hits: 3482
കേള്ക്കുന്നു നിന് നാമം
എന് ആദി ബാല്യം മുതല്ക്കേ
കൃഷ്ണനായ്, ക്രിസ്തുവായ്, ബുദ്ധനായ്, നബിയായ്
വിളങ്ങിടുന്നു നീ വിശ്വം മുഴുവനും.
- Details
- Category: prime poetry
- Hits: 2492
ചിലർ കടലാണ്
നിതാന്തമായ
കടൽ ..
അവക്കിടയിൽ
സ്വന്തം ഇടം തേടരുത്......
- Details
- Written by: Shahida Ayoob
- Category: prime poetry
- Hits: 5075
കൊഴിഞ്ഞുവീണ മുടിയിഴകളോരോന്നും കരിനിഴൽ വീഴ്ത്തിയ മനസ്സിനോട് നീ പറഞ്ഞോളൂ.
മാതൃത്വത്തിന് വേണ്ടി നീ ബലിയർപ്പിച്ച പൂക്കളാണ് അവയെന്ന്.
ചാടി തള്ളിയ വയർ നിന്നിലെ ആത്മവിശ്വാസം കെടുത്തുമ്പോൾ പറയുക -
നിന്റെ ഹൃദയതാള താരാട്ടിൻ ഈണം മീട്ടിയ തൊട്ടിലായിരുന്നു അതെന്ന്.
- Details
- Written by: പ്രിയവ്രതൻ S
- Category: prime poetry
- Hits: 6740
എവിടെ ഒളിപ്പിച്ചിരുന്നു നിൻ രാഗാർദ്ര
വിബുധ താരങ്ങളെ കാമ്യനിശീഥിനി!
ചിറകുരുമ്മിപ്പോകുമീഘനവേണിക്കു
പിറകിലോ, ചാരു ശശാങ്കബിംബത്തിലോ?