ആകാശം കാണാതെ
പുസ്തക താളിലോളിപ്പിച്ച
മയിൽപ്പീലി പെറ്റു.
സുഖപ്രസവം, മൂന്നു കുഞ്ഞുങ്ങൾ.
ഒന്നാമത്തെ കുഞ്ഞിനെ
മഴനൃത്തം കാണാൻ
"dream world" ൽ അയച്ചു.
രണ്ടാമത്തെ കുഞ്ഞിനെ
കാട്ടിലേക്ക് വിട്ടു.
മൂന്നാമത്തെ കുഞ്ഞ്
പെറ്റുവീണ നോട്ടുപുസ്തകം
വിട്ടെങ്ങോട്ടുമില്ലെന്ന് ശാഠ്യം പിടിച്ചു.
ഉടുത്തിരുന്ന ഉടുപ്പിന് ഇറക്കം കൂടിയെന്ന് പറഞ്ഞ്
ഒന്നാമത്തവളും
രണ്ടിൽ കുറഞ്ഞ ഭാര്യമാരുള്ള ഇണകളെ കിട്ടാണില്ലെന്ന് പറഞ്ഞ്
രണ്ടാമത്തവളും
മടങ്ങി വന്നപ്പോൾ
നോട്ടുപുസ്തകതിലെ പൗഡർ ഇട്ടു നിറച്ച പേജിലിരുന്ന്
മൂന്നാമത്തെ കുഞ്ഞ് കണ്ണിറുക്കി ചിരിച്ചു.