ഒരു യാത്ര പോകണം.
ഋതുക്കള്‍ കടന്നു പോയ
ഏകാന്തമായ വഴിത്താരയിലൂടെ
മഴ നനഞ്ഞു കുതിര്‍ന്ന..
കാറ്റാടി മരങ്ങള്‍ അതിരിട്ട
തണുത്ത ഇടവഴികളിലൂടെ.
മകരമഞ്ഞു പെയ്യുന്ന
താഴ്വരകളിലൂടെ..
ഗ്രീഷ്മം മേയുന്ന പച്ചക്കുന്നുകള്‍
കയറിയിറങ്ങണം..
തിരയടങ്ങിയ ശാന്തമായ
കടല്‍ത്തീരത്തിരുന്ന്, സ്വപ്നങ്ങളുടെ
വല നെയ്യണം..
ഒടുവില്‍, സൗഹ്യദത്തിന്‍ടെ
ശിഖരങ്ങള്‍ മുറിച്ചുണ്ടാക്കിയ
ജാലകങ്ങള്‍ ഓര്‍മ്മത്തുമ്പികള്‍ക്ക്
നേരെ കൊട്ടിയടക്കണം.
ശേഷം മിന്നും നക്ഷത്രങ്ങള്‍ക്കിടയില്‍
എനിക്കായുള്ള ഇടം തേടി
യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കണം
അനന്തമായി.....