മികച്ച കവിതകൾ
കരയുന്ന കുഞ്ഞിനോടുള്ള ഉപദേശങ്ങൾ
- Details
- Written by: Vasudevan Mundayoor
- Category: prime poetry
- Hits: 4972
വിശക്കുന്ന കുഞ്ഞേ
കരയല്ലെ കണ്ണേ
വിഷക്കായ തിന്നു
മരിച്ചു നിന്നമ്മ.
വരുന്നുണ്ട് പിൻപെ
സഹായഹസ്തങ്ങൾ
കൂപ്പുകൈ കാണിച്ച്
കണ്ണീരു വീഴ്ത്തി
വെറും വാക്കു ചൊല്ലി
പിരിയുന്നു പിന്നെ.