കേള്‍ക്കുന്നു നിന്‍ നാമം
എന്‍ ആദി ബാല്യം മുതല്‍ക്കേ
കൃഷ്ണനായ്, ക്രിസ്തുവായ്, ബുദ്ധനായ്, നബിയായ്
വിളങ്ങിടുന്നു നീ വിശ്വം മുഴുവനും.
ആരു നീ... ആരു നീ...
മാതൃഭാവം തുളുമ്പിടും പ്രകൃതിയോ,
പടര്‍ന്നുകിടക്കും അനന്തമാം പ്രപഞ്ചമോ,
മാറ്റം വിതക്കുവാനെത്തുന്ന കാലമോ,
എന്തിനും പിന്നിലെയാ കാരണമോ?
ആരു നീ... ആരു നീ...
ഓരോ ചെറുനാമ്പിലും വിടരുന്ന ജീവനോ,
ഹൃത്തിലുറങ്ങിടും അനന്തമാം സ്‌നേഹമോ,
ഇരുളകറ്റുന്ന ജ്ഞാനപ്രകാശമോ,
മറഞ്ഞിരിക്കും ശാശ്വത സത്യമോ?
ആരു നീ... ആരു നീ...
തേടി നടന്നു ഞാന്‍,
നീയെന്ന കടലിന്റെ തീരത്തു നിന്നു ഞാന്‍
വിസ്മയമാം നിന്‍ രൂപത്തിലറിയാതെ,
പല നിമിഷങ്ങളിലലിഞ്ഞു ചേര്‍ന്നു ഞാന്‍.
നിന്നിലേക്കുള്ള വിജനമാം പാതയില്‍
അഹന്തതന്‍ കിരീടം മാറ്റി വെച്ചു ഞാന്‍.
അര്‍പ്പിച്ചിടാം ഇനിയുമൊരായിരം ജന്മം
നിന്നെ അറിയുവാന്‍,
ഒന്നായി മാറുവാന്‍.