"അവിടെ അയാളുടെ ഭാര്യയും, കുട്ടികളും അയാളെ വിവശയായും, വിഷണ്ണയായും നോക്കി കൊണ്ടിരിക്കുന്നു."

കർത്താവേ, ഇതിലെന്താണ് കുഴപ്പം?

വർത്തമാനം പറയുമ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ആരും പ്രശ്നമാക്കില്ല. പക്ഷെ ഒരു സാഹിത്യ രചനയിൽ ഇതു കടന്നുകൂടിയാൽ, അറിയേണ്ടവർ നിങ്ങൾക്കു മാർക്കു കുറയ്ക്കും. ഏകവചനവും ബഹുവചനവും കൈകാര്യം ചെയ്യാൻ അറിയില്ലെന്നു വിധിക്കും.

കർത്താവ്(subject) ഇവിടെ ഒന്നല്ല! അനേകരാണ് ("അവർ" ആണ്)
ഇനി നമുക്കു വിഷയത്തിലേക്കു കടക്കാം. ഭാര്യ ഒരാളാണ്. അപ്പോൾ ഭാര്യ വിവശയാവാം. കുട്ടി ഒരാളാണ്. അപ്പോൾ കുട്ടിയ്ക്കും വിവശയാവാം. പക്ഷെ ഭാര്യയും കുട്ടിയും ഒന്നിക്കുമ്പോൾ അത് ആൾക്കൂട്ടമാണ്, "അവർ" ആണ്. അപ്പോൾ അവർക്കു "വിവശർ" ആകാൻ മാത്രമേ തരമൊള്ളു. അതുപോലെ അവർക്കു "വിഷണ്ണർ" ആകാൻ മാത്രമേ കഴിയു. ഇനി നമുക്കു തെറ്റു പരിഹരിച്ചെഴുതാം.

"അവിടെ അയാളുടെ ഭാര്യയും, കുട്ടികളും അയാളെ വിവശയരായും, വിഷണ്ണരായും നോക്കിക്കൊണ്ടിരിക്കുന്നു."

കൂടുതൽ വായനയ്ക്ക്