(Yoosaf Muhammed)
പ്രണയ ബന്ധങ്ങൾക്ക് ആയുസ്സ് തീരെ കുറവാണെന്ന് ചിലർ പറയും. അതല്ല അതു വളരെക്കാലം നീണ്ടു നിൽക്കുമെന്ന് മറ്റു ചിലർ പറയും. എന്തായാലും മുടിയൂർ പുഴക്കാർക്ക് ഒരു കാര്യം ഉറപ്പാണ്. പ്രണയ ബന്ധത്തിന് ആയുസ് തീരെ കുറവാണ്. ശനിയുടെ അപഹാരം വിട്ടുമാറാത്ത ഒരേയൊരു വാക്കാണ് പ്രണയം.
മുടിയൂർ പുഴയെന്ന ഗ്രാമത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ പിറന്നവനാണ് നിർമ്മലൻ കാണാൻ അതി സുന്ദരനായ ഒരു ചെറുപ്പക്കാരൻ. അവനെ കണ്ടാൽ ഏതു പെൺകുട്ടിയും മനസ്സുകൊണ്ട് എങ്കിലും ഒരു നിമിഷം പ്രണയിച്ചു പോകും.
എന്നാൽ നിർമ്മലന്റെ പ്രണയ ബന്ധങ്ങൾക്കൊന്നും ആയുസ്സില്ല. കൂടി വന്നാൽ ഒരു നാലു മാസത്തിനപ്പുറം ഒരു പ്രണയവും മുന്നോട്ടു പോകില്ല. എല്ലാ പ്രണയ ബന്ധത്തിന്റെയും അവസാനം പെൺകുട്ടികൾനിർമ്മലനെ തേയ്ച്ചിട്ടു പോകുകയാണ് പതിവ്. നിർമ്മലന് അതിൽ അവരോട് പിണക്കമോ പരിഭവങ്ങളോഒന്നും ഇല്ല.
ഒരു പ്രേമം നഷ്ടപ്പെട്ടാൽ രണ്ടോ മൂന്നോ ദിവസത്തിനകം അടുത്തേ പ്രേമം ആരംഭിച്ചിരിക്കും. നിർമ്മലൻ പ്രണയിക്കാത്തെ പെൺകുട്ടികൾ നാട്ടിൽ തീരെ കുറവായിരിക്കും. പ്രണയ ബന്ധത്തിൽ നിന്നും വിട്ടു പോയി കല്യാണം കഴിക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിന് നിർമ്മലൻ എന്നും മുൻപന്തിയിലുണ്ടാകും.
നിർമ്മലൻ തന്റെ പതിനാലാമത്തെ വയസ്സിൽ പ്രണയം ആരംഭിച്ചതാണ്. ഇപ്പോൾ വയസ്സു നാൽപ്പതു കഴിഞ്ഞു. ഇതുവരെയും ഒരു കല്യാണം കഴിക്കാൻ നിർമ്മലന് യോഗമുണ്ടായില്ല. ഓരോ ആലോചനയും മുറുകി വരുമ്പോൾ അപ്പോൾ പ്രേമിക്കുന്ന പെണ്ണ് ആ വിവാഹത്തിന് സമ്മതിക്കില്ല. അപ്പോൾ അതു മാറിപ്പോകും. എന്നാൽ ആ സമയെത്തെ പ്രണയ നായികനിർമ്മലനെ കല്യാണം കഴിക്കാൻ തയ്യാറുമാകില്ല.
മീശയും, താടിയുമെല്ലാം നരകേറി തുടങ്ങിയപ്പോൾ നിർമ്മലൻ ഒരു തീരുമാനമെടുത്തു. "ഇനി ആരെയും പ്രണയിക്കുന്നില്ല. "പ്രണയ ബന്ധങ്ങളിൽ നിന്നും സ്വയം വിരമിക്കുക. പ്രണയബന്ധത്തിലെ അവസാനപെൺകുട്ടിയെ ആത്മാർത്ഥമായി പ്രേമിച്ചു നോക്കി. അവളും തേച്ചിട്ടു പോയി. അവളുടെ കല്യാണത്തിനും തന്നാൽ കഴിയുന്ന എല്ലാ സഹായവും നിർമ്മലൻ നൽകി.
പ്രണയത്തിൽ നിന്നെല്ലാം വിടുതൽ വാങ്ങി മുന്നോട്ടു പോകുേമ്പോൾ ഒരു വൈകുേന്നേരം താൻ അവസാനമായി പ്രണയിച്ചപെണ്ണിന്റെ ഭർത്താവ് നിർമ്മലനെ തേടി കവലയിൽ വന്നു.
വന്നപാടെ അയാൾനിർമ്മലനെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു "നിർമ്മലാ, ഞാൻ എത്ര ദിവസമായി താങ്കളെ തേടി നടക്കുന്നു. എന്റെ ഭാര്യ പ്രസവിച്ചു. ഒരാഴ്ചയായി. എനിക്ക് സന്തോഷത്തിന്റെ ദിനങ്ങളാണ്. താങ്കൾക്ക് ഇന്ന് എന്റെ വക ചില വാണ്. വരു നമ്മുക്ക് ബാറിൽ പോയി മദ്യപിക്കാം."
നിർമ്മലൻ സൗമ്യമായി പറഞ്ഞു: സുഹൃേത്തേ, ഞാൻ മദ്യ പിക്കാറില്ല. "അയാൾ ഉടൻ തന്നെ തൊട്ടടുത്തുള്ള കടയിൽ നിന്നും ഒരു പായ്ക്കറ്റ് ഫോറിൻ സിഗരറ്റ് വാങ്ങി നിർമ്മലനു നീട്ടി. വീണ്ടും നിർമ്മലൻ ശബ്ദം താഴ്ത്തി പറഞ്ഞു"ഞാൻ പുകവലിക്കാറില്ല."
അയാൾ നിർമ്മലനെ വിടാൻ ഭാവമില്ല. അടുത്ത പലചരക്കുകടയിൽ നിന്നും രണ്ടു കിലോ നാടൻ കുത്തരി വാങ്ങി നിർമ്മലന്റെ കൈയിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു " നിർമ്മലാ , താങ്കൾ മദ്യപിക്കില്ല, പുകവലിക്കില്ല. ഒരു ദുശ്ശീലവും ഇല്ല. അപ്പോൾ ഈ കുത്തരി കൊണ്ടുപോയി ചൂടു കഞ്ഞി വെച്ചു കുടിക്കൂ" : " ഇതെന്റെ സന്തോഷത്തിനു വേണ്ടിയാണ് !!
മനസില്ലാമനസ്സോടെ കുത്തരി പായ്ക്കറ്റ് വാങ്ങി നിർമ്മലൻ തന്റെ വീടു ലക്ഷ്യമാക്കി നടന്നു.
നിർമ്മലൻ പൊതിക്കെട്ടുമായി അല്പ ദൂരം ചെന്നപ്പോൾ" നിർമ്മേലേട്ടാ, എന്നുള്ള ഒരു വിളി പുറകിൽ നിന്നും കേട്ടു. തിരിഞ്ഞു നോക്കിയ നിർമ്മലൻ കണ്ടത്, താൻ അവസാനമായി പ്രണയിച്ച തന്റെ െകയിൽ അരിപ്പൊതി തന്നു വിട്ടവന്റെ ഭാര്യ അവളുടെ വീടിന്റെ ടെറസിൽ നിന്നും തന്നെ നോക്കി ചിരിക്കുന്നു.
ഒരു നിമിഷം സ്തംഭിച്ചു നിന്ന നിർമ്മല നോട് അവൾ പറഞ്ഞു "ചേട്ടാ, ഇതാണ് എന്റെ മകൻ. അവന് ഞാൻ നിർമ്മലൻ എന്നു പേര് ഇട്ടോട്ടേ? ചേട്ടെന്റെ അനു ഗ്രഹം അവന് എന്നും ഉണ്ടാകണം.
അവളുടെ ചോദ്യങ്ങൾക്ക് മറുപടി ഒന്നും പറയാതെ നിർമ്മലൻ അരിപ്പൊതിയുമായി നടന്നുനീങ്ങി.