കഥകൾ
- Details
- Written by: Anjaly JR Sandeep
- Category: Story
- Hits: 1477
വീട്ടിലേക്കുള്ള ബസിൽ ചിന്തകളിൽ മുങ്ങിയിരിക്കുകയാണ് മീനു. വന്നും പോയുമിരുന്ന ചിന്തകളിലൂടെ അവൾ ചിരിച്ചു, ചിലപ്പോൾ നെടുവീർപ്പിട്ടു, മറ്റു ചിലപ്പോൾ കണ്ണടച്ച് സ്വപ്നം കാണാൻ ശ്രമിച്ചു. മീനു കുറച്ചകലെയുള്ള കോളേജിൽ പഠിക്കുന്നു. ദിവസവും പോയി വരാനുള്ള ദൂരമേയുള്ളൂവെങ്കിലും മീനുവിനെ ഹോസ്റ്റലിൽ നിർത്തിയിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിലെ കുട്ടിയായ മീനുവിന്റെ വീട്ടിൽ ആറു പേരുണ്ട്. അച്ഛനും അമ്മയും പിന്നെ മൂന്നു ചേട്ടന്മാരും. മൂന്നു പേരും ജോലിയുള്ളവർ. അച്ഛന് ചെറിയ കൃഷി ഒക്കെയുണ്ട്.. സ്നേഹവും സഹകരണവുമുള്ളൊരു കുടുംബം.

- Details
- Written by: Anjaly JR Sandeep
- Category: Story
- Hits: 1437
ലളിതമ്മായീന്നുള്ള വിളി കേട്ടു കഴുകി കൊണ്ടിരുന്ന പാത്രം സിങ്കിലിട്ട് അശ്വതി ഓടിച്ചെന്നപ്പോൾ ഒക്കത്തു കണ്ണനുണ്ണിയേം കൊണ്ട് നിന്നു കിതക്കുകയാണ് ചിത്ര. മുന്നിലത്തെ വീട്ടിലെ ലൈൻമാൻ സുരേഷേട്ടന്റെ ഭാര്യയാണ് ചിത്ര.

- Details
- Written by: Shaji.J
- Category: Story
- Hits: 1465
"ആ രണ്ടാം നമ്പർ ബെഡിലെ പേഷ്യന്റിനെ ഒന്നു ശ്രദ്ധിച്ചിക്കേണെ, അയാൾക്കൽപം ടെമ്പറേച്ചർ കൂടുതൽ കാണിക്കുന്നുണ്ട്" വൈകിട്ട് ഡ്യൂട്ടി കൈമാറുമ്പോൾ രമ സിസ്റ്റർ പറഞ്ഞത് പെട്ടുന്നവൾ ഓർത്തു. മെല്ലെ നീരീക്ഷണ വാർഡിന്റെ ഡോർ
- Details
- Written by: Molly George
- Category: Story
- Hits: 1584
റോഡിനരികിലുള്ള മാഞ്ചുവട്ടിൽ പരസ്പരം നോക്കി ,ഒന്നും മിണ്ടാനാവാതെ അവൻ നിന്നു. അവന്റെ മിഴികളിലേയ്ക്ക് ഉറ്റുനോക്കി അവളും.
"സുജിത്ത് , എന്തു പറ്റി നിനക്ക് എന്താണെങ്കിലും തുറന്നു പറയൂ. എന്തിനും പരിഹാരം ഉണ്ടല്ലോ" സോഫിയയുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഒന്നും പറയാതെ വിദൂരതയിലേക്ക് കണ്ണും നട്ട് അവൻ നിന്നു.
- Details
- Written by: Sanil P Gopal
- Category: Story
- Hits: 1437
മഴ തകർത്തു ചെയ്യുകയാണ്. കുട്ടികളെയും ചേർത്തു പിടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ് അയാൾ.. രാവിലെ ഭാര്യയുടെ ശകാരം കേട്ടാണ് ഉണർന്നത്. അയാൾ തല പൊന്തിച്ചു നോക്കി, അവൾ കലി തുള്ളി നിൽക്കുകയാണ്. നശിച്ച മഴ... കണ്ടോ, അടുപ്പിനകം വരെ ചോരുന്നു. അതെങ്ങനാ മഴയ്ക്കു വരെ അറിയാം ഇവിടെ അടുപ്പു പുകയാറില്ലെന്ന്. അയാൾ പതിയെ എണീറ്റിരുന്നു. കുട്ടികളുടെ ശിരസ്സിൽ പതിയെ തലോടി.
- Details
- Written by: Anjaly JR Sandeep
- Category: Story
- Hits: 1444
"അറിഞ്ഞില്ലേ ചാരു പ്രസവിച്ചു. നല്ല ചെമ്പരത്തി പോലുള്ളൊരു മോള്, നീയിനി കുറച്ചു നാളത്തേക്ക് അങ്ങോട്ടേക്ക് പോകണ്ടാ. വെറുതെയെന്തിനാ. പറഞ്ഞത് മനസിലായല്ലോല്ലേ രേവതിക്ക്....." ഇതും പറഞ്ഞു നിർത്തിയിട്ട്, അമ്മ രേവതിയെ ഒരു നോട്ടം നോക്കി. എന്നിട്ട്, "ജാനൂ ഈ തുണിയൊക്കെ ഒന്നു വിരിച്ചിട്ടേ" എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി. കുളത്തിൽ പോയി വന്നതാണമ്മ. നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞ പോലെ ആയിരുന്നു രേവതിക്ക് അപ്പോൾ തോന്നിയത്.

- Details
- Written by: Minimol m
- Category: Story
- Hits: 1590
ഉമ്മറത്തെ മണി മുഴങ്ങി. "മോന് എവിടെ?" വാതിൽ തുറന്ന ഭാര്യയോട് അയാൾ ചോദിച്ചു. "അവന് ഇന്ന് നേരത്തെ ഉറങ്ങി". ഒറ്റ വാക്കില് ഒതുങ്ങി ആ മറുപടി. "മ്ഹും..." അയാൾ മൂളി. കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾ ആയുള്ള പതിവ്

- Details
- Written by: Dileepkumar R
- Category: Story
- Hits: 1226
ബൈക്കിൽ ഒരു ദീർഘദൂര യാത്ര എപ്പോഴോ തീരുമാനിച്ചതായിരുന്നു.പല പല ഉത്തരവാദിത്വങ്ങൾ. എല്ലാം കഴിയുന്ന പോലെ തീർത്ത് യാത്രയുടെ ദിവസം നിശ്ചയിച്ചു. ഒരുക്കങ്ങളെല്ലാം നന്നായിത്തന്നെ പൂർത്തീകരിച്ചു. തുടർന്ന്വിജയകരമായ