മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

നവി വല്ലാതെ അസ്വസ്‌ഥയായിരുന്നു, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നവംബർ 13. കലണ്ടർ നോക്കി അന്ന് കറുത്തവാവ് കണ്ടുപിടിച്ചത് ആമിയാണ്. പക്ഷെ ഇതൊന്നുമല്ല നവിയെ ദേഷ്യംപിടിപ്പിച്ചത്. വെള്ളി, ശനി, ഞായർ വേണേ

തിങ്കൾകൂടി ലീവെടുത്താൽ നാല് ദിവസം അടിച്ചുപൊളിക്കാമായിരുന്നു എന്നിട്ടും ഈ ഹോസ്റ്റലിൽ കുത്തിയിരിക്കേണ്ടിവന്നു. തിങ്കളാഴ്ച്ച പ്രോജക്ട് വെച്ചില്ലേ ആകാശം ഇടിഞ്ഞു വീഴുമത്രെ. എഴുതാനും ഒരു മൂഡില്ല.

അങ്ങനെ മൊബൈലിൽ കുത്തികളിച്ചോണ്ടിരിക്കയാണ് അത് അവളുടെ കണ്ണിൽ തടഞ്ഞത്. 'ഓജോ ബോർഡ് സത്യവും മിഥ്യയും'. ആർട്ടിക്കിൾ വായിക്കാനൊന്നും മെനക്കെട്ടില്ല. ഓജോ ബോർഡ് കിട്ടുമൊന്ന് ഗൂഗിളിൽ പരാതി. ഡിസൈൻ കിട്ടി. ഉണ്ടാക്കേണ്ട വിധവുമുണ്ട്. മെഹ്‌റു തന്നെ ശരണം.

ആദ്യമൊന്നും മെഹ്‌റു സമ്മതിച്ചില്ലെങ്കിലും മാനസകൂടി പറഞ്ഞപ്പോൾ അവൾ വരച്ചു തന്നു. ഇനി കളിക്കാൻ ആളെ കണ്ടുപിടിക്കണം. മാനസ തയ്യാർ, നവിയും റെഡി. ഇനി ഒരാൾകൂടെ വേണം മെഹ്‌റു ഈ പണിക്കില്ലെന്നു ആദ്യമേ പറഞ്ഞു. ഇനി ആമിയിലാണ് ആകെ പ്രതീക്ഷ. അവൾക്കാന്നേ ഭയങ്കര പേടിയും. ആമിയെ ഒരുവിധത്തിൽ സമ്മതിപ്പിച്ചു.

രാത്രി മുറിയിൽ വെളിച്ചമില്ല. നിശ്ശബ്ദത തളംകെട്ടി നിൽക്കുന്നു. ഒരു മെഴുകുതിരി വെളിച്ചത്തിൽ അഞ്ചു പേർ. ആമിയും നവിയും മാനസയും കോയ്‌നിൽ കൈവെച്ചു.  മെഹ്റുവും റോസും കാഴ്ച്ചക്കാരാണ്. ഒരുപാട് വിളിച്ചിട്ടും ഒരു ആത്മാവും വന്നില്ല. ഇതെല്ലാം തട്ടിപ്പു പരിപാടിയാണെന്നും പ്രഖ്യാപിച്ച നവി ലൈറ്റിടാൻ മെഹ്റുവിനോട് പറഞ്ഞു.

പെട്ടെന്ന് കോയിൻ അനങ്ങാൻ തുടങ്ങി. എല്ലാരും പേടിച്ചെങ്കിലും പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഒരു പാവം ആത്മാവിനെ കൂട്ടുകിട്ടി. അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമെല്ലാം ശരിയായിരുന്നു. അതവരെ അത്ഭുതപ്പെടുത്തി. അവർക്ക് പുതിയൊരു കൂട്ടുകിട്ടിയപോലെയാണ് തോന്നിയത്.

ഓജോ ബോർഡ് പെട്ടന്നുതന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമായി കൂടെ അയാളും, ആ പാവം ആത്മാവ്. കോളേജിലെ വഴക്കുകൾക്കുള്ള പരിഹാരം, അവർക്കിടയിലെ പ്രശ്നങ്ങൾക്കുള്ള പോംവഴികൾ, ചില രഹസ്യങ്ങൾ എല്ലാം അവർ ഓജോ ബോർഡിനോട് അല്ല അയാളോട് ചോദിച്ചു. ദിവസവും ഓജോ ബോർഡ് ഇല്ലാതെ പറ്റാതായി.

നിഷാദിനോടുള്ള സംസാരത്തില്ലെപ്പോഴോ ഇതും നവി പറഞ്ഞു. 'എട്ടിന്റെ പണി കിട്ടും മോളെ ' എന്നു അവൻ കളിയായി പറഞ്ഞത് നവിയുടെ മനസിൽ കൊണ്ടു. അതിനു മുൻപേ എന്തൊക്കയോ പ്രശ്നങ്ങൾ അവൾക്കു തോന്നിയിരുന്നു.

ഒരു ദിവസം രാത്രി ഉറക്കത്തിനിടെ ആരോ തന്റെ ബെഡിനരികിലൂടെ പോകുന്നതുപോലെ തോന്നി. നോക്കുമ്പോൾ ഒരു നിഴൽ ആമിയുടെ കട്ടിലിൽ ഇരിക്കുന്നു. പെട്ടന്ന് എഴുന്നേറ്റ് ലൈറ്റിട്ടു നോക്കിയപ്പോൾ ആരുമില്ല. ആമി സുഖമായുറങ്ങുന്നു. മറ്റൊരു ദിവസം കോളേജിൽ നിന്നും തിരിച്ചെത്തിയപ്പോൾ മുറിയെല്ലാം ആരോ വലിച്ചുവാരിയിട്ടിരിക്കുന്നു. മറ്റൊരിക്കൽ കലണ്ടർ വല്ലാതെ മറഞ്ഞുകൊണ്ടേയിരുന്നു. കാറ്റുള്ളതായും തോന്നിയില്ല. ആകെ എന്തൊക്കയോ വശപിശകുകൾ.

അന്നും ഒരു വെള്ളിയാഴ്ചയായിരുന്നു. ആ അഞ്ചുപേർ വീണ്ടും ഒത്തുകൂടി. ഇതു അവസാനത്തെ കളിയാണെന്നും ഇനി ഇതു വേണ്ടെന്നും തുടങ്ങിയ ഞാൻ തന്നെ ഇതവസാനിപ്പിക്കുകയാണെന്നും നവി പറഞ്ഞു. ആമിക്കായിരുന്നു ഏറ്റവും വിഷമം.

അവർ അവസാനമായി അയാളെ വിളിച്ചു. ഇനിയില്ലെന്നു പറഞ്ഞു. പക്ഷെ അതുവരെ പാവം ആത്മാവ് പെട്ടന്ന് ഉഗ്രരൂപനായി. പെട്ടന്ന് കാറ്റ് ആഞ്ഞു വീശി മെഴുകുതിരി അണഞ്ഞുപോയി...

നിശബ്ദത...

നവി വേഗം ലൈറ്റിട്ടു.. എല്ലാവരും പേടിച്ചു ഐസ് പോലെയായിരിക്കുന്നു. പിന്നെ നവി ഒന്നുംനോക്കിയില്ല. ഓജോ ബോർഡ് വലിച്ചുകീറി കഷ്ണങ്ങളാക്കി വേസ്റ്റ്ബോക്സിലിട്ടു. അത് എല്ലാത്തിന്റെയും അവസാനമാണെന്നു അവർ കരുതി. അല്ല അതൊരു തുടക്കമായിരുന്നു. ഉറക്കംകെടുത്തുന്ന ഭയപ്പെടുത്തുന്ന രാത്രികളുടെ തുടക്കം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ