കഥകൾ
- Details
- Written by: Anjaly JR Sandeep
- Category: Story
- Hits: 1316
"നീയൊരു ആണാണോടാ? ആണും പെണ്ണും കെട്ടവനെ...പെൺകോന്തൻ! നാണമില്ലാത്തവൻ...ഇറങ്ങിപ്പോടാ ഇവിടന്ന്. ഇപ്പൊ ഇറങ്ങണം നീയും നിന്റെ കൊണം പിടിക്കാത്ത ഭാര്യയും ഈ വീട്ടിൽ നിന്ന്. നാശം പിടിച്ചവൾ! ശവം." അച്ഛന്റെശബ്ദം സഞ്ജുവിന്റെ കാതുകളിൽ തുളച്ചു കയറി. ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു അച്ഛൻ. അവൻ മരവിച്ച മനസും ശരീരവും ആയി നിന്നു.

- Details
- Written by: OneMan Theory
- Category: Story
- Hits: 1413
സെലീനക്ക് ഒരു കുക്കറി ചാനലുണ്ട്. കേക്കുകളാണ് അവൾ കൂടുതലും ഉണ്ടാക്കുന്നത്. എല്ലാം അവളുടെ തന്നെ റെസിപ്പികളാണ്. അവക്ക് ആകർഷണീയമായ പേരുകളും അവൾ നൽകും. എന്നും വീഡിയോ അപ്ലോഡ് ചെയ്യാറുണ്ട്.
- Details
- Category: Story
- Hits: 1457
(Abbas Edamaruku)
ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വിറങ്ങലിച്ച മനസ്സുമായി കിടന്നപ്പോഴും അവളുടെ മിഴികൾ നിറഞ്ഞില്ല. തന്നെ പിടികൂടിയ കൊറോണയെന്ന മാരകരോഗത്തിന്റെ ഓർമകളിൽ പോലും അവൾ കരഞ്ഞില്ല. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ആശുപത്രി കെട്ടിടങ്ങൾ കണ്ടപ്പോഴും അവൾ തളർന്നില്ല. ആശുപത്രി മുറിക്കുള്ളിലെ ശ്വാസം മുട്ടിയ ദിനങ്ങളിലും, കൈകളിൽ സൂചികൾ കുത്തിക്കയറിയപ്പോഴും ഒന്നും തന്നെ അവൾക്ക് വേദനിച്ചില്ല. ആശുപത്രി ബെഡ്ഡിൽ... തന്റെ തൊട്ടടുത്ത മുറിയിൽ രോഗിയായി കിടന്ന ഭർത്താവിനെ കുറിച്ചും, ഏക മകളെ കുറിച്ചും, വീടിനെകുറിച്ചുമെല്ലാമുള്ള ഓർമ്മകളും ഹൃദയത്തിൽ പേറി പ്രാർത്ഥനയോടെ അവൾ കിടന്നു. പക്ഷേ, ഇന്നലെ...

- Details
- Written by: റഹി വടക്കാഞ്ചേരി
- Category: Story
- Hits: 1380
"അമ്മേ, നമ്മടെ കുറുഞ്ഞിപ്പൂച്ചടെ കുട്യോളെ നോക്യേ എന്ത് ഭങ്യാ കാണാൻ", കിച്ചു ചിണുങ്ങിക്കൊണ്ട് അമ്മയോട് പറഞ്ഞു.
"കിണ്ങ്ങാൻ നിൽക്കാതെ പൊയ്ക്കോ ചെക്കാവ്ട്ന്ന്. നൂറ്കൂട്ടം പണിയുള്ളപ്പഴാ ഓന്റൊരു കിന്നാരം പറച്ചില് ", അമ്മക്ക് ദേഷ്യം വന്നു.
- Details
- Written by: Dileepkumar R
- Category: Story
- Hits: 1135
കുളിച്ച് കുറി തൊട്ട് ഒരാവി ഇഢലി സാമ്പാറു കൂട്ടി കഴിച്ച് ഒരു ഗ്ലാസ്സ് ചായയുമായി രാമേഴ്ശ്ശൻ തിണ്ണയിൽ വന്നിരുന്നു. ഇന്ന് പുതിയ വർഷം തുടങ്ങുന്ന ദിവസമാണ്. അതിൽ വലിയ പ്രത്യേകതയൊന്നും അയാൾക്ക് തോന്നിയില്ല. ഇന്നലെ പെയ്ത മഴയിൽ മിറ്റത്ത് പൊടിഞ്ഞു പൊന്തിയ ഈയാംപാറ്റകളെ നോക്കിയിരിക്കെ ഒന്നയാൾ നിശ്ചയിച്ചുറപ്പിച്ചു. ഓഫീസിൽ നിന്നൊരു ഡയറി വാങ്ങണം. എല്ലാ പുതുവത്സര ദിവസവും ഓഫീസിൽ പുത്തൻ ഡയറിയുടെ വിതരണം ഉണ്ടാകാറുണ്ട്. തനിക്കത് കിട്ടാറില്ല. ഇക്കുറി ഒരു മാറ്റം വേണം.അതിനായി സൂപ്രണ്ടല്ല ആരോടു വേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ്. മുപ്പതു വർഷമായി പ്യൂൺ ജോലിയെടുക്കുന്ന തനിക്കതിന് അർഹതയുണ്ട്. എഴുത്തിലും
- Details
- Written by: Molly George
- Category: Story
- Hits: 1607
ശാന്തിടീച്ചറും രജിതടീച്ചറും റോഡിലും സ്റ്റാൻഡിലും തിരക്കുള്ള മാളുകളിലും കയറിയിറങ്ങി. അവരുടെ കൈകളിൽ രജിത ടീച്ചർ എഴുതിയ 'പ്രവാഹം' എന്ന പുസ്തകം ഉണ്ട്. അത് വിൽക്കാൻ വേണ്ടിയാണവർ നാടെങ്ങും ചുറ്റി നടക്കുന്നത്. ഒരു മാസത്തോളമായി അവർ പലയിടത്തും പുസ്തകങ്ങൾ വിറ്റു നടക്കുവാൻ തുടങ്ങിയിട്ട്. പലരും പുച്ഛത്തോടെ ഈ ടീച്ചർമാർക്ക് ഇതിൻറെ വല്ല ആവശ്യവും ഉണ്ടോ എന്ന് ചോദിക്കുന്നു. ചിലരൊക്കെ പരിഹാസത്തോടെ അവരെ നോക്കി ചിരിക്കുന്നു. അവർ പക്ഷേ അതൊന്നും ഗൗനിക്കുന്നില്ല.

- Details
- Written by: Dileepkumar R
- Category: Story
- Hits: 1733
നാലുവശവും കരിങ്കല്ലു കൊണ്ടു കെട്ടിത്തീർത്ത കുളപ്പടവിൽ സ്വയം മറന്നിരിക്കുമ്പോൾ കഥന സ്വഭാവമില്ലാത്ത ഓർമയുടെ അടരുകൾ കടലേറ്റം പോലെ മനസ്സിൽ തിരതല്ലുന്നു. സ്കൂൾ വിട്ടാലുള്ള ഒഴിവു നേരത്ത് ഈ കരിങ്കൽ പടവിൽ ഉണ്ണിമോളൊടൊത്ത് കൊത്താങ്കല്ലു കളിക്കാൻ വന്നിരിക്കുമായിരുന്നു.
- Details
- Written by: Simi Mary
- Category: Story
- Hits: 1387