മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഞാൻ അമ്മു. ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസം. കല്യാണം കഴിഞ്ഞു ഒരാഴ്ചക്കുള്ളിൽ ഞങ്ങളിങ്ങുപോന്നു. അല്ലേ കാണാമായിരുന്നു അഭ്യന്തരകലഹം.  നീണ്ട ഹോസ്റ്റൽ ജീവിതവും ജന്മനാ കൂടിപിറപ്പായ മടിയും കാരണം ഒരു വീട്ടമ്മക്കുവേണ്ട യാതൊരു ഗുണഗണങ്ങളും എനിക്കില്ല.

യൂട്യൂബ് കാണലും സോഷ്യൽ മീഡിയ പരതലുമല്ലാതെ ഒന്നും അറിയില്ല. പാചകത്തിന്റെ എ ബി സി ഡിയോ വീട് അടുക്കുംചിട്ടയുമായി സൂക്ഷിക്കുന്നതിന്റെ അക്ഷരമാലയോ യാതൊന്നും അറിയില്ല. അതിരാവിലെ എണീക്കുന്ന കാര്യം പറയേം വേണ്ട. രാത്രിയിൽ കിടക്കുന്നത്, അല്ല പുലർച്ചയാണല്ലോ കിടക്കുന്നത് അപ്പൊ നേരത്തെ എണീക്കാൻ പറ്റുമോ?

 ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ നിഷ്‌കു ഭർത്താവ് എല്ലാം കണ്ടില്ല കേട്ടിലാന്ന് വെച്ചു. പിന്നേം എനിക്കു യാതൊരു മറ്റാവുമില്ലന്ന് കണ്ട് അദ്ദേഹവും മടുത്തു. ഞങ്ങൾ ഒന്നും രണ്ടും പറച്ചിലായി. പിന്നെ എനിക്കും ഒരു ഉൾവിളി തോന്നി മാറുന്നതാണ് നല്ലതെന്ന്. ആ സമയത്തു 'എന്റെ ഫ്രണ്ട്‌ റിയായാണ് സജെസ്റ് ചെയ്‌തത്', എന്നു പരസ്യത്തിൽ പറയും പോലെ എന്റെ കൂട്ടുകാരി പാറു വ്ലോഗ്ഗ് നോക്കി പാചകം പഠിക്കാൻ പറഞ്ഞത്. സത്യത്തിൽ അവൾക്കുമുണ്ടൊരു കൊച്ചു വ്ലോഗ്ഗ് അതുകണ്ട് പഠിക്കാനാണ് അവൾ ഉദ്ദേശിച്ചത്. എന്നാൽ ഞാൻ വ്ലോഗ്ഗുകളുടെ ലോകത്തോട്ടങ്ങ് ഇറങ്ങി.

ബ്യൂട്ടി വ്ലോഗ്ഗുകളും ടെക് ട്രാവൽ ഈറ്റും ഫുഡ് എൻ ട്രാവലുമൊക്കെയാണ് ആകെ കണ്ടിരുന്ന വ്ലോഗ്ഗുകൾ. എന്നാലിനി വ്ലോഗ്ഗുകൾ തന്നെ എന്റെ ഫിനിഷിങ് സ്കൂൾ എന്നുറപ്പിച്ചു പാചക വ്ലോഗ്ഗുകൾ തപ്പിപിടിച്ചു. പിന്നെ വീണാസ് കറി വേൾഡിലെ വീണചേച്ചിയും മിയാ കിച്ചനിലെ ചേച്ചിയും എന്റെ പാചകഗുരുക്കളായി. ഷമീസ് കിച്ചണിലെ അനിയത്തിക്കുട്ടികൂടെ എന്നെ പാചകം പഠിപ്പിക്കാൻ എത്തി. അങ്ങനെ ഫുഡ് വ്ലോഗ്ഗുകളിലൂടെ ഞാൻ സാമാന്യം മോശമല്ലാത്ത രീതിയിൽ പാചകം പഠിച്ചു. കേക്ക് ഒക്കെ ഉണ്ടാക്കാൻ തുടങ്ങി.

അടുത്ത വില്ലൻ എന്റെ അടുക്കുംചിട്ടയുമില്ലായ്മ്മയാണ്. ഫ്ളാറ്റാക്കെ എന്തായിരുന്നു കോലം. അതിനും വ്ലോഗർമാർ സഹായത്തിനെത്തി. എ മലയാളി മോം ബയ് ഹെലൻ, ചേച്ചി വീട് ഒതുക്കാൻ പഠിപ്പിച്ചു പിന്നെ മടിമാറ്റാനുള്ള ട്രിക്‌സും പറഞ്ഞു തന്നു. ഒരാളുകൂടെ വീടെല്ലാം വൃത്തിയാക്കാൻ സഹായിച്ചു കേട്ടോ, സിംപ്ലിഫയ് യൂർ സ്പേസിലെ ദീദി. വീടൊക്കെ ഒന്നൊതുങ്ങിയപ്പോൾ അലങ്കാരപണികൾ ചെയ്താല്ലോന്നൊരു തോന്നൽ, അതിനെന്നെ സഹായിച്ചത് ഫൈവ് മിനിട്ട്സ് ക്രഫ്റ്റാണ്. ഇപ്പൊ ഫ്ലാറ്റ് അടിപൊളി!

പിന്നെ ഒഴിവുവേളകൾ ആനന്ദകരമാക്കാൻ ട്രോൾ വീഡിയോകൾ, ലൈഫ് സ്റ്റൈൽ വീഡിയോകൾ അങ്ങനെ പലതും കാണാൻ തുടങ്ങി. നല്ല രസമായിരുന്നു ആദ്യം സമയം പോകുന്നത് അറിയേയില്ല. ന്യൂ ട്രെന്റ്സെറ്റർ ആർജ്യൂ വരെ കണ്ടു. പക്ഷെ ഏതൊരു സമയംകൊല്ലി പണിയാണോനൊരു സംശയം. അതുകൊണ്ട് ഞാനൊന്നു മാറ്റിപ്പിടിച്ചു.

അപ്പോൾ ഞാൻ നന്നായി, ചിട്ടയായി ഇഷ്ടംപോലെ സമയവുമുണ്ട്. പിന്നെ വേറെ അന്താരാഷ്ട്ര പണികളുമില്ല. അപ്പോൾ തോന്നി മോട്ടിവേഷണൽ വീഡിയോസ് കാണാമെന്ന് . ടെഡ് ടോക്‌സും പോഡ്ക്കസ്റ്റും ഇപ്പൊ ജീവിതത്തിന്റെ ഭാഗമായി. അതെല്ലാം എന്നെ ഒരുപാട് സഹായിച്ചു. ജീവിതത്തിൽ ചില ലക്ഷ്യങ്ങളുണ്ടായി. ഞാൻ ചില ഓണ്ലൈന് കോഴ്സ് ചെയ്യാൻ തുടങ്ങി, ഓൺലൈനായി ജോലി കണ്ടുപിടിച്ചു. പിന്നെ സമയം ഓടിപോകാൻ തുടങ്ങി. അങ്ങനെ വ്ലോഗ്ഗ് കാണാൻ നേരോം ഇല്ലാതായി. എങ്കിലും സമയം കിട്ടുമ്പോഴൊക്കെ വ്ലോഗ്ഗ് കാണും കാരണം അതാണ് എന്നെ ഇപ്പോഴത്തെ ഞാനാക്കിയ ഫിനിഷിങ് സ്കൂൾ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ