മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഇതൊരു കഥയാണ് .. ഇതിലെ കഥ വെറും സാങ്കല്പികം .. കഥാപാത്രങ്ങൾക്ക് നമ്മുടെ ഗ്രൂപ്പിലുള്ളവരുമായി സാദൃശ്യം തോന്നിയില്ലെങ്കിൽ നിങ്ങളുടെ തലക്ക് കാര്യമായ തകരാറുണ്ടെന്നർത്ഥം..
ആയത് ബോദ്ധ്യപ്പെട്ടാലുടൻ ആര്യവൈദ്യശാലയിൽ ജോലി ചെയ്യുന്നവരോട് അന്വേഷിച്ച് എത്രയും പെട്ടെന്ന് നെല്ലിയ്ക്കാത്തളം വെയ്ക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും എന്നാണ് എൻ്റെ ഒരിത്...

കുറേ കാലത്തിനു ശേഷം അവരെല്ലാം ഒരു കുടക്കീഴിൽ അല്ലെങ്കിൽ അങ്ങനെ വേണ്ട ഒറ്റമരത്തണലിൽ ഒത്തുകൂടി ... ആർക്കും തന്നെ തമ്മിൽത്തമ്മിൽ കണ്ടാൽ മനസ്സിലാവുകയോ തിരിച്ചറിയുകയോ ചെയ്തില്ല എന്നതാണ് സത്യം .. എങ്കിലും നിറയെ പുഞ്ചിരിയോടെയാണ് ഓരോരുത്തരും പരസ്പരം എതിരേറ്റ് സ്വീകരിച്ചത്...
പറഞ്ഞു വരുന്നത് കൊറോണക്കാലം നൽകിയ കൂട്ടായ്മയൊരുക്കിയ കൂടിച്ചേരലിനെക്കുറിച്ചാണ്...

കുഞ്ഞു പാവാടയും ബ്ലൗസുമൊക്കെയിട്ട് മുടി പിന്നിയിട്ട മൊഞ്ചത്തിപ്പെൺകിടങ്ങൾ പക്വതയാർജിച്ച നല്ല കുടുംബിനികളാണിന്ന്. ട്രൗസറും കുപ്പായവുമിട്ട് തഞ്ചം കിട്ടുമ്പോൾ മാവിലേക്കും നെല്ലിമരത്തിലേയ്ക്കും കല്ലെറിഞ്ഞ ചുണക്കുട്ടികൾ കാര്യ ഗൗരവത്തോടെ സ്വന്തമായി നല്ലൊരു വീടൊക്കെ വെച്ച് കുടുംബമൊക്കെ പോറ്റുന്ന ഒന്നാം തരം ഗൃഹസ്ഥന്മാരായിരിയ്ക്കുന്നു.

അന്നൊന്നും ഇവരെയൊന്നു ശരിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഇപ്പോൾ മനസ്സിലുണ്ട്... കിം ഫലം... ?( എന്തു പ്രയോജനം അല്ലേ!) പോയ ബുദ്ധിആന വലിച്ചാലും തിരിച്ചു കിട്ടില്ല എന്നാണല്ലോ..

എന്തായാലും ഒരുമിച്ച് ഇത്തിരി നേരമെങ്കിലും സംസാരിയ്ക്കുന്നതു കൊണ്ട് വലിയൊരു സന്തോഷം തന്നെയാണ്...
എഴുതിയിട്ട് എന്തെങ്കിലും പോസ്റ്റിയാൽ വായിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം..
ദിവസവും എന്തെങ്കിലും ഒരു വിഷയം കിട്ടും ചർച്ച ചെയ്യാനായി ...
എല്ലാവരുടേയും മനസ്സിൽ കുളുർ മഴ പെയ്യുന്ന ഒരാഗ്രഹം താലോലിയ്ക്കുന്നുമുണ്ട്..
ഗ്രൂപ്പിലെ അംഗങ്ങളുടെ സംഗമം ...
അന്ന് എന്തെല്ലാം എങ്ങനെയെല്ലാം ഒരുക്കാം എന്നെല്ലാം കാര്യമായിട്ടു തന്നെ തല പുകഞ്ഞാലോചിച്ചു തുടങ്ങിയവരുമുണ്ട് എന്നത് വലിയൊരാശ്വാസം തന്നെ ...
എല്ലാരും പൊതിച്ചോറ് കൊണ്ടുവരിക എന്നത് ആരോ പറഞ്ഞു എന്നു തോന്നുന്നു...

ആകെയുള്ള അംഗങ്ങളെ ആറു വിഭാഗമായി തിരിക്കുക. ഓരോരുത്തരും ഓരോന്ന് കൊണ്ടു വന്നാലോ ... നമ്മുടെയൊക്കെ കൈപ്പുണ്യം എല്ലാരുമൊന്നറിയട്ടെന്നേ..
60 പേരുണ്ടെങ്കിൽ 10 ആളുകൾ ചോറ്.. 6 കറികൾ ... 10 ഉപ്പേരി .. (വിവിധയിനം) 10- അച്ചാറ് .. നാരങ്ങ, കടുമാങ്ങ, etc.. 10.
8പായസം ... 2. പപ്പടം...
അപ്പോ എല്ലാം റെഡിയല്ലേ...
ഒരാൾ നാലാൾക്കു കഴിക്കാനുള്ള ചോറ് കരുതേണ്ടതുണ്ട്...
ഇങ്ങനെ കാര്യങ്ങൾ ഒരു വിധം തീരുമാനമായി... ഇനി ആരെല്ലാം എന്തൊക്കെ കൊണ്ടുവരേണ്ടതുണ്ട് എന്നു തീരുമാനിക്കണം...
അങ്ങനെ അതും തീരുമാനമായി..
പക്ഷേ അപ്പോഴേക്കുമതാ .. ഇതെന്തു കണക്കാണെന്നു പറഞ്ഞ് ചിലർ...

പണ്ടേ ഞാൻ കണക്കിന് കണ്ടക്കാണ്ന്ന് ഇവർക്കൊക്കെ അറിയാലോ...
എന്നിട്ടാണ് ... അയ്നാണ്...

ഇത്രയും കാലം മഷിയിട്ട് നോക്കിയിട്ടുപോലും കാണാൻ കിട്ടാത്ത ഓരോരുത്തർ എവിടെ നിന്നൊക്കെയോ പൊന്തി വരുന്നു ... ഘോര ഘോരം പ്രസംഗിക്കുന്നു... ഇതൊന്നും ശരിയാവില്ലെന്ന് ... എന്തൊരു ഒരുമയാണ് ഇത്തരത്തിൽ നിഷേധിക്കുന്നതിന് ഓരോരുത്തർക്കും ...
ആഹാ... മാമനോടൊന്നും തോന്നല്ലേ മക്കളേ....

ഞാൻ മുങ്ങി ...
അന്നവിടന്ന് പോന്ന ഞാൻ ആരും കാണാതെ ഗ്രൂപ്പിൽ ഒളിഞ്ഞ് എത്തി നോക്കി ഓടിപ്പോരാറുണ്ട് ഇടക്കെല്ലാം ...
അവിടെ നല്ല ലഹളേം ..ബഹളോം ...
ഞാൻ മരുന്നിട്ട് ഓടിപ്പോന്നതാ... പിന്നെയങ്ങോട്ടു ചെല്ലാൻ ധൈര്യം വന്നിട്ടില്ല ...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ